Flash News
മുഖ്യമന്ത്രിയും സര്‍ക്കാരും സ്വീകരിച്ച നിലപാടിന് വിരുദ്ധമായി ഐ.ജി. ശ്രീജിത്ത് പെരുമാറിയത് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി; യുവതികളായ രണ്ട് ആക്റ്റിവിസ്റ്റുകളെ പോലീസ് വേഷം കെട്ടിച്ച് പതിനെട്ടാം പടിയ്ക്ക് താഴെ വരെ കൊണ്ടുവന്നത് ശ്രീജിത്തും സംഘവും   ****    കിസ് ഓഫ് ലൗവ് – മാറു തുറക്കല്‍ വിവാദ നായിക രഹ്നാ ഫാത്തിമയേയും മാധ്യമ പ്രവര്‍ത്തക കവിത ജക്കാലയേയും നൂറ്റമ്പതോളം പോലീസ് അകമ്പടിയോടെ സന്നിധാനത്തേക്ക് കൊണ്ടുപോയത് വിവാദമായി; മനോജ് എബ്രഹാമിന് നോട്ടപ്പിശക് സംഭവിച്ചെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്; ഗവര്‍ണ്ണര്‍ റിപ്പോര്‍ട്ട് തേടി   ****    മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ തിരോധാനം; സൗദി അറേബ്യയില്‍ സംഘടിപ്പിച്ചിട്ടുള്ള ‘വിഷന്‍ 2030’ ഉച്ചകോടിയില്‍ നിന്ന് അമേരിക്കയും ബ്രിട്ടനും പിന്മാറി   ****    ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടറെ ആക്രമിച്ചത് തന്റെ ആളാണെന്ന് യു‌എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രം‌പ്   ****    ശബരിമല; സന്നിധാനത്തെത്താന്‍ കഴിയാതെ രഹ്ന ഫാത്തിമയും കവിതയും പിന്മാറി; സുരക്ഷയൊരുക്കാമെന്നു പറഞ്ഞ പോലീസ് സഹകരിച്ചില്ലെന്ന്   ****   

കേരളത്തില്‍ ‘ലൗ ജിഹാദ്’ വിവാദം വീണ്ടും തലപൊക്കുന്നു; അന്യമതസ്ഥനെ വിവാഹം കഴിച്ച് മതപരിവര്‍ത്തനം നടത്തിയ യുവതിയെ സിറിയയിലേക്കയക്കാന്‍ ഭര്‍ത്താവ് ഒരുങ്ങുന്നുവെന്ന് യുവതി കോടതിയില്‍ പരാതി നല്‍കി; യുവതിക്കും കുടുംബത്തിനും സം‌രക്ഷണം നല്‍കാന്‍ കോടതി ഉത്തരവ്

August 19, 2017 , .

love-jihad-696x412കൊച്ചി: മതം മാറ്റി വിവാഹം കഴിച്ചശേഷം ഭര്‍ത്താവ് നിര്‍ബന്ധപൂര്‍വം സിറിയയിലേക്ക് അയക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതിയുമായി യുവതി നേരിട്ട് രംഗത്ത് എത്തിയതോടെ ‘ലൗ ജിഹാദ്’ വിവാദം വീണ്ടും തലപൊക്കുന്നു. ഹൈക്കോടതിയില്‍ നേരിട്ടെത്തിയാണ് യുവതി മൊഴി നല്‍കിയത്. പ്രമുഖ മതസംഘടനയായ പോപ്പുലര്‍ ഫ്രണ്ട് രേഖാമൂലം ഇക്കാര്യം തന്നെ അറിയിച്ചുവെന്നും യുവതി കോടതിയെ അറിയിച്ചിട്ടുണ്ട്. ഇതോടെ മതം മാറി വിവാഹിതയായശേഷം മാതാപിതാക്കള്‍ക്കൊപ്പം കഴിയുന്ന യുവതിക്കും കുടുംബത്തിനും പൊലീസ് സം‌രക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. തനിക്ക് പോപ്പുലര്‍ ഫ്രണ്ട് എന്ന സംഘടനയില്‍നിന്ന് ഭീഷണിയുണ്ടെന്ന് കണ്ണൂര്‍ ജില്ലയിലെ ചെറുതാഴം സ്വദേശിയായ യുവതിയുടെ പരാതിയെത്തുടര്‍ന്നാണ് ജസ്റ്റിസ് ബി സുധീന്ദ്രകുമാറിന്റെ നടപടി.

