Flash News

ദിലീപ് വിഷയത്തില്‍ സിനിമാ താരങ്ങള്‍ രണ്ടു തട്ടിലാണോ എന്ന് സംശയം

September 4, 2017

Harisree-Ashokan-Ranjitനടിയെ ആക്രമിച്ചതിന്റെ ഗൂഢാലോചനക്കേസില്‍ അറസ്റ്റിലായ ദിലീപ് ജയിലില്‍ നിന്നും താത്കാലിക പരോളില്‍ ബുധനാഴ്ച പുറത്തിറങ്ങാനിരിക്കെ സിനിമാലോകം രണ്ടുതട്ടില്‍. മുന്‍നിര താരവും ദിലീപിന് സിനിമയിലേക്ക് വഴിതുറക്കുന്നതില്‍ പ്രധാന പങ്കുമുളള നടന്‍ ജയറാമും മുതിര്‍ന്ന സംവിധായകരില്‍ ഒരാളായ രഞ്ജിത്തും ഇന്നും ഇന്നലെയുമായി ജയിലില്‍ എത്തിയതാണ് ഇതിലേറ്റവും ശ്രദ്ധേയവും. ദിലീപ് ജയിലിന് പുറത്തിറങ്ങും മുന്നെ മലയാള സിനിമാലോകത്ത് നിന്നും ഇനിയാരുടെയൊക്കെ പിന്തുണ ഉണ്ടാകുമെന്നാണ് എല്ലാരും ഉറ്റുനോക്കുന്നത്. നേരത്തെ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ താരസംഘടനയായ അമ്മയില്‍ നിന്നും പുറത്താക്കിയതിലും ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്.

അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയായ കലാഭവന്‍ ഷാജോണ്‍ ഇന്നലെ ദിലീപിനെ സന്ദര്‍ശിച്ച് 20 മിനിറ്റോളം കൂടിക്കാഴ്ച നടത്തിയതും ഇതിനോട് കൂട്ടിവായിക്കേണ്ടതാണ്. കാവ്യ മാധവന്‍, സംവിധായകന്‍ നാദിര്‍ഷാ, നടന്മാരായ സുരേഷ് കൃഷ്ണ, കലാഭവന്‍ ഷാജോണ്‍, ഹരിശ്രീ അശോകന്‍, ഏലൂര്‍ ജോര്‍ജ് എന്നിവരും ഇക്കഴിഞ്ഞ ദിവസങ്ങളിലായി ജയിലില്‍ എത്തി ദിലീപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഭാര്യയും നടിയുമായ കാവ്യാ മാധവനും മകളും ജൂലൈ പത്തിന് ദിലീപിനെ അറസ്റ്റ് ചെയ്തതിന് ശേഷം ആദ്യമായിട്ടാണ് കഴിഞ്ഞ ദിവസം ജയിലില്‍ എത്തിയത്. അച്ഛന്റെ ശ്രാദ്ധച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ദിലീപിന് അനുമതി നല്‍കിയതിന് പിന്നാലെയാണ് കാവ്യ എത്തിയത്.

അമ്മയുടെ അടിയന്തര എക്‌സിക്യുട്ടീവ് യോഗം ജനറല്‍ സെക്രട്ടറി മമ്മൂട്ടിയുടെ വീട്ടില്‍ ചേര്‍ന്നാണ് ദിലീപിനെ പുറത്താക്കാന്‍ നേരത്തെ തീരുമാനമെടുത്തത്. പൃഥ്വിരാജ്, രമ്യാ നമ്പീശന്‍ തുടങ്ങിയവരുടെ നിലപാടും ഇക്കാര്യത്തില്‍ നിര്‍ണായകമായിരുന്നു. അതുകൊണ്ടു തന്നെ സൂപ്പര്‍ താരങ്ങളും അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റും ജയിലിലോ, താത്കാലിക പരോളില്‍ ദിലീപ് ഒരു ദിവസത്തേക്ക് പുറത്തുവരുമ്പോഴോ കൂടിക്കാഴ്ച നടത്തുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

സെപ്റ്റംബര്‍ ആറിന് രാവിലെ ഏഴുമുതല്‍ 11വരെ വീട്ടിലും ആലുവ മണപ്പുറത്തും നടക്കുന്ന ബലിതര്‍പ്പണ ചടങ്ങുകളില്‍ പങ്കെടുക്കാനാണ് ദിലീപിന് കോടതി അനുമതി നല്‍കിയത്. മാധ്യമങ്ങളോട് സംസാരിക്കില്ലെന്നും ശ്രാദ്ധച്ചടങ്ങുകള്‍ കഴിഞ്ഞാലുടന്‍ ജയിലില്‍ തിരിച്ചെത്താമെന്നുളള ഉറപ്പിലുമാണ് ദിലീപിന് താത്കാലിക പരോള്‍ കോടതി അനുവദിക്കുന്നതും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top