Flash News

വൈറ്റിലയില്‍ ടാക്സി ഡ്രൈവറെ മര്‍ദ്ദിച്ച മൂന്നു യുവതികളിലൊരാള്‍ സ്ഥിരം പ്രശ്നക്കാരിയാണെന്ന്; ബ്ലാക്ക് മെയ്‌ലിംഗും ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കലും സ്ഥിരം പരിപാടി; ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്

September 21, 2017

ff_27പട്ടാപ്പകല്‍ വൈറ്റില ജംഗ്ഷനില്‍ യൂബര്‍ ടാക്സി ഡ്രൈവറെ യാത്രക്കാരായി എത്തി മർദ്ദിച്ച് അവശനാക്കിയ മൂന്ന് യുവതികളിലൊരാളായ കണ്ണൂര്‍ ആലക്കോട് സ്വദേശിനി എയ്ഞ്ചല്‍ ബേബി സ്ഥിരം പ്രശ്നക്കാരിയെന്ന് റിപ്പോർട്ടുകൾ. സിനിമാ മേഖലയുമായി ബന്ധമുള്ള ഇവര്‍ നിരവധി പേരെ കബളിപ്പിച്ച്‌ പണം തട്ടിയെടുക്കാന്‍ ശ്രമിച്ചതായി വെളിപ്പെടുത്തല്‍. ചില സീരിയലുകളില്‍ ഇവര്‍ മുഖം കാണിച്ചിട്ടുണ്ട്. ടാക്സി ഡ്രൈവറെ ഈ മൂന്ന് യുവതികള്‍ ചേര്‍ന്ന് ക്രൂരമായി മർദ്ദിച്ചത് പൊലീസും നാട്ടുകാരും നോക്കി നില്‍ക്കെയായിരുന്നു. കരിങ്കല്ല് കൊണ്ടുള്ള ഇടിയില്‍ തലയ്ക്ക് പരുക്കേറ്റ ഡ്രൈവര്‍ കുമ്പളം സ്വദേശി താനത്ത് വീട്ടില്‍ ടി.ഐ. ഷെഫീക്കിനെ (32) എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിന് പിന്നാലെയാണ് ഈ കേസിലെ പ്രതിയായ എയ്ഞ്ചല്‍ ബേബിയെ കുറിച്ച്‌ കൂടുതല്‍ ആരോപണങ്ങള്‍ സജീവമാകുന്നത്. കേസില്‍ മറ്റൊരു പ്രതിയായ ഷീജ എം അഫ്സലിനെതിരേയും പലവിധ ആരോപണങ്ങള്‍ ഉയരുന്നുണ്ട്.

തന്റെ സുഹൃത്തായ ജ്വലറി ഉടമയെയും നാട്ടുകാരനായ സമ്പന്ന യുവാവിനെയും വരുതുയുലാക്കി എയ്ഞ്ചൽ പണം തട്ടാന്‍ ശ്രമിച്ചെന്നും തന്റെ ഇടപെടലിനെത്തുടര്‍ന്നാണ് ജ്വലറി ഉടമയുടെ ജിവന്‍ രക്ഷപെട്ടതെന്നും കണ്ണൂര്‍ സ്വദേശിയും പൊതുപ്രവര്‍ത്തകനായ അജ്മല്‍ ശ്രീകണ്ഠാപുരം വെളിപ്പെടുത്തി. ഒരുവര്‍ഷം മുമ്പാണ് ജ്വലറി ഉടമയെ കബളിപ്പിച്ച്‌ പണം തട്ടിയെടുക്കാന്‍ എയ്ഞ്ചല്‍ രംഗത്തെത്തിയത്.

വൈകുന്നേരം നാലുമണിയോടുത്ത് എയ്ഞ്ചല്‍ ജ്വലറി ഉടമയെ മൊബൈലില്‍ ബന്ധപ്പെട്ട് തന്റെഫ്ളാറ്റിലേയ്ക്ക് വരണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തന്റെ പഴയ സ്വര്‍ണം വില്‍ക്കാനുണ്ടെന്നും ഉടന്‍ പണം വേണമെന്നും ആവശ്യപ്പെട്ടാണ് എയ്ഞ്ചല്‍ ജ്വലറി ഉടമയെ ഫ്ലാറ്റിലേക്ക് വിളിപ്പിച്ചത്. ജ്വലറിയില്‍ പല വട്ടമെത്തി പരിചയമുണ്ടായിരുന്നതിനാല്‍ ഉടമക്ക് സംശയം തോന്നിയില്ല. മാതൃഭുമി ജംഗ്ഷനടുത്തൈ ഫ്ലാറ്റിലായിരുന്നു അന്ന് ഇവര്‍ താമസിച്ചിരുന്നത്.