മതംമാറി വിവാഹിതയായ യുവതിയെ കണ്ടെത്താന്‍ ഭര്‍ത്താവ് അനീഷ് ഹമീദ് പയ്യന്നൂര്‍ മജിസ്‌ട്രേട്ട് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ മജിസ്‌ട്രേട്ട് പരിശോധനാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. മജിസ്‌ട്രേട്ടിന്റെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുവതിയുടെ അച്ഛന്‍ ഹൈക്കോടതിയെ സമീപിച്ചു. കേസ് പരിഗണിക്കവെ യുവതി കോടതിയില്‍ നേരിട്ട് ഹാജരായി സംഘടനയുടെ ഭീഷണിയെക്കുറിച്ച് പരാതിപ്പെട്ടു. യുവതിക്കും മാതാപിതാക്കള്‍ക്കും കോടതിയില്‍നിന്ന് നാട്ടിലെത്താനും തുടര്‍ന്ന് വീട്ടിലും പൊലീസ് സംരക്ഷണം ഉറപ്പാക്കാന്‍ കോടതി നിര്‍ദേശിച്ചു. അനീഷ് ഹമീദ് പെണ്‍കുട്ടിയെ കാണാനില്ലെന്ന് പരാതിപ്പെട്ട് ഹേബിയസ് കോര്‍പസ് ഹര്‍ജിയും സമര്‍പ്പിച്ചിട്ടുണ്ട്.

മെയ് 16 മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ പരിയാരം പൊലീസ് ഡല്‍ഹിയില്‍നിന്നാണ് യുവതിയെ കണ്ടെത്തിയത്. യുവതിയെ മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ മജിസ്‌ട്രേട്ട് അനുവദിച്ചു. തീവ്രവാദസംഘടനയിലെ ചിലര്‍ തന്നെ തടഞ്ഞുവച്ചതായി യുവതിയുടെ പിതാവ് മജിസ്‌ട്രേട്ട്‌കോടതിയിലും പരാതി ഉന്നയിച്ചിരുന്നു

യുവതിയുടെ മൊഴിയെ തുടര്‍ന്ന് ഹൈക്കോടതി ഡിജിപി ലോക്‌നാഥ് ബെഹ്‌റയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. പരാതി അതീവഗൗരവമെന്ന് നിരീക്ഷിച്ചാണ് കോടതി ഡിജിപിയുടെ റിപ്പോര്‍ട്ട് തേടിയത്. ഇതര മതസ്ഥനെ വിവാഹം ചെയ്തശേഷം മാതാപിതാക്കള്‍ക്കൊപ്പം പോയതിന്റെ പേരില്‍ മതസംഘടനയുടെ ഭീഷണി നേരിടുന്നുവെന്ന പരാതിയെത്തുടര്‍ന്ന്, പെണ്‍കുട്ടിക്കും കുടുംബത്തിനും ഇനിയൊരു ഉത്തരവുവരെ സംരക്ഷണം നല്‍കാനും ഹൈക്കോടതി ഡിജിപിക്കു നിര്‍ദേശം നല്‍കി.

കണ്ണൂര്‍ പരിയാരത്ത് നിന്നുള്ള ഇരുപത്തിനാലുകാരിയെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് കേസെടുത്തത് ഇക്കഴിഞ്ഞ മെയ് 16ന്. തൊട്ടുപിന്നാലെ മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തതോടെ ജൂണ്‍ 21ന് യുവതി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായി തന്റെ വിവാഹം കഴിഞ്ഞതായി അറിയിച്ചു. മൊഴി രേഖപ്പെടുത്തിയ ശേഷം ഭര്‍ത്താവിനൊപ്പം പോകാന്‍ കോടതി അനുവദിച്ചു. എന്നാല്‍, ഏതാനും ദിവസത്തിന് ശേഷം യുവതി സ്വമേധയാ മാതാപിതാക്കളുടെ പക്കല്‍ തിരിച്ചെത്തി. ഭര്‍ത്താവും വിവാഹം നടത്തിയ മതസംഘടനയും ചേര്‍ന്ന് തന്നെ സിറിയയിലേക്കോ യെമനിലേക്കോ അയക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും അക്കാര്യം അവര്‍ രേഖാമൂലം അറിയിച്ചെന്നും വെളിപ്പെടുത്തി.

ഇക്കാര്യമാണ് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ ഹാജരായി യുവതിയും മാതാപിതാക്കളും അറിയിച്ചത്. യുവതിയെ മാതാപിതാക്കള്‍ വീട്ടുതടങ്കലിലാക്കിയെന്ന് കാണിച്ച് ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ കീഴ്‌ക്കോടതി പുറപ്പെടുവിച്ച തിരച്ചില്‍ വാറണ്ട് മരവിപ്പിക്കാനും ഹൈക്കോടതി ഉത്തരവ് നല്‍കി. തുടര്‍ന്നാണ് വിഷയം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയത്‌

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top