Flash News

വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷം തുടരണമെന്നാവശ്യപ്പെട്ട് സെനറ്ററുടെ കത്ത്

September 29, 2017 , പി.പി. ചെറിയാന്‍

diwaliവാഷിംഗ്ടണ്‍ ഡി സി: വര്‍ഷങ്ങളായി വൈറ്റ് ഹൗസില്‍ നടത്തിവന്നിരുന്ന ദീപാവലി ആഘോഷങ്ങള്‍ ഈ വര്‍ഷവും സംഘടിപ്പിക്കണമെന്നാവശ്യപ്പെട്ട് റിപ്പബ്ലിക്കന്‍ സെനറ്റര്‍ ഒറിന്‍ ഹാച്ച് വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ജോണ്‍ കെല്ലിക്ക് കത്തയച്ചു. തിരഞ്ഞെടുപ്പില്‍ ട്രമ്പ് ഇന്ത്യന്‍ സമൂഹത്തിന് നല്‍കിയ വാഗ്ദാനം പാലിക്കണമെന്നും സെനറ്റര്‍ കത്തില്‍ ആവശ്യപ്പെട്ടു.

2009 ല്‍ വൈറ്റ് ഹൗസില്‍ സംഘടിപ്പിച്ച ദീപാവലി ആഘോഷങ്ങളില്‍ പങ്കെടുത്ത ആദ്യ പ്രസിഡന്റ് എന്ന പദവി ബരാക്ക് ഒബാമക്കായിരുന്നു. 2010 ല്‍ ബരാക്ക് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ അവിടെ നടന്ന ദീപാവലി ആഘോഷങ്ങളിലും പങ്കെടുത്തിരുന്നു.

2009 മുതല്‍ തുടര്‍ച്ചയായി എല്ലാ വര്‍ഷവും മുടങ്ങാതെ വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരുന്നുവെങ്കിലും, ഈ വര്‍ഷം സെപ്റ്റംബര്‍ 28 ന് വൈറ്റ് ഹൗസ് പ്രസ്സ് മീറ്റില്‍ ദീപാവലി ആഘോഷത്തെക്കുറിച്ച് സ്ഥിരീകരണം നല്‍കിയിട്ടില്ല.

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ആദ്യമായാണ് ഹിന്ദു അമേരിക്കന്‍ കമ്മ്യൂണിറ്റി ഒറ്റക്കെട്ടായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വോട്ട് നല്‍കിയതെന്ന് സെനറ്റര്‍ ഹാച്ച് പറഞ്ഞു. റിപ്പബ്ലിക്കന്‍-ഹിന്ദു കൂട്ടായ്മയാണ് അതിന് നേതൃത്വം നല്‍കിയതെന്നും സെനറ്റര്‍ ചൂണ്ടിക്കാട്ടി.

രാഷ്ട്രത്തിന്റെ പ്രത്യേക മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിന് ന്യൂനപക്ഷ വിഭാഗമായ ഹിന്ദു-അമേരിക്കന്‍ സമൂഹം വലിയ സംഭാവനകളാണ് നല്‍കിയിട്ടുള്ളതെന്നും കത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്.

President Barack Obama participates in a White House Diwali reception in the South Court Auditorium, Eisenhower Executive Office Building, Oct. 28, 2011.  (Official White House Photo by Pete Souza) This photograph is provided by THE WHITE HOUSE as a courtesy and may be printed by the subject(s) in the photograph for personal use only. The photograph may not be manipulated in any way and may not otherwise be reproduced, disseminated or broadcast, without the written permission of the White House Photo Office. This photograph may not be used in any commercial or political materials, advertisements, emails, products, promotions that in any way suggests approval or endorsement of the President, the First Family, or the White House.

michelle-obama-diwali-

President Barack Obama and First Lady Michelle Obama dance with children at the Diwali candle lighting and performance at Holy Name High School in Mumbai, India, Nov. 7, 2010. (Official White House Photo by Pete Souza)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top