Flash News

പിണങ്ങിപ്പോയ ഭാര്യയോടുള്ള അഗാധ സ്നേഹം പ്രകടിപ്പിക്കാന്‍ പാമ്പിനെക്കൊണ്ട് കൊത്തിച്ച് മരണം ഏറ്റുവാങ്ങുന്നത് ലൈവില്‍ കാണിച്ച് യുവാവ്

September 27, 2017

Blogger-bitten-by-black-mamba-Arslan-Valeev-1-east2west-newsഭാര്യ പിണങ്ങിപ്പോയതില്‍ ഹൃദയം തകര്‍ന്ന് ആത്മഹത്യ ചെയ്യാന്‍ യുവാവ് കണ്ടെത്തിയ വഴി മനസാക്ഷിയെ ഞെട്ടിക്കുന്നത്. റഷ്യയില്‍ നിന്നുള്ള അര്‍ലാന്‍ വലീവ് (31) എന്ന യുവാവാണ് ക്രൂരമായ രീതിയിലുള്ള ആത്മഹത്യാ മാര്‍ഗ്ഗം സ്വീകരിച്ചത്.

പാമ്പുകളെ വളര്‍ത്താന്‍ ഇഷ്ടപ്പെട്ടിരുന്ന അര്‍ലാന്‍ മരണവും തിരഞ്ഞെടുത്തത് പ്രിയപ്പെട്ട പാമ്പില്‍ നിന്ന് തന്നെ. പാമ്പിനെ കൊണ്ട് കൈയില്‍ കടിപ്പിക്കുന്നതു മുതല്‍ തന്റെ മരണം വരെയുള്ള രംഗങ്ങള്‍ ലൈവിലൂടെ ഭാര്യ കാണാന്‍ പ്രദര്‍ശിപ്പിച്ചു.
പാമ്പ് കൊത്തിയ പാടും യുവാവ് ഉയര്‍ത്തി കാണിച്ചു. ഒടുവില്‍ എങ്ങനെക്കൊയോ അര്‍ലാന്‍ അവിടെ നിന്നും എഴുന്നേറ്റു. നിമിഷങ്ങള്‍ക്കകം ഇയാള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.

Blogger-bitten-by-black-mamba-5-east2west-newsമാസങ്ങള്‍ക്ക് മുന്‍പാണ് ഭാര്യ കാത്യയുമായി വലീവ് പിണങ്ങിയത്. ഇതേ തുടര്‍ന്നുണ്ടായ കയ്യേറ്റത്തില്‍ ഭാര്യയെ മര്‍ദ്ദിക്കുകയും അവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നും വലീവിന്റെ സുഹൃത്തുക്കള്‍ പറഞ്ഞു. ഇതോടെ കാത്യ പിണങ്ങിപ്പോകുകയായിരുന്നു.

പിന്നീട് മാനസികമായി തകര്‍ന്ന നിലയിലായിരുന്നു വലീവ്. താന്‍ നിര്‍ബന്ധമായും ചെയ്യണ്ട കാര്യം അടുത്തിരിക്കുന്നുവെന്ന് ആത്മഹത്യയ്ക്ക് മുന്‍പ് ഇയാള്‍ പറഞ്ഞു. പാമ്പ് കടിച്ച ശേഷം കുറച്ചു സമയം കൂടിയേ ഞാന്‍ കാണൂ, ഭാര്യയ്ക്കുള്ള സന്ദേശം എന്റെ മൊബൈലിലുണ്ട്. അവളെ താനേറെ സ്‌നേഹിച്ചിരുന്നു. ഭാര്യയുടെ മൊബൈല്‍ നമ്പറും പങ്കുവെച്ചു, ഇതു കാണുന്ന ആരെങ്കിലും മരണം അവളെ അറിയിക്കണമെന്നും ആവശ്യപ്പെട്ടു. ഇത്രയും കാര്യങ്ങള്‍ ചിരിച്ചുകൊണ്ട് പറഞ്ഞ ശേഷമായിരുന്നു മരണം.

arlan

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top