Flash News

പാക്കിസ്ഥാനോടുള്ള അമേരിക്കയുടെ വിയോജിപ്പ് പ്രസിഡന്റ് ട്രം‌പിന്റെ നയപ്രഖ്യാപനത്തിലൂടെ വ്യക്തമായതായി മുന്‍ യു‌എസ് അസിസ്റ്റന്റ് സ്റ്റേറ്റ് സെക്രട്ടറി നിഷ ദേശായി

August 23, 2017

trump9വാഷിംഗ്ടണ്‍: ഡൊണാള്‍ഡ് ട്രംപിന്റെ അഫ്ഗാന്‍, ദക്ഷിണേഷ്യ നയപ്രഖ്യാപനത്തിലൂടെ പാകിസ്താനോട് യുഎസ് ഭരണകൂടത്തിനുള്ള വിയോജിപ്പും അമര്‍ഷവുമാണ് വ്യക്തമാകുന്നതെന്ന് യുഎസ് നയതന്ത്രജ്ഞ. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ സഹായിക്കുന്ന പകിസ്താന്‍ നിലപാടില്‍ യുഎസ് ഭരണകൂടത്തിന് കടുത്ത അമര്‍ഷമുണ്ട്. ഇതുമൂലം യുഎസുമായുള്ള പാകിസ്താന്റെ ബന്ധത്തിലും വിള്ളലുകള്‍ സംഭവിച്ചിട്ടുണ്ടെന്നും മുന്‍ യുഎസ് അസിസ്റ്റന്റ് സെക്രട്ടറി നിഷ ദേശായി ചൂണ്ടിക്കാട്ടി. ബറാക് ഒബാമ യുഎസ് പ്രസിഡന്റായിരുന്ന സമയത്ത് ദക്ഷിണ, മധ്യ ഏഷ്യ കാര്യങ്ങളുടെ ചുമതല വഹിച്ചിരുന്നത് നിഷ ദേശായിയാണ്.

ഭീകര സംഘടനകളെ സഹായിക്കുന്ന പാകിസ്താനെ അധികകാലം യുഎസിനു സഹിക്കാനാവില്ലെന്നു ട്രംപ് തുറന്നുപറഞ്ഞിരുന്നു. ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ യുഎസ് ആഗ്രഹിക്കുന്നതായും അഫ്ഗാനിസ്ഥാനിലെയും ദക്ഷിണേഷ്യയിലെയും യുഎസ് സൈനികനയം പ്രഖ്യാപിക്കവെ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

‘ഭീകരര്‍ക്ക് സുരക്ഷിതതാവളം ഒരുക്കുകയാണ് പാകിസ്താന്‍ . അധികനാള്‍ ഞങ്ങള്‍ക്കിതു സഹിക്കാനാവില്ല. അഫ്ഗാനിസ്ഥാനില്‍ യുഎസ് നടത്തുന്ന ഓപ്പറേഷനില്‍ ഒരുമിച്ചുനിന്നാല്‍ പാകിസ്താന് ധാരാളം നേട്ടമുണ്ടാകും. പക്ഷേ അവരതു ചെയ്യുന്നില്ല. ഭീകരരെ സഹായിക്കുന്ന നിലപാടാണു പാകിസ്താന്റേത്. ദശലക്ഷക്കണക്കിനു പണം നല്‍കി ഞങ്ങള്‍ പാകിസ്താനെ സഹായിക്കുന്നു. അവര്‍ പക്ഷേ, യുഎസ് എതിര്‍ക്കുന്ന ഭീകരരുടെ വീടായി മാറുകയാണ്. ഈ അവസ്ഥ വളരെ പെട്ടെന്നു മാറ്റേണ്ടതുണ്ട്. ജനാധിപത്യം, സമാധാനം എന്നിവയോട് അര്‍പ്പണബോധമുണ്ടെന്നു പാകിസ്താന്‍ തെളിയിക്കേണ്ട സമയമാണിതെന്നും ട്രംപ് പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top