UBER (1)

ഷഫീക്ക്

ജ്വലറി ഉടമ ഫ്ലാറ്റില്‍ എത്തുമ്പോൾ എയ്ഞ്ചലിനെ കൂടാതെ മുറിയില്‍ മൂന്ന് യുവാക്കളും രണ്ട് സ്ത്രീകളും ഉണ്ടായിരുന്നു. രംഗം പന്തിയല്ലന്ന് കണ്ടതോടെ ഇവിടെ നിന്നും രക്ഷപെടാന്‍ ഒരുങ്ങിയ ജ്വലറി ഉടമയെ ഇവര്‍ കടന്നുപിടിച്ചു. കഴുത്തില്‍ക്കിടന്ന മൂന്നു പവനിലേറെ തൂക്കമുള്ള മാല പൊട്ടിച്ചെടുത്തു. സാമാന്യം ശാരിക ശേഷി ഉണ്ടായിരുന്ന ഇയാള്‍ പിടിവലിക്കിടയില്‍ ഇവിടെ നിന്നും രക്ഷപെട്ടു. പിറ്റേന്ന് കടതുറക്കാനെത്തിയ ഇയാളോട് ഒരുലക്ഷം രൂപ നല്‍കണമെന്നും ഇല്ലങ്കില്‍ പീഡനക്കേസില്‍ കുടുക്കുമെന്നും എയ്ഞ്ചലും കൂട്ടുകാരും ഭീഷണിപ്പെടുത്തി. ഇതോടെയാണ് ജ്വലറി ഉടമ സുഹൃത്തായ അജ്മലിനെ സമീപിച്ച്‌ രക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നത്.

തുടര്‍ന്ന് അജ്മലിനൊപ്പമൊത്തി നോര്‍ത്ത് സ്റ്റേഷനില്‍ കടയുടമ പരാതി നല്‍കി. ഇത് മണത്തറിഞ്ഞ എയ്ഞ്ചലും കൂട്ടരും കടയുടമ തങ്ങളെ ഉപദ്രപിച്ചെന്ന് ചൂണ്ടിക്കാട്ടി ജനറല്‍ ആശുപത്രില്‍ അഡ്മിറ്റായി. തനിക്കെതിരെ പീഡനക്കേസ് മുറുകുമെന്നായപ്പോള്‍ ജ്വലറി ഉടമ പോയത് പോയ്ക്കോട്ടെ ഇനി ഒന്നിനും ഇല്ലന്നും പറഞ്ഞ് കളം വിട്ടു. ഇത് സംബന്ധിച്ച് എയ്ഞ്ചലിന് വേണ്ടി രംഗത്തെത്തിയത് ഒരു പ്രാദേശിക കോണ്‍ഗ്രസ് നേതാവായിരുന്നും അജ്മല്‍ വ്യക്തമാക്കി.

കണ്ണൂരുകാരനായ സാമാന്യം ഭേദപ്പെട്ട സാമ്പത്തിക ചുറ്റുപാടുള്ള കുടുംബത്തിലെ യുവാവിനെ പ്രേമം നടിച്ചാണ് ഇവര്‍ കബളിപ്പിക്കാന്‍ ശ്രമിച്ചത്. ഇവരുടെ കെണിയില്‍ നിന്നും രക്ഷപെടാന്‍ യുവാവ് ശ്രമിച്ചപ്പോഴെല്ലാം താന്‍ കൈത്തണ്ടയിലെ ഞരമ്പ് മുറിക്കുമെന്നും പൊലീസ് കേസില്‍ കുടുക്കുമെന്നും എയ്ഞ്ചല്‍ ഭീഷിണി മുഴക്കിയെന്നും അജ്മല്‍ പറയുന്നു. തുടര്‍ന്ന് യുവാവും കുടുംബവും ഏറെ കഷ്ടപ്പെട്ടിരുന്നതായും ഈ വിഷയം എങ്ങിനെയാണ് പരിഹരിച്ചതന്ന കാര്യം തനിക്ക് വ്യക്തമല്ലന്നും അജ്മല്‍ കൂട്ടിച്ചേര്‍ത്തു.

