Flash News

നവാബ് ഓഫ് പട്ടൗഡി അഥവാ സെയ്ഫ് അലി ഖാന്റെയും കരീനയുടെയും കൊട്ടാരം പട്ടൗഡി പാലസ്

September 21, 2017

58275_cd3aa610_147524201183_640_360ബോളിവുഡ് സിനിമാ നടനും നിര്‍മ്മാതാവും എന്ന നിലയില്‍ പ്രശ്സതനാണ് സെയ്ഫ് അലി ഖാന്‍. എന്നാല്‍ വിഖ്യാത രാജകുടുംബമായ പട്ടൗഡി കുടുംബത്തില്‍പ്പെട്ടതാണ് സെയ്ഫ്. സെയ്ഫും, ബീഗമായ കരീനയും താമസിക്കുന്നത് ഹരിയാനയിലെ പട്ടൗഡി പാലസിലാണ്.

പട്ടൗഡി കുടുംബം കാലാകാലങ്ങളായി താമസിക്കുന്ന രാജകൊട്ടാരമാണ് പട്ടൗഡി പാലസ്. കൊട്ടാരത്തിന് ഇബ്രാഹിം പാലസ് എന്നും പേരുണ്ട്.

800 കോടിയോളം രൂപ വിലമതിക്കുന്നതാണ് ഈ കൊട്ടാരം. 200 വര്‍ഷങ്ങള്‍ക്ക് മുമ്പേ ഉണ്ടായിരുന്ന രാജകുടുംബമാണ് പട്ടൗഡി എങ്കിലും, കൊട്ടാരത്തിന് 81 വര്‍ഷത്തെ പഴക്കം മാത്രമേ ഉള്ളു.

150 ല്‍ പരം മുറികളുള്ള ഈ കൊട്ടാരത്തില്‍ 100 ല്‍ പരം ജോലിക്കാരുണ്ട്. ബോളിവുഡ് ചിത്രമായ വീര്‍ സാറ ചിത്രീകരിച്ചതും ഇവിടെയാണ്. കൊട്ടാരത്തിലെ ‘ഷേര്‍ മഹല്‍’ എന്ന മുറിയിലാണ് കരീനയും സെയ്ഫും ഉറങ്ങുന്നത്. കരീന-സെയ്ഫ് വിവാഹത്തിന് ശേഷം പണിതതാണ് എട്ടാമത്തെ ഈ മുറി.

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയുടേയും, നടി ഷര്‍മിള ടാഗോറിന്റെയും മകനാണ് സെയ്ഫ്. ആദ്യം നവാബ് ഓഫ് പട്ടൗഡി എന്ന സ്ഥാനം അലങ്കരിച്ചിരുന്നത് മന്‍സൂര്‍ ആയിരുന്നെങ്കിലും, പിന്നീട് അദ്ദേഹത്തിന്റെ മരണത്തോടെ ആ സ്ഥാനം അദ്ദേഹത്തിന്റെ മകനായ സെയ്ഫിന് ലഭിക്കുകയായിരുന്നു.

ഹരിയാനയിലെ പട്ടൗഡി എന്ന ഗ്രാമത്തില്‍ നടന്ന കിരീടധാരണ ചടങ്ങായ പഗ്രിയിലാണ് സെയ്ഫ് ഈ സ്ഥാനം ഏറ്റത്.

 

1467727055-sharmila-tagore-kareena-kapoor-1 Kareeena_Saif_Pataudi_3_82372 kareena-saif_1505976855 kareena-saif-palace_15059 nawab-saif-ali-khans-pata pataudi_1_1505976860 pataudi_2_1505976861 pataudi_1505976860 pataudi_palace_1505976860 pataudi-palace_1505976861 saif-kareena the-pataudi-palace_150597

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top