Flash News
ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച രാഹുല്‍ ഈശ്വറിന്റെ ജാമ്യം കോടതി റദ്ദ് ചെയ്തു; പാലക്കാട് നിന്ന് രാഹുലിനെ പോലീസ് കസ്റ്റഡിയിലെടുത്തു   ****    പ്രളയത്തിന് ശേഷം എല്‍ നിനോ; കേരളത്തെ കാത്തിരിക്കുന്നത് കൊടുംവരളര്‍ച്ച   ****    സിഖ് വിരുദ്ധ കലാപം : കോണ്‍ഗ്രസ് നേതാവ് സജ്ജന്‍കുമാറിന് ജീവപര്യന്തം തടവ്   ****    കെഎസ്ആര്‍ടിസിയിലെ എംപാനല്‍ ജീവനക്കാരെ ഇന്ന് പിരിച്ചുവിടും ; സാമ്പത്തിക പ്രയാസത്തിനിടയാക്കുമെന്ന് ഗതാഗതമന്ത്രി; ആശങ്ക വേണ്ടെന്ന് എംഡി ടോമിന്‍ തച്ചങ്കരി   ****    ലോകവ്യാപകമായി നിരോധിച്ച മയക്കുമരുന്നുമായി സീരിയല്‍ നട് അശ്വതി ബാബുവും ഡ്രൈവറും കൊച്ചിയില്‍ പിടിയിലായി; വന്‍ മയക്കുമരുന്നു മാഫിയയുടെ കണ്ണിയാണ് നടി എന്ന്   ****   

അറബികള്‍ക്ക് പ്രായപൂര്‍ത്തിയാകാത്ത പെണ്‍‌കുട്ടികളെ വിവാഹം കഴിപ്പിച്ചുകൊടുക്കുന്ന വന്‍ റാക്കറ്റ് പോലീസ് പിടിയില്‍

September 20, 2017

girl-marriage-830x412ഹൈദരാബാദ്: സൗദി, ഒമാന്‍, ഖത്തര്‍ എന്നിവിടങ്ങളില്‍നിന്നടക്കം ഷെയ്ഖുമാരും മുസ്ലിം മതനേതാക്കളും ഉള്‍പ്പെട്ട വിവാഹ റാക്കറ്റ് പൊളിച്ച് പോലീസ്. പെണ്‍കുട്ടികളെ വ്യാപകമായി വിദേശത്തേക്കു കടത്തുന്നെന്ന സൂചനയ്ക്കു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ലോഡ്ജിന്റെ നടത്തിപ്പുകാര്‍ ഉള്‍പ്പെടെ 17 പേരെ അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയാണ് ഇവര്‍ കണ്ടെത്തിയിരുന്നത്.

ഷെയ്ഖുമാര്‍ ‘കരാര്‍’ അടിസ്ഥാനത്തിലാണു പെണ്‍കുട്ടികളെ വിവാഹം കഴിച്ചിരുന്നത്. ഇതിനായി ഇടനിലക്കാര്‍ക്കു വന്‍ തുകയും കൈമാറും. പെണ്‍കുട്ടികളെ വിദേശത്തേക്ക് അനുമതിയില്ലാതെ കടത്തുന്നെന്നും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. നേരത്തേ, മുംബൈയിലെ മതനേതാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കു വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കിയതു താനാണെന്നും ഈ പെണ്‍കുട്ടിയെ ഒമാനില്‍നിന്നുള്ള ഷേഖ് വിദേശത്തേക്കു കടത്തിയെന്നും ഇയാള്‍ പോലീസിനോടു സമ്മതിച്ചിരുന്നു.

നേരത്തേയും പെണ്‍കുട്ടികളെ ‘കരാര്‍’ അടിസ്ഥാനത്തില്‍ പണം നല്‍കി ഷെയ്ഖുമാര്‍ വിവാഹം ചെയ്തിരുന്നെന്നും പോലീസ് കണ്ടെത്തിയിരുന്നു. ഇത്തരമൊരു റാക്കറ്റിനെ കണ്ടെത്തിയതിനു പിന്നാലെയാണ് തുടരെത്തുടരെ സംഭവങ്ങള്‍ ഉയര്‍ന്നു വരുന്നത്. 65 വയസുള്ള ഒമാന്‍ ഷെയ്ഖിന് 16 കാരിയായ പെണ്‍കുട്ടിയെ വിവാഹം കഴിച്ചു നല്‍കിയതോടെയാണ് സംഭവം ശ്രദ്ധയില്‍ വന്നത്. അഞ്ചു ലക്ഷം രൂപയായിരുന്നു പ്രതിഫലം. പെണ്‍കുട്ടിയുടെ അമ്മായിയാണ് എട്ടാം ക്ലാസുകാരിയുമായുള്ള വിവാഹമുറപ്പിച്ചത്. പണം കൈക്കലാക്കിയതും ഇവര്‍തന്നെയാണെന്ന് അമ്മ വ്യക്തമാക്കിയിരുന്നു.

വിവാഹത്തിനു പിന്നാലെ പെണ്‍കുട്ടിയെ ഒമാനിലേക്കു കടത്തി. മൂന്നു മാസം മുമ്പായിരുന്നു സംഭവം. വിവാഹ സമയത്ത് എടുത്തതെന്നു കരുതുന്ന ഒരു ഫോട്ടോയും പെണ്‍കുട്ടിയുടെ അമ്മ കൈമാറിയിരുന്നു. മുസ്ലിം നേതാവിന്റെ ഹോട്ടലിലായിരുന്നു വിവാഹമെന്നും പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിയോട് ഓരോ തവണ സംസാരിക്കുമ്പോഴും പൊട്ടിക്കരയുകയായിരുന്നു എന്നും അമ്മ പറഞ്ഞു. പണം തിരികെ നല്‍കിയാല്‍ മകളെ തരാമെന്നാണു ഷെയ്ഖ് പറയുന്നതെന്നും അമ്മ പരാതിയില്‍ പറയുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top