Flash News

കേരളാ ക്രിസ്ത്യന്‍ അഡല്‍റ്റ് ഹോംസ് (കെ.സി‌.എ‌.എച്ച്) മെമ്പര്‍മാര്‍ അങ്കലാപ്പില്‍

August 17, 2017 , തോമസ് കൂവള്ളൂര്‍

KCH home sizeന്യൂയോര്‍ക്ക്: കേരളാ ക്രിസ്ത്യന്‍ അഡല്‍റ്റ് ഹോംസിന്റെ സുപ്രധാനമായ ഒരു ജനറല്‍ ബോഡി മീറ്റിംഗ് ആഗസ്റ്റ് 26-ന് ടെക്സസിലെ റോയിസ് സിറ്റിയില്‍ വെച്ച് നടക്കാനിരിക്കുന്ന വാര്‍ത്ത ചില മലയാള മാധ്യമങ്ങളില്‍ ഈയ്യിടെ പ്രസിദ്ധീകരിക്കുകയുണ്ടായി. ആ വാര്‍ത്ത എഴുതിക്കൊടുത്ത ഈ ലേഖകന്‍ നിയമപ്രകാരം കെ.സി.എ.എച്ചിലെ ഒരു മെമ്പര്‍ ആണെന്നുള്ള സത്യം അറിയിച്ചുകൊള്ളട്ടെ. ഈ ലേഖകന്‍ പ്രസ്തുത പ്രസ്ഥാനത്തിലെ ഒരു മെമ്പര്‍ പോലുമല്ലെന്നും, വാര്‍ത്ത തെറ്റാണെന്നും ചില തല്പരകക്ഷികള്‍ വിമര്‍ശനവുമായി വന്ന പശ്ചാത്തലത്തില്‍, ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുമായി ബന്ധമുള്ള ഒരു മാധ്യമ പ്രവര്‍ത്തകന്‍ കെ.സി.എ.എച്ചിന്റെ സൂത്രധാരനും പ്രസിഡന്റുമായ റവ. ഗീവര്‍ഗീസ് പുത്തൂര്‍‌കുടിലില്‍ കോര്‍ എപ്പിസ്കോപ്പയെ നേരിട്ടു വിളിച്ച് സത്യാവസ്ഥ തിരക്കിയ ശേഷം എഴുതിയ റിപ്പോര്‍ട്ട് ഇ-മലയാളിയില്‍ പ്രസിദ്ധീകരിച്ചതു കാണാന്‍ കഴിഞ്ഞു. പ്രസിഡന്റിന്റെ മറുപടിയില്‍ ഭൂമി ഇതേവരെ ആര്‍ക്കും കൈമാറ്റം ചെയ്തിട്ടില്ലെന്നും, അത് ജനറല്‍ ബോഡിയില്‍ മെമ്പര്‍മാരുടെ തീരുമാനപ്രകാരമേ ചെയ്യൂ എന്നും കണ്ടു.

ഏതായാലും വിശ്വാസികളായ മറ്റു പല ക്രിസ്ത്യാനികളെപ്പോലെ വയസ്സുകാലത്ത് റിട്ടയര്‍മെന്റ് എടുത്തശേഷം ഒരു വീടുവെച്ച് കെ.സി.എ.എച്ചിന്റെ കൂട്ടായ്മയില്‍ പങ്കു ചേരാന്‍ തീരുമാനിച്ച ഈ ലേഖകനും 25,000 ഡോളറിന്റെ ഒരു ഷെയര്‍ വാങ്ങി. വീടുകള്‍ വെയ്ക്കുന്നതിനു മുമ്പ് ഷെയറിനുണ്ടായിരുന്ന വില വീടുകള്‍ വെച്ചതോടെ വര്‍ദ്ധിക്കേണ്ടതിനു പകരം പെട്ടെന്ന് വന്‍‌തോതില്‍ താഴ്ന്നതായി കണക്കുകള്‍ കണ്ടതോടെ പല മെമ്പര്‍മാരും കെ.സി.എ. എച്ചിനെ സംശയത്തോടെ വീക്ഷിക്കാന്‍ തുടങ്ങി എന്നതാണ് സത്യം. ഇത് ഒരു ഊരാക്കുടുക്ക് തന്നെയാണെന്ന് മറ്റുള്ളരെപ്പോലെ ഞാനും കരുതിതയില്‍ തെറ്റുണ്ടെന്നു തോന്നുന്നുല്ല.

