Flash News
ദളിത് സ്ത്രീ സ്കൂളില്‍ ഭക്ഷണം പാചകം ചെയ്യുന്നതിനെതിരെ ഇതര ജാതിക്കാരുടെ പ്രതിഷേധം; അധിക്ഷേപിച്ചവര്‍ക്കെതിരെ പോലീസ് കേസെടുത്തു   ****    വേണ്ടിവന്നാല്‍ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉല്പന്നങ്ങള്‍ക്കും നികുതി ചുമത്തുമെന്ന് ട്രം‌പ്   ****    മെയ് ദിനത്തില്‍ പ്രതിഷേധം നടത്തിയവരെ ആക്രമിച്ച ഫ്രഞ്ച് പ്രസിഡന്റിന്റെ സുരക്ഷാ ഭടനെ സര്‍‌വ്വീസില്‍ നിന്ന് പുറത്താക്കി   ****    പ്രധാനമന്ത്രിയുടെ ആഫ്രിക്കാന്‍ യാത്ര തിങ്കളാഴ്ച; റുവാണ്ടയിലെ റവേരു ഗ്രാമത്തിലേക്ക് മോദിയുടെ വക ഇരുന്നൂറ് പശുക്കളെ സമ്മാനമായി നല്‍കും   ****    പിഞ്ചുകുഞ്ഞിനെ (ഏഴ് മാസം) പീഡിപ്പിച്ച പ്രതിക്ക് വധശിക്ഷ   ****   

ഫാ. ടോം ഉഴുന്നാലിന് മോചനം; 2016 മാര്‍ച്ചില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ. ഉഴുന്നാലിനെ ഒമാന്‍ സര്‍ക്കാരാണ് മോചിപ്പിച്ചത്

September 12, 2017

imageയെമനില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ഫാ.ടോം ഉഴുന്നാലിനെ മോചിപ്പിച്ചതായി ഒമാന്‍ ഒബ്‌സര്‍വര്‍ റിപ്പോര്‍ട്ടു ചെയ്തു. യെമനില്‍ നിന്ന് അദ്ദേഹത്തെ മസ്‌കറ്റിലെത്തിച്ചു, അവിടെ നിന്ന് വത്തിക്കാനിലേക്ക് കൊണ്ടുപോയി. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഒമാന്‍ വിദേശകാര്യ മന്ത്രാലയം വിഷയത്തില്‍ ഇടപെട്ടാണ് മോചനം സാധ്യമാക്കിയതെന്ന് ഒമാന്‍ ഒബ്‌സര്‍വര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ പുതിയ ചിത്രവും വീഡിയോയും ഒമാന്‍ മാധ്യമങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്.

2016 മാർച്ച് നാലിനാണു യെമനിലെ ഏദനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റീസിന്‍റെ വൃദ്ധസദനം അക്രമിച്ച ശേഷം നാലു കന്യാസ്ത്രീകളെയും നിരവധി അന്തേവാസികളെയും വധിക്കുകയും ഫാ. ടോമിനെ തട്ടിക്കൊണ്ടുപോവുകയും ചെയ്തത്. പിന്നീട് ഫാ.ടോമിനെ വിട്ടുതരണമെങ്കിൽ വൻ തുക മോചനദ്രവ്യം നൽകണമെന്ന് ഭീകരർ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഫാ. ടോമിനെ മോചിപ്പിക്കാൻ മാസങ്ങളായി ശ്രമങ്ങൾ നടന്നുവരികയായിരുന്നു. യെമനിൽ ഇന്ത്യൻ എംബസിയുടെ പ്രവർത്തനം ഇല്ലാത്തതും പ്രദേശത്തെ നിയന്ത്രണം 10 രാജ്യങ്ങളിലെ സൈന്യത്തിന്റെ കൈകളിൽ ആണെന്നുള്ളതുമായിരുന്നു മോചനം നീണ്ടുപോകാൻ കാരണമായത്.

Fr TOM 3X2 collageഫാ.ടോം ഉഴുന്നാലിനെ രക്ഷപെടുത്തിയ വിവരം സന്തോഷത്തോടെ അറിയിക്കുന്നുവെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു.

യെമൻ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ ഈ വിഷയത്തിലുള്ള ആശങ്ക സുഷമ സ്വരാജ് അറിയിച്ചിരിന്നു. തുടര്‍ന്നാണ് ഇതുവരെ ലഭ്യമായ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഫാദർ ഉഴുന്നാല്‍ ജീവനോടെയുണ്ടെന്ന് യെമൻ സർക്കാർ അറിയിച്ചത്. ഫാദറിന്റെ മോചനവുമായി ബന്ധപ്പെട്ട് എല്ലാ സഹകരണത്തിനും യെമൻ സർക്കാർ തയാറാണെന്നും ഉറപ്പ് ലഭിച്ചിരുന്നു. ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്റു ഭവനില്‍ വെച്ചാണ് ഇരുമന്ത്രിമാരും ഉഭയകക്ഷി ചർച്ച നടത്തിയത്. ഫാ ഉഴുന്നാലിന്റെ മോചനമുള്‍പ്പടെ വിവിധ വിഷയങ്ങളും സഹകരണവും ചർച്ച ചെയ്തു.

