Flash News

ഏരീസ് ഐ കബഡി കസ്തൂരിബായി മെമ്മോറിയല്‍ റോളിംഗ് ട്രോഫി ആഞ്ചനേയ പുനലൂര്‍ക്ക്

September 11, 2017

Aries Group CEO Sohan Roy with actor Vivek Gopanഐക്കരക്കോണത്തിന്റെ കലാ, കായിക, സാംസ്‌കാരിക പാരമ്പര്യത്തെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായി ഐക്കരക്കോണം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ഏകദിന അന്തര്‍ സംസ്ഥാന കബഡി മേള നടത്തി. ഏരീസ് ഐ കബഡി കസ്തൂരിബായി മെമ്മോറിയല്‍ റോളിംഗ് ട്രോഫിയും 25,000 രൂപയും ഒന്നാം സ്ഥാനം നേടിയ ആഞ്ചനേയ പുനലൂര്‍ക്ക് യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ് ചെയര്‍മാനും ഇന്‍ഡിവുഡ് സ്ഥാപക ഡയറക്ടറുമായ സോഹന്‍ റോയ് സമ്മാനിച്ചു. രണ്ടാം സ്ഥാനക്കാര്‍ക്കുള്ള ലളിതാംബിക മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും 10,000 രൂപയും ദീപിക പട്ടാഴി കരസ്ഥമാക്കി.

കേരളത്തിലും തമിഴ്‌നാട്ടിലും നിന്നുമുള്ള 16-ല്‍ അധികം ടീമുകളാണ് ഏരീസ് ഐ കബഡി ടൂര്‍ണമെന്റിൽ പങ്കെടുത്തത്.

കായിക രംഗത്ത് മഹത്തായ പാരമ്പര്യമുള്ള നാടാണ് ഐക്കരക്കോണം. ഒരുപാട് കായിക പ്രതിഭകളെ പ്രത്യേകിച്ചും കബഡിയില്‍ സൃഷ്ടിച്ച നാടാണ് ഐക്കരക്കോണം. പുതിയ തലമുറയെ കായിക രംഗത്തേക്ക് ആകര്‍ഷിക്കുന്നതിനും അതിന്റെ ആവശ്യകത മനസ്സിലാക്കികൊടുക്കുന്നതിനും വേണ്ടിയാണു ഐ കബഡി ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. വരുംവര്‍ഷങ്ങളില്‍ നാട്ടുകാരുടെ പങ്കാളിത്തത്തോടു കൂടി കൂടുതല്‍ വിപുലീകരിച്ചു ഐ കബഡി ടൂര്‍ണമെന്റ് നടത്താനാണ് പദ്ധതി. കൂടുതല്‍ ടീമുകളെ പങ്കെടുപ്പിക്കാനും ഉദ്ദേശമുണ്ട് – ഏരീസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും ഐ കബഡി ചീഫ് കോഓര്‍ഡിനേറ്ററുമായ പ്രഭിരാജ്‌ പറഞ്ഞു.

മേളയുടെ ഭാഗമായി പുനലൂര്‍ ടൗണില്‍ റോഡ് ഷോ നടത്തി. സിനിമ-സീരിയല്‍ നടൻ വിവേക് ഗോപന്‍ മേള ഉദ്ഘാടനം ചെയ്‌തു. ഡിവൈഎസ്പി ശ്യാംലാല്‍ പതാക ഉയര്‍ത്തി.

I Kabadi first prize winners QS4A9507

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top