ആകെ 436 ഏക്കര്‍ ഭൂമി ഉണ്ടായിരുന്നതില്‍ 406 ഏക്കര്‍ ഭൂമി ആഗസ്റ്റ് ഒന്നാം തിയ്യതി ടെക്സസിലെ കോളിന്‍ കൗണ്ടി കോടതിയില്‍ വെച്ച് രണ്ട് പണവ്യാപാരികള്‍ക്ക് പണം കൊടുക്കാനുണ്ടായിരുന്നതിനാല്‍ ലേലം വിളിക്കുകയും, ലേലം ഏറ്റെടുക്കാന്‍ ആളില്ലാത്തതിനാല്‍ പണം കൊടുത്തവര്‍ക്കു തന്നെ എല്ലാവിധ അധികാരത്തോടും കൂടി സര്‍ക്കാര്‍ ഭൂമി കൈമാറ്റം ചെയ്തു എന്ന് ഈ ലേഖകന്‍ ഉറപ്പു വരുത്തിയശേഷമാണ് ഈ റിപ്പോര്‍ട്ട് എഴുതുന്നത്.

ഇത്രയുമായിട്ടും ചില തല്പര കക്ഷികള്‍ അങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്ന് മെമ്പര്‍മാരെ പറഞ്ഞു ധരിപ്പിച്ച് പൊതുയോഗം നടത്താതിരിക്കാന്‍ ശ്രമിക്കുന്നതായി തോന്നിപ്പോകുന്നു. പ്രസ്തുത സ്ഥലത്ത് വീടു വെച്ച് താമസമാക്കിയിട്ടുള്ള കെ.സി.എ.എച്ചിന്റെ ഡയറക്ടര്‍മാരും അതിനെ നിയന്ത്രിക്കുന്നവരുമാണ് ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്ന് ചില മെമ്പര്‍മാരുടെ അന്വേഷണത്തില്‍ മറുപടി കൊടുത്തത്. വാസ്തവര്‍ത്തില്‍ പരസ്പരവിരുദ്ധമായ ഇത്തരം വാര്‍ത്തകള്‍ സാധാരണക്കാരായ മെമ്പര്‍മാരെ അങ്കലാപ്പിലാക്കിയിരിക്കയാണ്.

അമേരിക്കയില്‍ ഒരു ലിമിറ്റഡ് ലയബിലിറ്റി കമ്പനിയായി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്ന ഇത്രയും വലിയൊരു പ്രസ്ഥാനത്തെ സംബന്ധിക്കുന്ന വാര്‍ത്തകള്‍ സത്യസന്ധമായി വെളിച്ചത്തു കൊണ്ടുവരാന്‍ മാധ്യമങ്ങള്‍ ശ്രമിക്കേണ്ടതാണ്. അതിനു കഴിയുന്നില്ലെങ്കില്‍ അമേരിക്കന്‍ മലയാളി മാധ്യമ പ്രവര്‍ത്തകര്‍ ആ ലേബലുമായി നടക്കുന്നതില്‍ വലിയ അര്‍ത്ഥമുണ്ടെന്നു തോന്നുന്നില്ല. ഇനിയെങ്കിലും സത്യസന്ധമായി എഴുതിക്കൊടുക്കുന്ന വാര്‍ത്തകളുടെ നിജസ്ഥിതി മനസ്സിലാക്കിയ ശേഷം വാര്‍ത്തകള്‍ വളച്ചോടിക്കാതെ പ്രസിദ്ധീകരിക്കാന്‍ തയ്യാറാകണമെന്ന ഒരപേക്ഷകൂടി ലേഖകനുണ്ട്. സാമാന്യ ജനങ്ങളുടെ ഭാഗത്തുനിന്നുമുള്ള ഒരപേക്ഷയാണിത് എന്നുകൂടി പറഞ്ഞുകൊള്ളട്ടെ.

ഇത്രയും വലിയൊരു പ്രസ്ഥാനത്തിന്റെ പ്രസിഡന്റോ അദ്ദേഹത്തോടൊപ്പമുള്ള ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരോ ഇതേവരെ ഭൂമി കൈമാറ്റം ചെയ്ത വിവരം ആധികാരികമായി പണം മുടക്കിയ മെമ്പര്‍മാരെ അറിയിച്ചിട്ടില്ല. ഈ സംഭവത്തിന്റെ സത്യാവസ്ഥ അറിയുന്നതിനുവേണ്ടി ചില മെമ്പര്‍മാര്‍ റോയ്സ് സിറ്റിയിലുള്ള കെ.സി.എ.എച്ചിന്റെ ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ അങ്ങിനെ ഒന്നും സംഭവിച്ചിട്ടില്ലെന്നും, അവര്‍ക്കൊന്നും യാതൊരു പ്രശ്നവുമില്ലെന്നുമാണ് ഡയറക്ടര്‍മാരിലൊരാള്‍ പറഞ്ഞതെന്നും അറിയാന്‍ കഴിഞ്ഞു.

