Flash News

ശശികല അഗ്രഹാര ജയിലില്‍ നിന്ന് പുറത്തുപോകാറുണ്ടായിരുന്നു എന്നതിന് കൂടുതല്‍ തെളിവുകളുമായി ഡി‌ഐജി രൂപ; ജയില്‍ മേധാവിയായ സത്യനാരായണ റാവുവിന്റെ ഒത്താശയോടെ ജയിലില്‍ രാജകീയ ജീവിതം

August 21, 2017

SASIKALAബംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികല ജയിലില്‍ സുഖജീവിതം നയിച്ചുവെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. ശശികലയും ബന്ധു ഇളവരശിയും ജയിലില്‍ നിന്ന് പുറത്തു പോകാറുണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ കര്‍ണാടക ഡിഐജി ഡി.രൂപയാണ് അഴിമതി വിരുദ്ധ ബ്യൂറോ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയത്.

പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ശശികല അവിടെ സുഖജീവിതം നയിക്കുകയാണെന്ന് ജയില്‍ ഡിഐജിയായിരുന്ന രൂപ കണ്ടെത്തിയിരുന്നു. അഗ്രഹാര ജയിലില്‍ മിന്നല്‍ സന്ദര്‍ശനത്തിനെത്തിയ അവര്‍ ഇതിനെ സാധൂകരിക്കുന്ന വീഡിയോ ദൃശ്യങ്ങളും അന്ന് ശേഖരിച്ചിരുന്നു.

ഈ തെളിവുകളാണ് ഡി.രൂപ സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയത്. ജയില്‍ മേധാവിയായ സത്യനാരായണ റാവുവിനെ സ്വാധീനിച്ചാണ് ശശികലയും ബന്ധുവായ ഇളവരശിയും രാജകീയ ജീവിതം നയിക്കുന്നതെന്നും ഇതിനായി സത്യനാരായണറാവു പണം കൈപ്പറ്റിയിട്ടുണ്ടെന്നും രൂപ നേരത്തെ മേലുദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ഇത് വിവാദമായതിനെ തുടര്‍ന്ന് രൂപയുടെ ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ അഴിമതി വിരുദ്ധ സമിതിയോട് നിര്‍ദേശിക്കുകയായിരുന്നു. രൂപ നല്‍കിയ വിഡീയോ ദൃശ്യങ്ങളിലൊന്നില്‍ ജയില്‍ വളപ്പില്‍ നിന്ന് അകത്തേക്ക് വരുന്ന ശശികലയേയും ബന്ധു ഇളവരശിയേയും കാണാം.

പുരുഷന്‍മാരായ ജയില്‍ ജീവനക്കാരാണ് ഇവര്‍ക്ക് വേണ്ടി ജയിലിന്റെ കാവാടം തുറന്നു കൊടുക്കുന്നത്. അകത്തേയ്ക്ക് കയറി പോവുന്ന ശശികലയുടേയും ഇളവരശിയുടേയും കൈകളില്‍ എന്തോ കവറും ഉണ്ട്. തന്റെ ആരോപണത്തെ സാധൂകരിക്കുന്ന 74ഓളം രേഖകള്‍ രൂപ അന്വേഷണസംഘത്തിന് കൈമാറിയെന്നാണ് സൂചനകള്‍.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top