Flash News

ഭീകരരുടെ പിടിയില്‍ നിന്ന് മോചിതനായതില്‍ ദൈവത്തിന് സ്തുതി; ഒമാന്‍ സുല്‍ത്താന്റെ ഇടപെടലില്‍ അദ്ദേഹത്തിനും മോചനത്തിനായി പ്രാര്‍ത്ഥിച്ചവര്‍ക്കും ഒരായിരം നന്ദി: ഫാ. ടോം ഉഴുന്നാലില്‍

September 12, 2017

TOMമസ്‌കറ്റ്: ഭീകരരുടെ പിടിയില്‍നിന്നു മോചിതനായതില്‍ ദൈവത്തിനു നന്ദിയെന്ന് ഫാദര്‍ ടോം ഉഴുന്നാലില്‍. മോചിതനായി മസ്‌കറ്റില്‍ എത്തിയശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഒമാന്‍ സുല്‍ത്താനും പ്രാര്‍ഥിച്ചവര്‍ക്കും നന്ദിയെന്നും അദ്ദേഹം വ്യക്തമാക്കി. ഭീകരരുടെ പിടിയില്‍നിന്നു മോചിതനായ ഫാദര്‍ ഉഴുന്നാലില്‍ ഒമാന്‍ സൈനിക വിമാനത്തിലാണ് മസ്‌കറ്റിലെത്തിയത്.

ടോം ഉഴുന്നാലിലിന്റെ മോചനം ഏറെ സന്തോഷകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചു. ഒമാന്റെ ഇടപെടലാണ് മോചനത്തിന് വഴിതെളിയിച്ചതെന്നു മനസിലാക്കുന്നു. കേരളത്തില്‍ എത്തിയാലുടന്‍ ഫാ .ഉഴുന്നാലിലിന്റെ ചികിത്സകള്‍ക്ക് എല്ലാവിധ സഹായങ്ങളും ഉണ്ടാകും. അദ്ദേഹത്തിന്റെ സുരക്ഷിതമായ മടങ്ങി വരവില്‍ വിശ്വാസ സമൂഹത്തിന്റെയും പൊതുസമൂഹത്തിന്റെയും ആഹ്ലാദത്തില്‍ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി സമൂഹമാധ്യമത്തില്‍ കുറിച്ചു.

മോചന വാര്‍ത്ത സ്ഥിരീകരിച്ച കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് സന്തോഷ വാര്‍ത്തയെന്നു ട്വീറ്റ് ചെയ്തിരുന്നു.

18 മാസത്തിനുശേഷമാണ് ഫാദര്‍ ടോം ഉഴുന്നാലിലിനു മോചനം സാധ്യമായത്. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഒമാന്‍ വിദേശകാര്യ മന്ത്രാലയം വിഷയത്തില്‍ ഇടപെട്ടാണ് മോചനം സാധ്യമാക്കിയത്.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top