ഇത്രയും കാലമായിട്ടും വെറും 17 വീടുകള്‍ മാത്രമേ അതിന്റെ ഭാരവാഹികള്‍ക്ക് നിര്‍മ്മിക്കാന്‍ കഴിഞ്ഞുള്ളൂ. വെറും പത്തില്‍ താഴെ വീട്ടുകാര്‍ മാത്രമേ അവിടെ താമസമാക്കിയിട്ടുള്ളൂ. എങ്കില്‍‌പോലും വളരെയധികം പണം മുടക്കി ഒരു പള്ളി ഇതിനോടകം അവിടെ പണിതുയര്‍ത്തി പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു എന്നുള്ളത് അതിശയകരമായി തോന്നി ! വാസ്തവത്തില്‍ പള്ളി പണിതുയരുന്നതിനു മുന്‍പ് മെമ്പര്‍മാരുടെ കൂട്ടായ്മ എങ്ങനെ വളര്‍ത്തിയെടുക്കാന്‍ കഴിയും എന്നായിരുന്നില്ലേ ചിന്തിക്കേണ്ടിയിരുന്നത് ?

തുടക്കത്തില്‍ എഴുന്നൂറിലധികം വീടുകള്‍ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഇതിനായി അക്ഷീണം പരിശ്രമിച്ച ഡയറക്ടര്‍മാരെല്ലാം ഈ പ്രസ്ഥാനത്തില്‍ നിന്നും പോകാന്‍ കാരണമെന്താണ്. 150 മെമ്പര്‍മാര്‍ 25,000 ഡോളര്‍ വീതം തുടക്കത്തില്‍ മുതല്‍മുടക്കിയിട്ടുള്ളതാണെന്നോര്‍ക്കണം. അവര്‍ക്കെല്ലാം ഓരോ വീടു വെയ്ക്കാനുള്ള സ്ഥലം മാറ്റിയിട്ട ശേഷം വേണ്ടിയിരുന്നില്ലേ സ്ഥലം പണയപ്പെടുത്താന്‍? ആരാണിതിന് ഉത്തരവാദികള്‍ ?

മുന്‍ കാലങ്ങളില്‍ പൊതുയോഗത്തില്‍ കോറം തികയ്ക്കാന്‍ വേണ്ടി പ്രസിഡന്റും ഭാരവാഹികളും മെമ്പര്‍മാരില്‍ നിന്ന് പ്രോക്സി വാങ്ങിയിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ അത്തരത്തിലുള്ള ഒരു ശ്രമവും നടക്കുന്നില്ല. ഇങ്ങനെയുള്ള സാഹചര്യത്തില്‍ പണം മുടക്കിയിട്ടുള്ള മെമ്പര്‍മാരാണ് മുമ്പോട്ടു വരേണ്ടത്. ഈ ലേഖകനോടൊപ്പം ഏതാനും ചില മെമ്പര്‍മാര്‍ താല്പര്യമുള്ള മെമ്പര്‍മാരുടെ അവകാശങ്ങള്‍ സം‌രക്ഷിക്കുന്നതിനുവേണ്ടി ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. സ്വന്തമായി ഇ-മെയിലും സെല്‍‌ഫോണ്‍ പോലും ഇല്ലാത്ത, 75 വയസ്സിനു മേല്‍ പ്രായമുള്ളവരാണ് പല മെമ്പര്‍മാരും എന്നോര്‍ക്കണം. അവരില്‍ ചിലര്‍ മക്കളേയും കൊച്ചുമക്കളേയും ആശ്രയിച്ചു കഴിയുന്നവരുമാണ്. അങ്ങനെയുള്ള ചിലരുടെ കുടുംബാംഗങ്ങള്‍ തങ്ങളുടെ കാരണവര്‍ മുടക്കിയത് പോകട്ടേ എന്ന ചിന്താഗതിക്കാരുമാണ്.