കണ്ണൂര്‍ ആലക്കോട് സ്വദേശിനികളായ പുറത്തേല്‍ വീട്ടില്‍ എയ്ഞ്ചല്‍ ബേബി (30), പുറത്തേല്‍ വീട്ടില്‍ ക്ലാര ഷിബിന്‍ കുമാര്‍ (27), പത്തനംതിട്ട ആയപുരയ്ക്കല്‍ വീട്ടില്‍ ഷീജ എം. അഫ്സല്‍ (30) എന്നിവര്‍ക്കെതിരെയാണ് യൂബര്‍ ഡ്രൈവറെ മര്‍ദ്ധിച്ചതിന് പൊലീസ് കേസെടുത്തത്. യുവതികള്‍ വൈറ്റില ചന്ദ്രാ ടവറിലെ താമസക്കാരാണ്. എയ്ഞ്ചലും ക്ലാരയും ബന്ധുക്കളും വിവാഹിതകളുമാണ്. അക്കൗണ്ടന്റായ തോപ്പുംപടി സ്വദേശി ഷിനോജ് എറണാകുളം ഷേണായീസില്‍ എത്തിയശേഷം തൃപ്പൂണിത്തുറയിലെ ഓഫീസിലേക്കു പോകാന്‍ യൂബറിന്റെ ഷെയര്‍ ടാക്സി (പൂള്‍ ബുക്ക്) വിളിച്ചു.

വൈറ്റിലയില്‍ എത്തിയപ്പോള്‍ ടാക്സി ബുക്ക് ചെയ്ത് അവിടെ കാത്തിരുന്ന മൂന്നു സ്ത്രീകളും കാറില്‍ കയറാനെത്തി. തങ്ങള്‍ വിളിച്ച ടാക്സിയില്‍ മറ്റൊരാള്‍ കയറുന്നത് അനുവദിക്കില്ലെന്നും അതിനാല്‍ യാത്രക്കാരനെ ഇറക്കിവിടണമെന്നും യുവതികള്‍ ആവശ്യപ്പെട്ടു. ആദ്യം ബുക്ക് ചെയ്ത് കാറില്‍ കയറിയ ഷിനോജിനെ ഇറക്കിവിടില്ലെന്നു ഡ്രൈവര്‍ മറുപടി നല്‍കി. പിന്നിലെ സീറ്റില്‍ നിന്നു മുന്‍സീറ്റിലേക്കു മാറാന്‍ ഷിനോജ് തയാറായിട്ടും തങ്ങള്‍ക്കു മാത്രമായി യാത്ര ചെയ്യണമെന്ന വാദത്തില്‍ യുവതികള്‍ ഉറച്ചുനിന്നു. ഷെയര്‍ ടാക്സി സംവിധാനത്തിലൂടെയാണ് നിങ്ങള്‍ ബുക്ക് ചെയ്തിട്ടുള്ളതെന്ന് ഷെഫീഖ് പറഞ്ഞിട്ടും ഇവര്‍ സമ്മതിച്ചില്ല.

ഇതോടെ തര്‍ക്കം തുടങ്ങി. തര്‍ക്കം കണ്ട് ട്രാഫിക് വാര്‍ഡനും നാട്ടുകാരും ചുറ്റും കൂടി. കലിപൂണ്ട യുവതികള്‍ കാറിന്റെ ഡോര്‍ വലിച്ചടച്ച്‌ അസഭ്യം പറഞ്ഞത് ചോദ്യംചെയ്ത ഷെഫീക്കിന്റെ വസ്ത്രം വലിച്ചുകീറി. നിലത്തിട്ട് ചവിട്ടുകയും കരിങ്കല്ല് കൊണ്ട് തലയ്ക്കടിക്കുകയും ചെയ്തു. ഡ്രൈവറുടെ അടിവസ്ത്രംവരെ വലിച്ചുകീറി. യുവതികള്‍ ലഹരിക്ക് അടിമപ്പെട്ടതു പോലുള്ള പരാക്രമങ്ങളാണ് കാണിച്ചുകൂട്ടിയതെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top