Flash News

പാമ്പുകളെ സ്നേഹിച്ച ഡാന്‍ എന്ന ബ്രിട്ടീഷുകാരന്റെ അന്ത്യം പാമ്പിനാല്‍ തന്നെ

September 25, 2017

dan-brandon2പാമ്പുകളോടൊത്തുള്ള ജീവിതം വഴി ശ്രദ്ധനേടിയ വ്യക്തിയാണ് ബ്രിട്ടീഷുകാരന്‍ ഡാന്‍ ബ്രാന്‍ഡന്‍. ഡാനിനെ കഴിഞ്ഞ ദിവസം വീട്ടിലെ കിടപ്പുമുറിയില്‍ ഗുരുതര പരിക്കുകളോടെ മരിച്ച നിലയില്‍ കണ്ടെത്തി. അദ്ദേഹത്തിന്റെ മൃതദേഹത്തിനരികിലായി കൂട്ടില്‍നിന്നും രക്ഷപ്പെട്ട പെരുമ്പാമ്പിനേയും കണ്ടെത്തി. ഈ പാമ്പ് ഡാനിനെ ചുറ്റിവരിഞ്ഞ് കൊന്നതാകാം എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

വീട്ടില്‍ വിചിത്ര ജീവികളെ വളര്‍ത്തുന്നതില്‍ തല്‍പ്പരനായിരുന്ന ഡാന്‍ നിരവധി വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്. മാതാപിതാക്കള്‍ക്കൊപ്പമാണ് ഡാന്‍ താമസിച്ചിരുന്നത്. ഈ വീട്ടില്‍ തന്നെയായിരുന്നു അദ്ദേഹത്തിന്റെ വിചിത്ര ജീവി ശേഖരം. ഇതില്‍ പ്രധാനിയാണ് മോണ്ടി എന്നു വിളിക്കപ്പെടുന്ന ബര്‍മീസ് പെരുമ്പാമ്പ്.

പാമ്പുകളോടൊപ്പമുള്ള നിരവധി ചിത്രങ്ങള്‍ ഡാന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. ചിത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിട്ടുമുണ്ട്. മോണ്ടിയെന്ന കൂറ്റന്‍ പെരുമ്പാമ്പിനെ കഴുത്തില്‍ ചുറ്റിയും ഒപ്പം കിടന്നുമുള്ള ചിത്രങ്ങളായിരുന്നു ഏറെ ജനശ്രദ്ധ നേടിയത്.

പെരുമ്പാമ്പുകള്‍ മനുഷ്യരെ കൊന്ന സംഭവങ്ങള്‍ ഇതിനുമുമ്പും ഉണ്ടായിട്ടുണ്ടെങ്കിലും ബ്രിട്ടണില്‍ ഇതാദ്യമാണന്ന് വിദഗ്ധര്‍ പറയുന്നു. പൊലീസ് സഹായത്തിന് പോലും വിളിച്ചാല്‍ ഓടിയെത്തിയിരുന്ന ഡാനിന്റെ മരണത്തിന്റെ യഥാര്‍ത്ഥ വിവരം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.

dan-brandon dan-brandon1

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top