പണം മുടക്കിയത് തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയില്‍ കഴിയുന്ന വിധവകളും, നിരാശ്രയരുമായ ചില മെമ്പര്‍മാര്‍ ഇതിനോടകം ഈ ലേഖകനുമായി ബന്ധപ്പെട്ട് സഹായമഭ്യര്‍ത്ഥിക്കുകയും, അവരെ പ്രതിനിധീകരിക്കാന്‍ പ്രോക്സി പൂരിപ്പിച്ച് ഒപ്പിട്ട് തന്നിട്ടുണ്ട്. പ്രശ്നത്തിന് ഒരു അന്തിമ തീരുമാനം ഉണ്ടാകണമെങ്കില്‍ മെമ്പര്‍മാരുടെ സഹകരണം കൂടിയേ തീരൂ.

ഇത്രയും സ്ഥലമുണ്ടായിട്ടും എല്ലാ മെമ്പര്‍മാര്‍ക്കും ഓരോ വീടു വെയ്ക്കുന്നതിനുള്ള സ്ഥലം പ്രസിഡന്റും ഭരണാധികാരികളും മാറ്റിയിടാതെ വെറും ഇരുപതില്‍ താഴെ മെമ്പര്‍മാര്‍ക്ക് മാത്രമായി കൊടുത്തു എന്നാണ് മനസ്സിലാക്കാന്‍ സാധിച്ചത്. ചില മെമ്പര്‍മാര്‍ക്ക് ഒന്നിലധികം പ്ലോട്ടുകള്‍ അവരുടെ സ്വന്തം പേരില്‍ എഴുതിക്കൊടുത്തു എന്നും അറിയുന്നു.

ഈ സാഹചര്യത്തില്‍ പണം മുടക്കിയിട്ടുള്ള എല്ലാ മെമ്പര്‍മാര്‍ക്കും വീട് വെയ്ക്കാനുള്ള ഒരു ലോട്ട് അതിനുവേണ്ടി മാറ്റിയിട്ടിരുന്ന ഫെയ്സ് നമ്പര്‍ 1-ല്‍ത്തന്നെ കൊടുക്കുക. അതിനു കഴിയാത്ത പക്ഷം വാങ്ങിയ പണം പലിശ കൊടുത്തില്ലെങ്കില്‍ കൂടി മെമ്പര്‍മാര്‍ക്ക് തിരിച്ചു കൊടുക്കുക. അങ്ങനെ ക്രിസ്തീയ ചൈതന്യത്തില്‍ ഇതുമായി ബന്ധപ്പെട്ടവരുടെയെല്ലാം സല്‍‌പേരുകള്‍ക്ക് കളങ്കം വരാത്ത വിധത്തില്‍ കാര്യങ്ങള്‍ പര്യവസാനിപ്പിക്കുക. ഇത്രമാത്രമേ ഈ ലേഖകനുള്‍പ്പെട്ട മെംബര്‍മാരുടെ ടീം പൊതുയോഗത്തില്‍ ആവശ്യപ്പെടുന്നുള്ളൂ. ഞങ്ങളോട് സഹകരിക്കാന്‍ താല്പര്യമുള്ള മെമ്പര്‍മാര്‍ എത്രയും വേഗം താഴെ പറയുന്നവരുമായി ബന്ധപ്പെടുക…

തോമസ് കൂവള്ളൂര്‍ – 914 409 5772, ജോര്‍ജ് നെടുവേലില്‍ 954 530 8376, മാത്യു പി ജേക്കബ് 973 714 6356.

ഈ വാര്‍ത്തയുടെ സ്ഥിരീകരണത്തിന് ലേഖകനെ നേരിട്ട് ബന്ധപ്പെടാവുന്നതാണ്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

One response to “കേരളാ ക്രിസ്ത്യന്‍ അഡല്‍റ്റ് ഹോംസ് (കെ.സി‌.എ‌.എച്ച്) മെമ്പര്‍മാര്‍ അങ്കലാപ്പില്‍”

  1. It is interesting to note that news about Kerala Christian Adult Homes is published only in Malayalam Daily News, even though I sent this very important news about our community to other major Malayalam Online Medias. It is not an easy thing to write a news like this if you don’t have the guts. I wonder why the major Malayalam Online Media are hesitating to publish a very important news like this, instead they are publishing unimportant news from kerala and elsewhere. It is actually very shameful. I am writing this from the bottom of my heart. If the U.S. Malayalam media following this attitude I am telling that they don’t have a future.

    Thanks to Malayalam Daily News and its publishers to publish the news on a timely basis. I really appreciate your sincerity.

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top