Flash News

ആമസോണിനെ കടത്തിവെട്ടാന്‍ വാള്‍മാര്‍ട്ട് ഗൂഗിളുമായി കൈകോര്‍ക്കുന്നു

August 24, 2017

776ae6b9a519411c818eba38d96a518c-780x799സാന്‍ഫ്രാന്‍സിസ്‌കോ: ടെക് ഭീമനായ ഗൂഗിളും ബിസിനസ് വമ്പനായ വാള്‍മാര്‍ട്ടും ഇ-കൊമേഴ്‌സ് രംഗത്ത് കൈക്കോര്‍ക്കും. വാള്‍മാര്‍ട്ട് ഇ-കൊമേഴ്‌സ് മേധാവി മാര്‍ക് ലോറാണ് ഇക്കാര്യം അറിയിച്ചത്. ഹൈപ്പര്‍ മാര്‍ക്കറ്റ് ശൃംഖല വഴി വാള്‍മാര്‍ട്ട് വില്‍പ്പന നടത്തുന്നത് ഉത്പന്നങ്ങള്‍ ഗൂഗിളിന്റെ സഹായത്തോടെ ഓണ്‍ലൈന്‍ വിപണിയിലെത്തിക്കാനാണ് പദ്ധതി.

ആയിരക്കണക്കിനു ഉത്പന്നങ്ങള്‍ ഇനിമുതല്‍ ഗൂഗിള്‍ ശൃംഖലവഴി ഉപയോക്താക്കള്‍ക്കു ലഭ്യമാകുമെന്നു മാര്‍ക് ലോര്‍ പറഞ്ഞു. ഓണ്‍ലൈന്‍ വ്യാപാര രംഗത്തെ അതികായനായ ആമസോണിനു വെല്ലുവിളി ഉയര്‍ത്തുന്നതാണ് വാള്‍മാര്‍ട്ടിന്റെ നീക്കം. വാള്‍മാര്‍ട്ടിനു വെല്ലുവിളിയുയര്‍ത്തി ഓണ്‍ലൈന്‍ വ്യാപാര മേഖലയ്ക്കു പിന്നാലെ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലക്ള്‍കൂടി സ്വന്തമാക്കാന്‍ ആമസോണ്‍ നടപടി ആരംഭിച്ചിരുന്നു. ഇതിനു മറുപടിയായാണ് വാള്‍മാര്‍ട്ടിന്റെ ചുവടുവെയ്‌പ്പെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top