എൺപതു പേർ താമസിക്കുന്ന സദനത്തിൽ 2016 മാർച്ച് നാലിനു രാവിലെ എട്ടരയോടെയാണു നാലു തോക്കുധാരികൾ ആക്രമണം നടത്തിയത്. നാലു കന്യാസ്ത്രീകൾ, ആറ് ഇത്യോപ്യക്കാർ, യെമൻകാരനായ പാചകക്കാരൻ, യെമൻകാരായ അഞ്ചു കാവൽക്കാർ എന്നിവരെ തിരഞ്ഞുപിടിച്ചു കൈവിലങ്ങണിയിച്ചശേഷം തലയ്ക്കു നേരെ വെടിയുതിർത്തു വധിക്കുകയായിരുന്നു. ഒരു കന്യാസ്ത്രീ സ്റ്റോർ മുറിയിലെ കതകിനു മറവിലായതിനാൽ കൊലപാതകികളുടെ കയ്യിൽപ്പെട്ടില്ല. ഇവരെ പിന്നീടു രക്ഷപ്പെടുത്തി. ഇതിനുശേഷമാണ് ഫാ.ടോമിനെ ഭീകരർ തട്ടിക്കൊണ്ടു പോയത്.

സംഭവം നടന്നതിനുശേഷം ഫാദറുമായി എന്തെങ്കിലും തരത്തില്‍ ആശയവിനിമയം നടത്താന്‍ ആര്‍ക്കും സാധിച്ചിരുന്നില്ല. മോചനത്തിനായി സഭയോ കേന്ദ്ര സര്‍ക്കാരോ മുന്നാട്ടുവരുന്നില്ലെന്ന് ആരോപിച്ചുകൊണ്ടുള്ള ഫാദര്‍ ടോമിന്റെ വീഡിയോ ക്രിസ്മസ് ദിനത്തില്‍ യൂട്യൂബ് വഴി പുറത്തുവന്നിരുന്നു. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരും ക്രിസ്ത്യന്‍ നേതൃത്വവും ശ്രമങ്ങള്‍ നടത്തണമെന്ന് അഭ്യര്‍ഥിക്കുന്ന വീഡിയോയില്‍ അദ്ദേഹം ഏറെ ക്ഷീണിതനായാണ് കാണപ്പെട്ടത്.

കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ ഫാദറിനെ തൂക്കിലേറ്റി എന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞു. ഇതിനുശേഷം ഇദ്ദേഹത്തെക്കുറിച്ച് ഒരു വിവരവുമില്ലായിരുന്നു.യുദ്ധവും കലാപവും രാഷ്ട്രീയ അസ്ഥിരതയുംമൂലം വലയുന്ന യെമെനിലെ ഔദ്യോഗിക സര്‍ക്കാരിനുപോലും ഫാദറിന്റെ മോചനത്തിനായി കാര്യമായി ഒന്നും ചെയ്യാനാവാത്ത അവസ്ഥയായിരുന്നു.

മുൻപ് കർണാടകയിലെ കോളാറിലും ബെംഗളൂരുവിലും സേവനം ചെയ്തിട്ടുണ്ട്. 30 വർഷത്തോളം വിവിധ സ്ഥലങ്ങളിൽ സേവനം ചെയ്തശേഷമാണ് യെമനിലേക്കു പോയത്. രാമപുരം ഉഴുന്നാലിൽ പരേതരായ വർഗീസിന്റെയും ത്രേസ്യാക്കുട്ടിയുടെയും മകനായ ഫാ. ടോം, 2014 സെപ്റ്റംബർ ആറിനു മാതാവ് ത്രേസ്യക്കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ടു നാട്ടിലെത്തിയിരുന്നു. പിന്നീടു സലേഷ്യൻ സഭാംഗവും ബന്ധുവുമായ ഫാ. മാത്യു ഉഴുന്നാലിലിന്റെ സംസ്കാര ശുശ്രൂഷകളിൽ പങ്കെടുക്കാനായി 2015 മാർച്ച് 22നും നാട്ടിലെത്തി. ഒരു മാസം കഴിഞ്ഞാണ് യെമനിലേക്കു മടങ്ങിയത്. തെക്കൻ ഏഡനിൽ അഗതിമന്ദിരത്തിന്റെ ചുമതലയായിരുന്നു ഫാ. ടോമിന്റേത്. വടുതല ഡോൺ ബോസ്കോ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സീനിയർ ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. മാത്യു (ഗുജറാത്ത്), ജോഷി, ഡേവിഡ്, റോസമ്മ (മൂവരും യുഎസ്), മേരി മണ്ണാർകാട്), പരേതനായ ആഗസ്തിക്കുഞ്ഞ് എന്നിവരാണു സഹോദരങ്ങൾ.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top