Flash News

ഇന്ത്യയുടേയും ചൈനയുടേയും പട്ടാളക്കാര്‍ തമ്മില്‍ ഏറ്റുമുട്ടിയതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്

August 20, 2017

CHINAന്യൂഡല്‍ഹി: ലഡാക്കില്‍ ഇന്ത്യന്‍ സൈന്യവും ചൈനീസ് പട്ടാളവും ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഇരു വിഭാഗത്തെയും സൈനികര്‍ പരസ്പരം ഇടിക്കുന്നതും തൊഴിക്കുന്നതും കല്ലെറിയുന്നതും ദൃശ്യങ്ങളിലുണ്ട്.

ദൃശ്യങ്ങളുടെ ആധികാരികത സൈനികവൃത്തങ്ങള്‍ സ്ഥിരീകരിച്ചു. സംഘര്‍ഷമുണ്ടായി അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം പുറത്ത് വന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ് മൂന്ന് ഡസനോളം ഇന്ത്യന്‍ ആര്‍മി ജവാന്‍മാരും രണ്ട് ഡസന്‍ ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസും സംഘര്‍ഷത്തിലുണ്ടായിരുന്നതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

ചൈനീസ് പട്ടാളത്തിന്റെ എണ്ണവും ഏകദേശം തുല്യമായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 15ന് പോങ്‌ഗോങ് തടാകക്കരയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. അതിര്‍ത്തി കടന്നുകയറാന്‍ ശ്രമിച്ച ചൈനീസ് പട്ടാളത്തെ ഇന്ത്യന്‍ സൈന്യം ചെറുക്കുകയായിരുന്നു. രണ്ട് മണിക്കൂറോളം സംഘര്‍ഷം നീണ്ടു നിന്നു. അരുരാജ്യങ്ങളും അതിര്‍ത്തി ലംഘിക്കുന്നതായി പരസ്പരം കുറ്റപ്പെടുത്താറുണ്ട്. എന്നാല്‍ വര്‍ഷങ്ങള്‍ക്കിടെ ആദ്യമായാണ് ഇന്ത്യ-ചൈന സൈനികര്‍ ഏറ്റുമുട്ടുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top