Flash News

മതം മാറി ഹാദിയ എന്ന പേരു സ്വീകരിച്ച അഖിലക്ക് പിന്തുണ പ്രഖ്യാപിച്ച് വനിതാ കൂട്ടായ്മ

September 23, 2017

hadiya1-830x412കൊച്ചി: കേരളത്തിലെ മതം മാറ്റങ്ങള്‍ വീണ്ടും സജീവ ചര്‍ച്ചയിലേക്കു കടന്നു വന്നതിനു പിന്നാലെ എന്‍ഐഎ അന്വേഷണം നേരിടുന്ന ഹാദിയ കേസില്‍ ശക്തമായി ഇടപെടാന്‍ ഫെയ്‌സ്ബുക്ക് വനിതാ കൂട്ടായ്മ. ഹാദിയക്കേസില്‍ സംസ്ഥാന സര്‍ക്കാരിനും കോടതിക്കുമെതിരേ ശക്തമായ പ്രസ്താവനകളുമായിട്ടാണു മലയാളി ഫെമിനിസ്റ്റ് റീഡീംഗ് രംഗത്തുവന്നത്. കോടതി നടപടി ഹാദിയയുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നതാണെന്നും കോടതി ഉത്തരവിനെതിരേ പോരാടുമെന്നും കൂട്ടായ്മ അറിയിച്ചു.

ഹാദിയക്കേസില്‍ കൃത്യമായ വിവരങ്ങള്‍ മനസിലാക്കി സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. ഹാദിയയുടെ വീട്ടിലെത്തിയ തങ്ങളെ പോലീസും സംഘപരിവാര്‍ പ്രവര്‍ത്തകരും തടഞ്ഞു. ഹാദിയയുടെ വീട്ടില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ല. ഹാദിയ വീട്ടിനുള്ളില്‍ പീഡനം ഏറ്റുവാങ്ങുകയാണ്. പോപ്പുലര്‍ ഫ്രണ്ടുമായി തങ്ങള്‍ക്കു ബന്ധമില്ലെന്നും ചോദ്യത്തിനുത്തരമായി ഇവര്‍ പറഞ്ഞു. പത്രസമ്മേളന ഹാളില്‍ മാധ്യമപ്രവര്‍ത്തകനെന്നു നടിച്ചിരുന്നു ചോദ്യങ്ങള്‍ ഉന്നയിച്ചയാളെ മാധ്യമപ്രവര്‍ത്തകര്‍ ഇറക്കിവിട്ടു. ഹാദിയക്കേസില്‍ കോടതികളെയും പോലീസിനെയും വെല്ലുവിളിച്ചു പരസ്യമായി രംഗത്തുവരാന്‍ മടിക്കുന്ന തീവ്രവാദ സ്വഭാവമുള്ള സംഘടനകളാണ് ഇവര്‍ക്കു പിന്നിലെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. നവമാധ്യമങ്ങളിലൂടെ ഹാദിയക്കേസുമായി ബന്ധപ്പെട്ട് വന്‍ പ്രചാരണമാണ് ഇവര്‍ നടത്തുന്നത്.

വൈക്കം സ്വദേശിയായ അഖില മതം മാറി ഹാദിയ ആകുകയായിരുന്നു. വിവാഹം ചെയ്ത ഷെഫിന്‍ ജഹാന്‍, ഹാദിയയെ കാണണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഷെഫിന്‍ ജഹാനൊപ്പം അണിചേരുക എന്ന ആഹ്വാനവും ഈ ഫെയ്‌സ്ബുക്ക് കൂട്ടായ്മ നടത്തുന്നുണ്ട്. ഹാദിയയ്ക്കു നീതി തേടി ഫെയ്‌സ്ബുക്കില്‍ ആരംഭിച്ച വനിതാ കൂട്ടായ്മയിലെ പ്രതിനിധികളായ പി. സജ്‌ന, മൃദുല ഭവാനി, കുഞ്ഞില, പി.കെ. ജാസ്മിന്‍, നിമി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top