Flash News
പ്രൗഢഗംഭീരമായ ചടങ്ങില്‍ അമ്മ സോണിയാ ഗാന്ധിയില്‍ നിന്ന് കോണ്‍‌ഗ്രസ് അദ്ധ്യക്ഷസ്ഥാനം രാഹുല്‍ ഏറ്റെടുത്തു   ****    സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ക്ലിഫ്ടണ്‍ ദേവാലയ കൂദാശയും ക്രിസ്മസ് സര്‍വീസും 22 – 25 തീയതികളില്‍   ****    ബിജെപിയേയും മോദിയെയും വിറപ്പിച്ച രാഹുല്‍   ****    അമ്മയില്‍ നിന്ന് കോണ്‍‌ഗ്രസിന്റെ ചെങ്കോല്‍ ഏറ്റുവാങ്ങുന്ന രാഹുല്‍ ഗാന്ധിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ചു കാര്യങ്ങള്‍   ****    ജിഷ വധക്കേസ്; യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാന്‍ പോലീസ് കൃത്രിമ രേഖകളുണ്ടാക്കിയെന്ന്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍   ****   

ദൈവം, പ്രകൃതി, മനുഷ്യന്‍ ! (കവിത): ജയന്‍ വര്‍ഗീസ്

September 28, 2017

daivam bannerകാര്യ കാരണ സിദ്ധാന്തത്തിലെ
അനിഷേധ്യവും, അഗമ്യവുമായ
ആദ്യ കാരണമാണ് ദൈവം!

അനന്തമായ ദൈവ സ്നേഹത്തിന്റെ
അനുസ്യൂതമായ
പ്രവാഹമാണ് പ്രപഞ്ചം!

നിതാന്ത ശൂന്യതകളില്‍
നക്ഷത്രങ്ങളെ തൂക്കി നിര്‍ത്തുന്നു!

അത്യഗാധ യുഗ തമസ്സില്‍
സത്യ പ്രകാശമായ് പ്രസരിക്കുന്നു

ആപേക്ഷിക-നിരാപേക്ഷികതകളില്‍
അണുമാത്രകള്‍ വിഘടിതമാകുന്നു!

ഗാലക്സികളുടെ തനുശിഖരങ്ങളില്‍
സൂപ്പര്‍നോവകള്‍ പൊട്ടിച്ചിതറുന്നു!

ആകര്‍ഷണ- വികര്‍ഷണങ്ങളില്‍
അജ്ഞേയങ്ങളുടെ അതിര്‍ വരക്കുന്നു!

നക്ഷത്ര രാശികളുടെ നാഭിച്ചുഴികളില്‍
സൗരയൂഥങ്ങള്‍ രൂപം പ്രാപിക്കുന്നു!

നിശ്ചലതയുടെ നിഗൂഢതകളില്‍ നിന്ന്
ചലന വ്യവസ്ഥയുടെ താളം രചിക്കുന്നു!

ഗ്രഹങ്ങള്‍ തണുത്തുറയുന്നു,
ഋതു ഭേദങ്ങള്‍ വന്നു പോകുന്നു!

കടലും, കരയും വേര്‍തിരിയുന്നു,
തിരമാലകള്‍ക്ക് അതിര്‍ വരയുന്നു!

പര്‍വത ശിഖരങ്ങളില്‍ ഇടി മുഴങ്ങുന്നു,
മരുഭൂമികളിലും മഴ പെയ്യുന്നു!

ധരയോനികളിലെ ജല നിര്‍വൃതികളില്‍
സസ്യ ശ്യാമളിമ മുളപൊട്ടുന്നു!

‘അന്നം ഹി ഭൂതാനാം ജേഷ്‌ഠം ‘
ഗീതാചാര്യന് ദാര്‍ശനിക സമസ്യ!

മനസ്സില്‍ കിനിയും സ്വപ്നങ്ങളോടെ
മനുഷ്യ ജന്മങ്ങള്‍ രൂപം കൊള്ളുന്നു!

എണ്‍പതോ, നൂറോ വര്‍ഷങ്ങള്‍ നീളാന്‍
ഏതോ നിഗൂഡ സമഞ്ജയാം ജീവിതം!

ദൈവസ്നേഹ പ്രവാഹിനിയിലെ
വെറുമൊരു ജല കണികായാം ജീവിതം!

വര്‍ത്തമാന സത്യ സാഹചര്യങ്ങളില്‍
സ്ഥല- ജല-വിഭ്രമ സാരസ്യ ബിന്ദു!

സര്‍വവും തന്നിലുള്‍ക്കൊണ്ടു നില്‍ക്കും,
സുതാര്യ സുന്ദര തുഷാര ബിന്ദു!!

അനുഗ്രഹത്തിന്റെ അരനാഴിക നേരം,
അനുഭൂതികളുടെ അനശ്വര സംഗീതം….!!

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top