Flash News

അണ്ടര്‍ 19 ഫുട്ബോള്‍; ഇന്ത്യന്‍ താരങ്ങളുടെ മത്സരം കാണാന്‍ വന്‍ ജനത്തിരക്ക്; ടിക്കറ്റുകള്‍ ചൂടപ്പം പോലെ വിറ്റഴിയുന്നുവെന്ന്

August 23, 2017

fifaഡല്‍ഹി : അണ്ടര്‍ -19 ഫുട്‌ബോള്‍ ചരിത്രത്തിലാദ്യമായി പന്തുതട്ടാനൊരുങ്ങുന്ന ഇന്ത്യന്‍ താരങ്ങളുടെ മത്സരങ്ങള്‍ കാണാന്‍ ആളുകള്‍ മത്സരിക്കുന്നുവെന്ന് ടൂര്‍ണമെന്റ് ഡയറക്ടര്‍ സാവിയര്‍ സെപ്പി. ഇന്ത്യന്‍ മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ ഉടന്‍ തന്നെ പൂര്‍ണമായും വിറ്റഴിയുമെന്നും സെപ്പി വ്യക്തമാക്കി. ദേശീയ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഡല്‍ഹിയില്‍ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ഇന്ത്യയിലെ ഗ്രൂപ്പുതല മത്സരങ്ങളെല്ലാം. ഗ്രൂപ്പ് എയിലാണ് ഇന്ത്യ. ഇന്ത്യയ്ക്ക് പുറമെ ശക്തരായ കൊളംബിയ, ഘാന, അമേരിക്ക എന്നിവരാണ് ഈ ഗ്രൂപ്പിലുള്ളത്.

നേരത്തെ പ്രോജക്ട് ഡയറക്ടര്‍ ജോയ് ഭട്ടാചാര്യയും ഡല്‍ഹിക്ക് പുറമെയുള്ള വേദികളില്‍ ടിക്കറ്റ് വില്‍പ്പനക്കുറവില്‍ ആശങ്ക അറിയിച്ചിരുന്നു. ഗോവയിലുള്ള വില്‍പനയും വളരെ മന്ദഗതിയിലായിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top