Flash News

അരഭാഗം പരസ്പരം ഒട്ടിയ നിലയില്‍ ജനിച്ച ഇരട്ടക്കുട്ടികളുടെ ജനനേന്ദ്രിയം കണ്ടുപിടിക്കാന്‍ സാധിക്കാതെ ഡോക്ടര്‍മാര്‍; കുട്ടികളേയും കൊണ്ട് അമ്മ ആശുപത്രിയില്‍ നിന്ന് അപ്രത്യക്ഷയായി

September 21, 2017

twin (1)വയറിന് താഴ്ഭാഗം ഒട്ടിചേര്‍ന്ന നിലയില്‍ ജനിച്ച ഇരട്ടകുട്ടികളാണ് ഇപ്പോള്‍ തീരാനൊമ്പരമായി മാറിയിരിക്കുന്നത്. കാലുകളും കൈകളും ഉണ്ടെങ്കിലും ജനനേന്ദ്രിയം ഇല്ല. കുട്ടികള്‍ ആണാണ്ണോ പെണ്ണാണ്ണോ എന്ന് പോലും തിരിച്ചറിയാനാകുന്നില്ല. ലിംഗം നിര്‍ണയിക്കണമെങ്കില്‍ ഓപ്പറേഷന്‍ ചെയ്യണമെന്ന് ഡോക്ടമാര്‍ പറഞ്ഞു.

എന്നാല്‍, പ്രസവശേഷം അമ്മയേയും കുഞ്ഞുങ്ങളേയും ആശുപത്രിയില്‍ കാണാനില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓപ്പറേഷന്‍ കഴിഞ്ഞ് ആശുപത്രി അധികൃതര്‍ കാണാതെ അമ്മ കുഞ്ഞുങ്ങളെയും കൊണ്ട് രക്ഷപ്പെട്ടുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. രണ്ട് കാലുകളും അകത്തി വച്ചിരിക്കുന്ന നിലയിലാണ് കുഞ്ഞുങ്ങള്‍. സെപ്റ്റംബര്‍ രണ്ടിനാണ് കുഞ്ഞുങ്ങള്‍ ജനിച്ചത്. എന്നാല്‍ വയറിന് താഴെ പൊക്കിള്‍ മുതലുള്ള ഭാഗം ഒട്ടിയ നിലയിലാണ്. ഉത്തര്‍പ്രദേശിലാണ് ഈ സംഭവം നടന്നത്.

രണ്ട് പേര്‍ക്കുമായി നാല് കാലുകളും പ്രത്യേകം ഹൃദയവും മറ്റ് അവയവങ്ങളും വയറും ഉണ്ടെങ്കിലും പൊക്കിളിന്റെ ഭാഗം മുതല്‍ ഇരുവര്‍ക്കും ഒന്നായിട്ടാണ് ജനിച്ചിട്ടുള്ളത്. കുഞ്ഞുങ്ങള്‍ രക്ഷപ്പെടുന്ന കാര്യം സംശയമാണെന്ന് ഡോക്ടമാര്‍ പറഞ്ഞു. ഇരട്ടകുട്ടികളാണ് ജനിക്കാന്‍ പോകുന്നതെന്ന് അമ്മ നേരത്തെ അറിഞ്ഞിരുന്നുവെങ്കിലും ഒട്ടിയ നിലയിലാകും കുഞ്ഞുങ്ങള്‍ ജനിക്കുകവെന്ന് അമ്മ പ്രതീക്ഷിച്ചില്ല. സ്വാഭാവിക പ്രസവം ആയിരുന്നു ഈ അമ്മയുടെത്.

88_2

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top