Flash News

ഇകെ നായനാര്‍ ട്രോഫി ഫൈറ്റേഴ്സ് ഇലവന്

September 25, 2017 , ഫൈസല്‍ ബാവ, അബുദാബി

EKN1കേരള സോഷ്യല്‍ സെന്റര്‍ സംഘടിപ്പിച്ച മൂന്നാമത് ഇ.കെ. നായനാര്‍ മെമ്മോറിയല്‍ ഇന്‍ഡോര്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ അത്യന്തം വാശിയേറിയ മത്സരത്തില്‍ കരീബിയന്‍സിനെ പരാജയപ്പെടുത്തി ഫൈറ്റേഴ്സ് ഇലവന്‍ കിരീടം കരസ്ഥമാക്കി.

മാന്‍ ഓഫ് ദി മാച്ച് ആയി അഫ്സലും, മാന്‍ ഓഫ് ദി സീരീസ് ആയി ഷായും, മികച്ച ബൌളര്‍ ആയി അഫ്സലും, മികച്ച ബാറ്റ്സ്‌മാന്‍ ആയി ഇസ്മില്‍ എന്നിവര്‍ക്ക് ട്രോഫി ലഭിച്ചു. കെ എസ് സി പ്രസിഡന്റ് പത്മനാഭന്‍, സെക്രട്ടറി മനോജ്, ലൈഫ് ടൈം ഫിറ്റ്നസ് എംഡി വഹാബ്, കെ എസ് സി മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ട്രോഫികളും ക്യാഷ് അവാര്‍ഡും വിതരണം ചെയ്തു. കെ എസ് സി സ്‌പോര്‍ട്‌സ് സെക്രട്ടറി ഗഫൂര്‍ സ്വാഗതവും, അസി. സെക്രട്ടറി ബഷീര്‍ നന്ദിയും പറഞ്ഞു.

EKN2

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top