Flash News

ഓണം സ്പെഷ്യല്‍ – അവിയല്‍

August 26, 2017 , .

Aviyal_InPixio_InPixioഓണം സ്പെഷ്യല്‍ വിഭവങ്ങളില്‍ അവിയലിന് പ്രാധാന്യം ഏറെയുണ്ട്. അവിയല്‍ ഓണത്തിന് ഒഴിച്ചുകൂടാന്‍ ആകാത്ത ഒന്നാണ്. എങ്ങിനെയാണ് അവിയല്‍ ഉണ്ടാക്കുന്നതെന്ന് നോക്കാം. അല്പം സമയം എടുത്തു ഉണ്ടാക്കിയാലേ അവിയലിന് രുചി കൂടുതല്‍ കിട്ടുകയുള്ളൂ.

ആവശ്യമുള്ള സാധങ്ങള്‍:

മുരിങ്ങക്ക -250 ഗ്രാം
ക്യാരറ്റ് – 250 ഗ്രാം
വഴുതനങ്ങ – 150 ഗ്രാം
ബീന്‍സ് – 150 ഗ്രാം
ഉരുളക്കിഴങ്ങ് – 250 ഗ്രാം
ഏത്തക്കായ – 250 ഗ്രാം
സവാള – ഒരെണ്ണം
പച്ചമുളക് – (എരിവിനു ആവശ്യമുള്ള പച്ചമുളക് ചേര്‍ക്കുക കാരണം അവിയലില്‍ മുളക് പൊടി ഒന്നും സാധാരണ ചേര്‍ക്കാറില്ല )
വേപ്പില -ആവശ്യത്തിനു
മഞ്ഞപ്പൊടി – ഒരു ടിസ്പൂണ്‍
തേങ്ങ – ഒരെണ്ണം
ചുവന്നുള്ളി – അഞ്ചെണ്ണം
തൈര് – അര കപ്പു
ജീരകം – ഒരു ടിസ്പൂണ്‍
( ടിസ്പൂണ്‍ എന്ന് പറയുന്നത് ഒരു ചെറിയ സ്പൂണിനെയും, ടേബിള്‍ സ്പൂണ്‍ എന്ന് പറയുന്നത് വലിയ സ്പൂണിനെയും ആണ് …ടേബിള്‍ ടിസ്പൂണ്‍ എന്ന് പറയുന്നത് മൂന്നു സ്പൂണ്‍ അളവ് എന്നും ആണ് ഉദേശിക്കുന്നത്)

തയ്യാറാക്കുന്ന വിധം:

പച്ചക്കറികള്‍ എല്ലാം ഒരേ വലുപ്പത്തില്‍ കട്ട് ചെയ്തു എടുക്കണം അപ്പോള്‍ അവിയല്‍ കാണാന്‍ തന്നെ നല്ലൊരു ഭംഗി ഉണ്ടാകും. കട്ട് ചെയ്തു എടുത്തശേഷം ആദ്യം തന്നെ കായയും, ക്യാരറ്റും, മുരിങ്ങക്കായും, ആവശ്യത്തിനു ഉപ്പും മഞ്ഞപ്പൊടിയും ആവശ്യത്തിനു വെള്ളവും ചേര്‍ത്ത് ഒന്ന് വേവിക്കാം. അടിയില്‍ പിടിക്കാതെ ഇടയ്ക്ക് ഒന്ന് ഇളക്കി കൊടുക്കണം. ഈ കഷണങ്ങള്‍ പകുതി വേവ് ആകുമ്പോള്‍ ഇതിലേക്ക് ബീന്‍സും, വഴുതനങ്ങയും, ഉരുളക്കിഴങ്ങും കൂടി ചേര്‍ത്ത് നന്നായി ഇളക്കി വെള്ളം ആവശ്യമുണ്ടെങ്കില്‍ മാത്രം ചേര്‍ക്കാം (കഷണങ്ങള്‍ വേവാന്‍ ഉള്ള വെള്ളം മാത്രം ഒഴിച്ചാല്‍ മതി). ഇനി ഈ കഷണങ്ങള്‍ കൂടി ഒന്ന് വേവിക്കണം. ചെറു തീയില്‍ വേണം വേവിക്കാന്‍ എന്നാലെ ഈ അവിയലിന് നല്ല ടേസ്റ്റ് ഉണ്ടാകൂ
ഇനി നമുക്ക് തേങ്ങ ഒന്ന് ഒതുക്കി എടുക്കാം. ഇതിനു വേണ്ടി തേങ്ങയും, പച്ചമുളകും, ജീരകവും, ചുവന്നുള്ളിയും, തൈരും ആണ് വേണ്ടത്. വെള്ളം ഒഴിക്കാതെ ഈ തൈര് മാത്രം ചേര്‍ത്ത് തേങ്ങയെ ഒന്ന് ഒതുക്കി എടുക്കാം. ഒരുപാട് അരഞ്ഞു പേസ്റ്റ് ആക്കണ്ട ഒന്ന് ഒതുക്കി എടുത്താല്‍ മാത്രം മതിയാകും.

അതിനുശേഷം വേവിച്ച കഷണങ്ങള്‍ എല്ലാം കൂടി ഒന്ന് ഇളക്കിയിട്ട് ഈ തേങ്ങ അരച്ചത്‌ അതിലേയ്ക്ക് ചേര്‍ത്ത് നന്നായി മിക്സ് ചെയ്യാം. കൂടെ കറിവേപ്പിലകൂടി ചേര്‍ക്കാം. അതിനുശേഷം ചെറുതീയില്‍ ഒന്ന് രണ്ടു മിനിറ്റ് കൂടി ഒന്ന് അടച്ചു വച്ച് വേവിച്ചു എടുക്കാം. അതിനുശേഷം ഇതിലേയ്ക്ക് രണ്ടു മൂന്നു സ്പൂണ്‍ പച്ച വെളിച്ചെണ്ണ കൂടി ചേര്‍ത്ത് നന്നായി മിക്സ് ചെയ്യാം. ഇറക്കി
സ്വദിഷ്ട്ടമായ അവിയല്‍ റെഡി.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top