Flash News

ക്യാപ്റ്റന്‍ കുപ്പായം ഊരിയെങ്കിലും ‘ക്യാപ്റ്റന്‍ കൂള്‍’ ധോണി തന്നെ താരം

September 20, 2017

dhoni111-830x412ക്യാപ്റ്റന്‍സിയും ബാറ്റിങ്ങും നോക്കിയാലും ഇന്നു ലോകത്തേതൊരു വ്യക്തിയേക്കാളും ഒരു പടി മുന്നില്‍തന്നെയായിരുന്നു ധോണി. മൂന്ന് ഐസിസി ട്രോഫിയും ഉയര്‍ത്തിയ ഒരേയൊരു ക്യാപ്റ്റന്‍ കൂടിയാണു ധോണി. ഇതിനുശേഷമാണ് വണ്‍ഡേയില്‍നിന്ന് ക്യാപ്റ്റന്‍ പദവി ഒഴിഞ്ഞത്. ധോണി പദവിയൊഴിയുന്നു എന്നത് ഒരു സര്‍പ്രൈസ് ആയിരുന്നില്ല. മറിച്ച് തോളില്‍നിന്ന് ഒരുപാടു ഭാരമൊഴിഞ്ഞതോടെ പ്രകടനം മെച്ചപ്പെടുത്താന്‍ കഴിഞ്ഞെന്നുമാണു വിലയിരുത്തല്‍. ക്യാപ്റ്റന്‍ കുപ്പായമൂരിയതിനു പിന്നാലെ അദ്ദേഹത്തിന്റെ ബാറ്റും കൂടുതല്‍ പ്രവര്‍ത്തന ക്ഷമമായി.

സ്ഥാനമൊഴിഞ്ഞതിനു ശേഷം 14 വണ്‍ഡേ മത്സരങ്ങളില്‍നന്നായി ധോണി അടിച്ചുകൂട്ടിയത് 627 റണ്‍സാണ്. ശരാശരി റണ്‍നില 89.57 ഉം സ്‌ട്രൈക്ക് റേറ്റ് 85.65 ഉം ആണ്. ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിനിടെയാണ് അദ്ദേഹം ഏറ്റവും മനോഹരമായ സെഞ്ചുറിയും നേടിയത്. കട്ടക്കില്‍ നടന്ന മത്സരത്തില്‍ 134 റണ്‍സ് നേടി. ഒരു സെഞ്ചുറിക്കു പുറമേ, അഞ്ച് അര്‍ധശതകങ്ങളും നേടി.

നിരവധി മത്സരങ്ങളില്‍ ഇന്ത്യക്കാര്‍ സമാധാനിച്ചിരുന്നത് ധോണിയുടെ ശാന്തമായ മുഖം കാണുമ്പോഴായിരുന്നു. അടുത്തിടെ കഴിഞ്ഞ ശ്രീലങ്കന്‍ പര്യടനത്തിലും കഴിഞ്ഞ ദിവസം ഒസീസിനെതിരേ നടന്ന മത്സരത്തിലും ധോണിയുടെ അക്ഷോഭ്യത കണ്ടതാണ്. മധ്യനിരയ്ക്കും വാലറ്റത്തിനുമൊപ്പമൊക്കെ അദ്ദേഹം ‘കൂളായി’ ബാറ്റ് ചെയ്തു. ആറാം വിക്കറ്റിലാണ് ഏറ്റവുമൊടുവില്‍ ഒസീസിനെതിരേ ധോണി-പാണ്ഡ്യ കൂട്ടുകെട്ട് 118 റണ്‍സ് നേടിയത്. ധോണി 79 റണ്‍സും പാണ്ഡ്യ 83 റണ്‍സും നേടി. ഇന്ത്യയെ 281 എന്ന ഭേദപ്പെട്ട റണ്‍നിലയിലേക്ക് എത്തിച്ചതും ഇരുവരും ചേര്‍ന്നാണ്.

ശ്രീലങ്കയുമായുള്ള മത്സരത്തിനിടെ ധോണിയും ഭുവനേശ്വര്‍ കുമാറും ചേര്‍ന്നു നൂറു റണ്‍സിനു മുകളില്‍ നേടിയിരുന്നു. എട്ടാം വിക്കറ്റിലായിരുന്നു ഇത്. കാന്‍ഡിയില്‍ മൂന്നുവിക്കറ്റ് വിജയത്തിലേക്ക് ഇന്ത്യയെ നയിച്ചതും ധോണിയായിരുന്നു. ഭുവനേശ്വര്‍ കുമാര്‍ മത്സരത്തില്‍ അര്‍ധസെഞ്ചുറി നേടിയപ്പോള്‍ ധോണി 45 റണ്‍സ് നേടി. മത്സരത്തില്‍ രോഹിത്തും ശിഖര്‍ ധവാനും ചേര്‍ന്നു 109 റണ്‍സിന്റെ തുടക്കമിട്ട ശേഷം വിക്കറ്റുകള്‍ ഒന്നൊന്നായി കൊഴിഞ്ഞ് 131/7 എന്ന നിലയിലെത്തിയപ്പോഴാണ് ധോണി ഒരറ്റത്തു നിലയുറപ്പിച്ചത്.

ഇതിനിടെ അപൂര്‍വ റെക്കോഡുകളും ധോണി സ്വന്തമാക്കി. നൂറു സ്റ്റംപിങ് നടത്തുന്ന കീപ്പര്‍, ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറി നേടുന്ന ബാറ്റ്‌സ്മാന്‍ എന്നിങ്ങനെ പോകുന്നു അത്. വിക്കറ്റിനു പിന്നില്‍ ബോളര്‍മാര്‍ക്കു ധോണി നല്‍കുന്ന ഉപദേശങ്ങളും അടുത്തിടെ പുറത്തുവന്നിരുന്നു. ഒസീസിനെതിരേ നിര്‍ണായകമായ പല നിര്‍ദേശങ്ങളും നല്‍കിയതു ധോണിയായിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top