Flash News

‘സ്വച്ഛതാ ഹി സേവ’യില്‍ പങ്കാളിയാവാന്‍ മമ്മൂട്ടിയും

September 24, 2017

Mammootty_MODIപ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വച്ഛതാ ഹി സേവ പരിപാടിയ്ക്ക് മോഹന്‍ലാലിന് ശേഷം പിന്തുണയുമായി മമ്മൂട്ടിയും. ഫേസ്ബുക്കിലൂടെയാണ് സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിക്ക് മമ്മൂട്ടി പിന്തുണ നല്‍കിയിരിക്കുന്നത്. ശുചിത്വം അടിച്ചേല്‍പിക്കേണ്ടതല്ല എങ്കിലും രാജ്യത്തെ ശുചിത്വമുള്ളതാക്കാനുളള അഭിന്ദനാര്‍ഹമായ മുന്നേറ്റത്തിന് ഒപ്പം നില്‍ക്കുന്നതായി മമ്മൂട്ടി പറഞ്ഞു. ‘സ്വച്ഛതാ ഹി സേവ’യില്‍ പങ്കാളിയാകാനുള്ള നരേന്ദ്ര മോഡിയുടെ വ്യക്തിപരമായ ക്ഷണം സ്വീകരിക്കുന്നതായി മമ്മൂട്ടി ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

താങ്കളുടെ വ്യക്തിപരമായ ക്ഷണം ഒരു ബഹുമതിയായി ഞാന്‍ കാണുന്നു. ശുചിത്വം ഉള്ളില്‍ നിന്ന് തുടങ്ങണമെന്നതാണ് എന്റെ പക്ഷം. അച്ചടക്കം പോലെ അടിച്ചേല്‍പിക്കപ്പെടേണ്ട ഒന്നല്ല അത്. എങ്കിലും നമ്മുടെ രാജ്യം കൂടുതല്‍ ശുചിത്വമുള്ളതാക്കാന്‍ നിയമങ്ങള്‍ സൃഷ്ടിക്കേണ്ടതുണ്ട്. കാരണം ബോധവല്‍ക്കണ പരിപാടികള്‍ മിക്കപ്പോഴും നിലനില്‍ക്കാറില്ല. ഗാന്ധിജിയുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള, ആ ദിശയിലുള്ള താങ്കളുടെ നീക്കങ്ങളെ ഞാന്‍ പിന്തുണയ്ക്കുന്നുവെന്ന് മമ്മൂട്ടി വ്യക്തമാക്കി. മമ്മൂട്ടി

മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രിയപ്പെട്ട പ്രധാനമന്ത്രി മോദിജി

തുടക്കത്തില്‍, ‘സ്വച്ഛതാ ഹി സേവാ’ പ്രസ്ഥാനത്തില്‍ പങ്കെടുക്കാന്‍ താങ്കളുടെ ക്ഷണം സ്വീകരിക്കുന്ന അവസരത്തില്‍, മഹാത്മാജി പറഞ്ഞ ശുചിത്വം എന്ന ദൈവികതയ്ക്ക് ഊന്നല്‍ നല്‍കുന്ന താങ്കളെ അഭിനന്ദിക്കട്ടെ. താങ്കളില്‍ നിന്ന് ഈ ക്ഷണം സ്വീകരിക്കുന്നത് ഒരു ബഹുമതിയായി പരിഗണിക്കുന്നു. എന്നെ സംബന്ധിച്ച് ശുചിത്വം എന്നാല്‍ മറ്റൊരാളുടെ നിര്‍ബദ്ധം മൂലം ഒരാളില്‍ ഉണ്ടാകേണ്ടതല്ല, അത് അച്ചടക്കത്തിന്റെ ഭാഗമാണ്.

എന്നിരുന്നാലും നമ്മുടെ രാജ്യം വൃത്തിയായി സൂക്ഷിക്കാന്‍ ചില നിയമങ്ങള്‍ നിര്‍മിക്കേണ്ടതുണ്ട് കാരണം ബോധവല്‍ക്കരണ പരിപാടികള്‍ പലപ്പോഴും ലക്ഷ്യത്തിലെത്തുന്നില്ല. ഗാന്ധിജിയുടെ സ്വപ്നങ്ങള്‍ സഫലമാക്കാന്‍ താങ്കള്‍ നടത്തുന്ന പരിശ്രമങ്ങളെ ഞാന്‍ പിന്തുണയ്ക്കുന്നു. വ്യക്തിഗത ശുചിത്വം ഏറ്റവും പ്രധാനപ്പെട്ടതാണെന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാം. ഒരു വ്യക്തി തന്റെ ശരീരത്തെ ബഹുമാനിക്കാന്‍ പഠിക്കുമ്പോള്‍ അയാളുടെ ചുറ്റുമുള്ളവര്‍ക്ക് ശുചിത്വത്തിന്റെ സന്ദേശം പ്രചരിപ്പിക്കാന്‍ സാധിക്കും. രാജ്യത്തോടും ഭൂമിയോടും പ്രതിബദ്ധത കാണിക്കുന്നതിന്റെ ആദ്യ ചുവട് സ്വന്തം വീടുകള്‍ വൃത്തിയാക്കുന്നുവെന്ന് ഉറപ്പുവരുത്തലാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നിട്ട് നമ്മുടെ സഹോദരങ്ങളോടും രാജ്യത്തിനോടും ലോകത്തോടുമുള്ള വാഗ്ദാനം പാലിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അതു തന്നെയാണ് ‘വസുദൈവ കുടംബകം’ എന്ന വാചകത്തില്‍ അടങ്ങിയിരിക്കുന്ന നമ്മുടെ നാടിന്റെ സംസ്‌കാരത്തിന്റെ ആത്മാവ്.

ഈ ക്ഷണത്തിന് ഞാന്‍ വീണ്ടും വീണ്ടും നന്ദി പറയുന്നു.

ആശംസകള്‍,

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top