Flash News

ഡൊണാള്‍ഡ് ട്രം‌പ് നുണയനാണെന്ന് മുന്‍ പാക് മന്ത്രി ചൗധരി നിസാര്‍; തീവ്രവാദികളെ നേരിടാന്‍ കോടിക്കണക്കിന് ഡോളറല്ല നിലക്കടലയാണ് അമേരിക്ക നല്‍കിയതെന്ന്

August 30, 2017 , .

imagesപാക്കിസ്ഥാനിലെ തീവ്രവാദികളെ നേരിടാന്‍ അമേരിക്ക കോടിക്കണക്കിന് ഡോളര്‍ സാമ്പത്തിക സഹായം നല്‍കിയെന്ന ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയെ പരിഹസിച്ച് പാക് മുന്‍ മന്ത്രി. നുണകള്‍ നിരത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ട്രം‌പ് എന്നും, രാജ്യത്തിന് കോടികളൊന്നും അമേരിക്ക നല്‍കിയിട്ടില്ലെന്നും ‘നിലക്കടല’ മാത്രമാണ് ലഭിച്ചിട്ടുള്ളതെന്നും ഭരണകക്ഷിയിലെ പ്രമുഖ നേതാവും മുന്‍മന്ത്രിയുമായ ചൗധരി നിസാര്‍ പാകിസ്താന്‍ ദേശീയ അസംബ്ലിയില്‍ പറഞ്ഞു.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ അമേരിക്കയില്‍നിന്ന് പാക്കിസ്ഥാന് ലഭിച്ച സഹായം എത്രയെന്ന് തിട്ടപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അടുത്തകാലം വരെ പാക് ആഭ്യന്തരകാര്യ മന്ത്രിയായിരുന്ന നേതാവാണ് ചൗധരി നിസാര്‍.

യു.എസില്‍നിന്ന് കോടിക്കണക്കിന് ഡോളര്‍ സാമ്പത്തിക സഹായം വാങ്ങിയ പാക്കിസ്ഥാന്‍ തങ്ങള്‍ തിരയുന്ന ഭീകരര്‍ക്ക് സുരക്ഷിത താവളം നല്‍കിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞയാഴ്ച ആരോപിച്ചിരുന്നു. ഇതിനെ പരിഹസിച്ചാണ് മുന്‍മന്ത്രി രംഗത്തെത്തിയത്. ഭീകരര്‍ക്കെതിരായ പോരാട്ടത്തില്‍ പാക്കിസ്ഥാന്‍ നല്‍കിയ സേവനത്തിന് പ്രതിഫലമായാണ് ഫണ്ട് സ്വീകരിച്ചതെന്ന് ചൗധരി നിസാര്‍ പറഞ്ഞു.

ഫണ്ട് കൈമാറാന്‍ അവര്‍ മാസങ്ങളെടുത്തുവെന്ന ആരോപണവും നിസാര്‍ ഉന്നയിച്ചു. 50 കോടി ഡോളര്‍ പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടുവെങ്കിലും 20 കോടി ഡോളര്‍ മാത്രമാണ് അമേരിക്ക നല്‍കിയത്. ട്രംപിന്റെ ആരോപണത്തിന് മുന്നില്‍ പാക്കിസ്ഥാന്‍ മുട്ടുമടക്കരുതെന്നും ഭരണകക്ഷിയായ പി.എം.എല്‍ (എന്‍) നേതാവായ നിസാര്‍ ആവശ്യപ്പെട്ടു. ഭീരരെ ഒളിപ്പിക്കുന്നതിനായി പാക്കിസ്ഥാനില്‍ താവളങ്ങളില്ല. എന്തിനാണ് ട്രം‌പ് നുണ പറഞ്ഞ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നത്? ട്രംപിന്റെ ആരോപണങ്ങള്‍ തെളിയിക്കാന്‍ തെളിവ് നല്‍കണമെന്നും ചൗധരി നിസാര്‍ ആവശ്യപ്പെട്ടു.

അമേരിക്കയുമായുള്ള ഉഭയകക്ഷിബന്ധം പാക്കിസ്ഥാന്‍ കഴിഞ്ഞ ദിവസം മരവിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പരിഹസിച്ച് മുന്‍മന്ത്രി രംഗത്തെത്തിയിട്ടുള്ളത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top