Flash News
‘മീ ടൂ’ കുരുക്കില്‍ പെട്ട് രക്ഷപ്പെടാന്‍ നിവൃത്തിയില്ലാതെ നടന്‍ അലന്‍സിയര്‍ ലോപ്പസ്   ****    ആക്രമണത്തിന് ഇരയായ നടിയുടെ അവസരങ്ങള്‍ ഇല്ലാതാക്കിയത് ദിലീപ് ആണെന്ന സിദ്ദിഖിന്റെ മൊഴി പുറത്ത്; സിദ്ദിഖിനെ തള്ളി അമ്മ നേതൃത്വം   ****    എ.എം.എം.എ എക്സിക്യൂട്ടീവ് വാക്കിന് വ്യവസ്ഥയില്ലാത്തവര്‍; ഞങ്ങളോട് പറഞ്ഞതല്ല മാധ്യമങ്ങളോട് പറഞ്ഞത്: ഡബ്യൂസിസി   ****    ഡബ്ല്യുസിസിയുടെ പത്രസമ്മേളനവും സിദ്ദിഖിന്റെ പ്രതികരണവും എ.എം.എം.എ യില്‍ കലാപക്കൊടിയുയര്‍ത്തുന്നു; സിദ്ദിഖ് എപ്പോഴും ദിലീപിനെ ന്യായീകരിക്കുന്നുവെന്ന് ബാബുരാജ്; ഗുണ്ടായിസം വെച്ചുപൊറുപ്പിക്കില്ലെന്ന് ജഗദീഷ്   ****    പട്ടിണിരഹിത സമൂഹത്തെ സൃഷ്ടിക്കുവാന്‍ കൈകോര്‍ക്കുക: ഹബീബുറഹ്മാന്‍ കിഴിശ്ശേരി   ****   

കാര്‍ മോഷ്ടാവിന് കിട്ടിയ എട്ടിന്റെ പണി, അതും അമേരിക്കയില്‍ നിന്ന്

August 29, 2017 , .

carjacking-830x412കെന്റ്: അമേരിക്കയില്‍ കാര്‍ മോഷ്ടാക്കള്‍ എല്ലായിടത്തുമുണ്ട്. വളരെ വിദഗ്ധമായാണ് ഇക്കൂട്ടര്‍ കാര്‍ മോഷ്ടിക്കുന്നത്. നമ്മുടെ വീടിന് മുന്‍പില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന കാര്‍ വരെ ഇക്കൂട്ടര്‍ അടിച്ചു മാറ്റും. വഴിയരികിലും പാര്‍ക്കിം ഏരിയകളിലുമെല്ലാം ആര്‍ക്കും സംശയം തോന്നാത്ത വിധമായിരിക്കും ഈ കാര്‍ മോഷ്ടാക്കള്‍ വിലസുന്നത്. ലോക്ക് ചെയ്ത കാര്‍ വരെ ഇവര്‍ മോഷ്ടിച്ച് കടത്തുന്നത് പോലീസിനും തലവേദനയാണ്.

എന്നാല്‍ ഈ മോഷ്ടാവ് മോഷണത്തിന് ഇറങ്ങിത്തിരിച്ചപ്പോള്‍ ഒരിക്കലും ഓര്‍ത്തിട്ടുണ്ടാകില്ല ഇയാള്‍ക്ക് ഇങ്ങനെയൊരു പണി കിട്ടുമെന്ന്. നിരന്തരം കാറുകള്‍ അടിച്ചുമാറ്റിയിരുന്ന ഒരാളെന്നു സംശയിക്കുന്നയാളെ എസ്‌യുവിയുടെ ഡോറില്‍ കെട്ടിയിട്ടു നിരത്തിലൂടെ നിര്‍ദയം വലിച്ചിഴയ്ക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. വാഷിം‌ഗ്ടണിലെ കെന്റിലാണു സംഭവമെങ്കിലും ഇതു പകര്‍ത്തിയത് രണ്ട് ഇന്ത്യന്‍ വനിതകളാണെന്ന് അവരുടെ സംഭാഷണത്തില്‍ നിന്ന് മനസ്സിലാക്കാം.

നിരത്തിലൂടെ വലിച്ചിഴയ്ക്കുന്നതിനിടെ മോഷ്ടാവിന്റെ വസ്ത്രങ്ങള്‍ കീറി നശിച്ചിട്ടുണ്ട്. നഗ്നനായിട്ടാണ് ഏറെക്കുറെ ഇയാള്‍ വലിഴിച്ചയ്ക്കപ്പെട്ടത്. ഒരു പാര്‍ക്കിനു സമീപം വാഹനം അടിച്ചുമാറ്റാന്‍ പോകുന്നതിനിടെയാണു ഇയാള്‍ പിടിക്കപ്പെട്ടതും വലിച്ചിഴയ്ക്കപ്പെട്ടതുമെന്നാണു സൂചന. എസ്.യു.വി. ഡ്രൈവര്‍ ഒരു ദയയും കാട്ടിയില്ലെന്നതു കാഴ്ചയില്‍ വ്യക്തമാണ്.

അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ശല്യക്കാരാണ് വാഹന മോഷ്ടാക്കള്‍. എങ്കിലും ഈ രംഗം കണ്ടുനില്‍ക്കുന്നവര്‍ക്ക് ഇത്രയൊക്കെ വേണോ എന്നു തോന്നിപ്പോകും. കാര്‍ മോഷ്ടിക്കാന്‍ വേണ്ടി ഡ്രൈവറുടെ സമീപത്തെ ഡോര്‍ തുറക്കുന്നതിനിടെയാണ് ഇയാള്‍ പിടിക്കപ്പെട്ടതെന്നും കരുതുന്നു.

ഒരു വാഹനത്തിന്റെ ഡ്രൈവിംഗ് സീറ്റിലിരുന്നു പകര്‍ത്തിയതാണ് ഈ വീഡിയോ എന്നു വ്യക്തമാണ്. പഞ്ചാബിയിലാണ് ഇതിനു കമന്റ് കേള്‍ക്കാവുന്നത്. വീഡിയോ വൈറലായതിനു പിന്നാലെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത് ചികിത്സയ്ക്കായി ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്. ഇയാള്‍ നിരവധി വാഹനങ്ങള്‍ മോഷ്ടിച്ചിട്ടുണ്ടെന്നാണു വിവരം. ഇടയ്ക്കു കാറിനുള്ളില്‍ കടക്കാന്‍ ചില്ല് ഇടിച്ചു പൊട്ടിക്കാനും ശ്രമിച്ചിട്ടുണ്ട്. എന്തായാലും ഇനി ഇങ്ങനെയൊരു പരിപാടിക്കിറങ്ങും മുമ്പ് ഇയാള്‍ രണ്ടുവട്ടം ചിന്തിക്കുമെന്ന് ഉറപ്പാണ്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top