Flash News

രാഹുല്‍ ഗാന്ധിക്കുവേണ്ടി സോണിയാ ഗാന്ധി സ്ഥാനമൊഴിയുന്നു; നവംബറില്‍ സ്ഥാനാരോഹണം

September 20, 2017

sonia-rahul-830x412കോണ്‍ഗ്രസ് ഉപാധ്യക്ഷനായി ചുമതലയേറ്റ് അഞ്ചു വര്‍ഷത്തിനുശേഷം രാഹുല്‍ ഗാന്ധി അധ്യക്ഷ പദവിയിലേക്ക്. ഈ വര്‍ഷം നവംബറില്‍ രാഹുല്‍ പദവി ഏറ്റെടുക്കുമെന്നു മുതിര്‍ന്ന പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി. പാര്‍ട്ടി പ്രസിഡന്റാകാന്‍ തയാറാണെന്നു കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയെ അറിയിച്ചിരുന്നു. ദേശീയ ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

19 വര്‍ഷത്തോളം കോണ്‍ഗ്രസ് പാര്‍ട്ടിയെ നയിച്ചതിനുശേഷമാണു സോണിയ സ്ഥാനമൊഴിയുന്നത്. 132 വര്‍ഷത്തെ കോണ്‍ഗ്രസ് ചരിത്രത്തില്‍ ഇത്രകാലം അധികാരത്തില്‍ ഒരാള്‍ തുടര്‍ന്നിട്ടില്ല. പത്തുവര്‍ഷത്തോളം യുപിഎയും സോണിയയുടെ നിയന്ത്രണത്തിലായിരുന്നു.

ആനിബസന്റ്, സരോജിനി നായിഡു, ഇന്ദിരാ ഗാന്ധി എന്നിവര്‍ക്കു പിന്നാലെയെത്തുന്ന നാലാമത്തെ സ്ത്രീയായിരുന്നു സോണിയ. പ്രസിഡന്റ് പദവിയൊഴിഞ്ഞാലും സോണിയ രാഷ്ട്രീയത്തില്‍നിന്നു വിട്ടുനില്‍ക്കില്ലെന്നും പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി. വര്‍ക്കിങ് കമ്മിറ്റി അംഗമായി ഇവര്‍ തുടരും. പാര്‍ട്ടിയുടെ പാര്‍ലമെന്ററി ബോര്‍ഡിന്റെ ചെയര്‍പഴ്‌സണ്‍ പദവിയും ഇവര്‍ ഏറ്റെടുത്തേക്കും.

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാരോഹണത്തിനു പിന്നാലെ നിരവധി പുതുമുഖങ്ങളും പാര്‍ട്ടി നേതൃത്വത്തിലേക്ക് എത്തും. ചില മുതിര്‍ന്ന നേതാക്കളും തല്‍സ്ഥാനത്തു തുടരും. അതേസമയം, മുതിര്‍ന്ന നേതാക്കളുടെ പദവികളില്‍ ചില മാറ്റങ്ങളുണ്ടാകും. ഒന്നിലേറെ സംസ്ഥാനങ്ങളില്‍ ഒരാളെ ജനറല്‍ സെക്രട്ടറിയായി നിയമിക്കില്ല. ഒന്നിലേറെ സെക്രട്ടറിമാരും ഇവരെ സഹായിക്കാനുണ്ടാകും.

നിലവില്‍ രാഹുല്‍ ഗാന്ധിയും ചില മുതിര്‍ന്ന നേതാക്കളും തമ്മിലുള്ള അഭിപ്രായ വ്യത്യാസം സ്ഥാനാരോഹണത്തോടെ അവസാനിക്കും. രാഹുലാകും അവസാന വാക്ക്. ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലൊഴിച്ചു മറ്റിടങ്ങളിലെല്ലാം സംഘടനാ തെരഞ്ഞെടുപ്പും വേഗത്തിലാക്കും. അമേരിക്കയില്‍ നിന്നു തിരിച്ചെത്തിയാലുടന്‍ ഗുജറാത്ത്, ഹിമാചല്‍ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളിലേക്കും രാഹുല്‍ കടക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top