Flash News
കൊച്ചി വിമാനത്താവളത്തില്‍ പ്രതിഷേധക്കാര്‍ക്ക് മുമ്പില്‍ മുട്ടുമടക്കി മുംബൈയിലേക്ക് തിരിച്ചുപോയ തൃപ്തി ദേശായിക്കെതിരെ മുംബൈ വിമാനത്താവളത്തിലും പ്രതിഷേധം   ****    രാത്രി നിയന്ത്രണം ലംഘിക്കാന്‍ മലകയറിയ ശശികല അറസ്റ്റില്‍; സംസ്ഥാന വ്യാപകമായി ഇന്ന് ഹര്‍ത്താല്‍   ****    മീ ടൂ ഏഷ്യാനെറ്റിലും; മുന്‍ മാധ്യമപ്രവര്‍ത്തക തന്റെ ദുരനുഭവം പങ്കുവെച്ച് ഫെയ്സ്ബുക്കില്‍   ****    പ്രളയക്കെടുതി: കേരള മുസ്‌ലിം കമ്മ്യൂണിറ്റി അസോസിയേഷന്‍ 25 ലക്ഷം രൂപ നല്‍കി   ****    മുന്‍ എം.എല്‍.എ ഫ്രാന്‍സിസ് ജോര്‍ജിന് എയര്‍പോര്‍ട്ടില്‍ ബിനു പൂത്തുറയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി   ****   

മനോഹര്‍ ലാല്‍ ഖട്ടറെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റിയാല്‍ ബിജെപിയുടെ പ്രതിഛായ നഷ്ടപ്പെടുമെന്ന് അമിത് ഷാ; കലാപത്തില്‍ സാമൂഹ്യ വിരുദ്ധര്‍ കടന്നു കൂടിയതാണ് പ്രശ്നമായതെന്ന് ബിജെപി

August 27, 2017

southlive2017-0869891519-e643-4fa4-85d0-ac3ad9e4d12356_InPixioന്യൂഡല്‍ഹി: ദേര സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീമിനെതിരായ കോടതി വിധിക്ക് പിന്നാലെ പൊട്ടിപ്പുറപ്പെട്ട കലാപങ്ങളുടെ പേരില്‍ മനോഹര്‍ ലാല്‍ ഖട്ടറെ ഹരിയാന മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റേണ്ടെന്നു ബിജെപി നേതൃത്വം തീരുമാനിച്ചു. ഡല്‍ഹിയില്‍ പാര്‍ട്ടി പ്രസിഡന്റ് അമിത് ഷായാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡല്‍ഹിയില്‍ രാജ്‌നാഥ് സിങ് വിളിച്ചുചേര്‍ത്ത യോഗത്തിനു ശേഷമാണു ഖട്ടര്‍ തുടരുമെന്ന് അമിത് ഷാ അറിയിച്ചത്.

സംഘര്‍ഷം തുടങ്ങി മൂന്ന് മണിക്കൂറിനുള്ളില്‍ തന്നെ സ്ഥിതി നിയന്ത്രവിധേയമാക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞുവെന്നും. മരിച്ചവരെല്ലാം ആക്രമത്തില്‍ പങ്കെടുത്തവരാണെന്നും ഹരിയാനയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി അനില്‍ ജയിന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ജനറല്‍ സെക്രട്ടറി അനില്‍ ജയിന്‍, മുതിര്‍ന്ന നേതാവ് കൈലാസ് വിജയ് വാര്‍ഗിയ എന്നിവരുമായും അമിത് ഷാ ചര്‍ച്ച നടത്തിയിരുന്നു. ഈ സന്ദര്‍ഭത്തില്‍ മുഖ്യമന്ത്രിയെ മാറ്റിയാല്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ തകരുമെന്ന നിലപാടാണു നേതാക്കള്‍ കൈക്കൊണ്ടത്.

പഞ്ച്കുളയില്‍ 32 പേര്‍ മരിക്കാനിടയായ അക്രമം തടയാന്‍ മുഖ്യമന്ത്രി ഒരു നടപടിയും എടുത്തിരുന്നില്ല. ഒരാഴ്ച മുന്‍പുതന്നെ ദേര അനുയായികള്‍ പഞ്ച്കുളയിലേക്കു വരുമെന്നു രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നതാണ്.

മാനഭംഗത്തിനു കോടതി ശിക്ഷിക്കുകയും അനുയായികള്‍ അക്രമം അഴിച്ചുവിടുകയും ചെയ്തിട്ടും റാം റഹിം സിങ്ങിനെ കുറ്റപ്പെടുത്താന്‍ ബിജെപി തയാറായിട്ടില്ല. 2014ല്‍ ദേരയുടെ പിന്തുണ സ്വീകരിച്ച ബിജെപിക്കു ധാര്‍മികമായി മറ്റൊരു നിലപാടു കൈക്കൊള്ളാനുമാവില്ല. മുഖ്യമന്ത്രി ശനിയാഴ്ച പറഞ്ഞതു ദേരയുടെ അനുയായികള്‍ക്കിടയില്‍ സാമൂഹിക വിരുദ്ധര്‍ കടന്നുകയറിയെന്നാണ്. ഹരിയാനയില്‍ ആദ്യമായി ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരാന്‍ സഹായിച്ചവരില്‍ റാം റഹിം സിങ്ങും ഉള്‍പ്പെടുന്നു.

അന്നു മുഖ്യമന്ത്രി പദവിയിലേക്കു പുതുമുഖമായ ഖട്ടറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാര്‍ട്ടി പ്രസിഡന്റ് അമിത് ഷായും കൂടി നിശ്ചയിക്കുകയായിരുന്നു. എന്നാല്‍, ആ വര്‍ഷംതന്നെ ഹിസ്സാറില്‍ ആള്‍ദൈവമായ റാം പാലിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ശ്രമിച്ചപ്പോള്‍, അക്രമങ്ങളില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. വീണ്ടും 2015ല്‍ സംവരണം ആവശ്യപ്പെട്ടു ജാട്ടുകള്‍ നടത്തിയ പ്രക്ഷോഭം അക്രമാസക്തമായപ്പോള്‍ 30 പേര്‍ കൊല്ലപ്പെട്ടു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top