Flash News

മലയാളി തനിമ (വീക്ഷണം) ജോണ്‍ ഇളമത

August 20, 2017 , ജോണ്‍ ഇളമത

malayalithanima sizeഅറിഞ്ഞില്ലേ തോമാച്ചാ, ഇവിടൊരു എഴുത്തുകാരി നമ്മടെ മതത്തെ മാനഭംഗപ്പെടുത്തി ഒരു നോവലഴുതി, എന്നിട്ട് ഇവിടത്തെ മാധ്യമക്കാരതിനവാര്‍ഡും കൊടുത്തു, ലജ്ജിക്കണം! അവാര്‍ഡു കൊടുക്കട്ടെ ഉള്‍ഘനവും ഉള്‍ക്കാഴ്ചേം ഒള്ളേന് !

എന്തിനുപറയട്ടെ അച്ചാമ്മേ, രണ്ടായിരം വര്‍ഷമൊള്ള ഒരു പരമ്പര വിശ്വാസത്തെ കുലുക്കി താഴെ ഇടാനൊന്നുമല്ല, ചുളുവി പേരെടുക്കണം. ഡാന്‍ ബ്രൗണും, മാധവിക്കുട്ടീമൊക്കെ എഴുതീത് ക്ലാസിക്ക് സാധനങ്ങളാ! അതേ തൊട്ടുപിടിച്ചു കളിച്ചാലൊന്നും കാര്യം നടക്കത്തില്ല. എഴുത്തിന് സരസ്വതി കനിയണം. ഇത് വെറും മതസ്പര്‍ദ്ധയും, അസമാധാനോം വെതക്കുന്ന കൂലി എഴുത്ത് !

അച്ചാമ്മ – ധൈര്യമൊണ്ടേ ഇസ്ലാമിനെ പിടിച്ചൊന്ന് കളിക്കട്ടെ. അപ്പോ കളികാണാം ! അല്ലേ സ്വന്തം മതത്തേ തൊട്ട് മതമില്ലെന്നു പറഞ്ഞാ അതു കളിപ്പീരാ !

തോമാച്ചന്‍ – നസ്രാണി പാവമാന്നാ വിചാരം. അതുകൊണ്ടൊള്ള മൊതലെടുപ്പാ. അല്ലേലും നസ്രാണിക്ക് ബൈബിളി പറേന്ന പോലല്ലേ ജീവിക്കാം പറ്റൂ, സ്‌നേഹിക്കുക, വിവരമില്ലാത്തവരോട് ക്ഷമിക്കുക !

അച്ചാമ്മ – എന്തിയേ എക്യൂമിനിസം കൂടി വചനം പ്രഘോഷിക്കുന്ന നസ്രാണികള്‍ !

തോമാച്ചന്‍ – അതൊക്കെ ഒരു ഫിറ്റിങ്ങല്ലേ, എവിടെ തൂക്കമൊണ്ടോ, അവടക്കൂടും, മലയാളീസ്. ആദര്‍ശങ്ങളവര് നാക്കുകാണ്ട് പോക്കറ്റടിച്ച് വളച്ചൊടിക്കും !

അച്ചാമ്മ – ഓന്തിന്‍െറ നിറം പോലാ മലയാളീസ്! ചെലര് പറേം കമ്മ്യൂണിസ്റ്റാന്ന്, മറ്റു ചെലര് നക്‌സലാന്ന്, വേറേ ചിലര് മതേതരര്‍ അല്ലേ ആദ്ധ്യാത്മികത തലക്കുപിടിച്ച് നടക്കുന്നോര്‍! എന്താ ഇതിന്‍െറയൊക്കെ ഗുട്ടന്‍സ് !

തോമാച്ചന്‍ – വെറും തട്ടിപ്പ്! ഇവിടെ പിന്നെ മതം ഇളക്കിവിട്ട് തമ്മലടിപ്പിക്കാനുള്ള ശ്രമോം വ്യര്‍ത്ഥമാണ്. കേരളത്തി നടക്കും. ഇവിടെ മലയാളീസിന് അക്കാര്യത്തി മാത്രം ശ്രദ്ധേണ്ട്. മതം ഉള്ളിലാണന്നും, അത് പൊറത്തോട്ട് എറക്കരുതെന്നും !

അച്ചാമ്മ – എങ്കിലും എന്തോന്ന് വകതിരിവില്ലായ്മയാ ആ എഴുതി വച്ചിരിക്കുന്നെ! മഗദലനമറിയമെന്ന വേശ്യേ, അനാശാസ്യമായി യേശുതമ്പുരാന്‍ കൂട്ടികൊണ്ട് നടന്നൂന്നൊക്കെ, പൊസ്തകം ഒത്തിരി വായിച്ചതാ, ഏതു പൊസ്തകത്തിലാ ഇതെഴുതിവെച്ചിരിക്കുന്നെ!

തോമാച്ചന്‍ -”നിങ്ങളില്‍ പാമില്ലാത്തവര്‍ കല്ലെറിയട്ടെ” എന്ന് നൂറ്റാണ്ടുകള്‍ക്കു മുമ്പ് അരുളിയ യേശുവേനെ മ്ലേച്ഛഭാഷയില്‍ കല്ലെറിയാന്‍ ശ്രമിക്കുന്നവര്‍ ഇവിടെ അസമാധാനം വിതക്കുന്നു, എന്നവരറിയായ്കയാല്‍ അവരോട് ക്ഷമിക്കേണമേ എന്ന് ചിന്തിച്ചാമതി !

നാം, മതമുള്ളവരോ ഇല്ലാത്തവരോ ആകട്ടെ, മതം ഉള്ളിലാണ്, വിശ്വാസം ഉള്ളിലാണ്, അത് പുറത്തേക്കെടുത്ത് അസമാധാനം വിതക്കാതിരിക്കുക, അതിനെ സാഹിത്യത്തിന്‍െറ മറയില്‍ അവതരപ്പിച്ച് മനുഷ്യമനസിലേക്ക് സന്നിവേശിപ്പിച്ച് പ്രതിഷ്ഠിക്കാനുള്ള സര്‍ഗ്ഗശക്തി ഇല്ലാത്തോര്‍ അതിനു തുനിയരുതെന്നാ എന്‍െറ പക്ഷം !!

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top