മുംബൈ: എല്ഫിന്സ്റ്റണ് റെയില്‍വേ സ്റ്റേഷനിലെ കാല്‍നടപ്പാലത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 22 പേര് കൊല്ലപ്പെട്ട സംഭവം വിരല്‍ ചൂണ്ടുന്നത് അധികൃതരുടെ കനത്ത അനാസ്ഥയിലേക്ക്. കാല്‍നടപ്പാലത്തിന്റെ വീതി കൂട്ടുന്നതുള്‍പ്പെടെ റെയില്‍വേ സ്റ്റേഷനില്‍ നടപ്പാക്കേണ്ട വികസപ്രവൃത്തികളെപ്പറ്റി റെയില്‍വേ മന്ത്രിയായിരുന്ന സുരേഷ് പ്രഭു ഒന്നര വര്‍ഷം മുന്‍പ് ഉറപ്പു നല്‍കിയതാണ്. എന്നാല്‍ ഇതിന്മേല് തുടര്‍നടപടികളൊന്നും ഇല്ലാതിരുന്നതാണ് വെള്ളിയാഴ്ചത്തെ അപകടത്തിനു കാരണമായത്. അപകടസമയത്ത് പൊലീസ് എത്താന്‍ വൈകിയതിനെപ്പറ്റിയും വിമര്‍ശനമുയരുന്നുണ്ട്.
മുംബൈയിലെ ശിവസേന എംപി അരവിന്ദ് സാവന്തിനാണ് 2016 ഫെബ്രുവരി 20ന് എല്ഫിന്സ്റ്റണ് റെയില്‍വേ സ്റ്റേഷന്റെ വികസനം ഉറപ്പു നല്‍കിയുള്ള കത്ത് സുരേഷ് പ്രഭു അയച്ചത്. 12 അടി വീതിയില്‍ പുതിയ കാല്‍നടപ്പാലം നിര്‍മിക്കുന്ന കാര്യം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് കത്തില്‍ പറയുന്നു. ഒന്ന്, രണ്ട് പ്ലാറ്റ് ഫോമുകളുടെ വീതി കൂട്ടുന്നതു സംബന്ധിച്ചും കത്തില്‍ സൂചനയുണ്ട്.
റെയില്‍വേ സ്റ്റേഷന് പരിസരത്തെ ദനയീയ സ്ഥിതി മാറ്റണമെന്നാവശ്യപ്പെട്ട് ആറു മാസം മുന്‍പ് പ്രദേശവാസികളും അധികൃതര്‍ക്ക് നിവേദനം നല്‍കിയിരുന്നു. ഇതൊന്നും പരിഗണിക്കാതെ ചവറ്റുകുട്ടയില്‍ വീണതോടെയാണ് 22 ജീവനുകള്‍ തിക്കിലും തിരക്കിലും പൊലിഞ്ഞത്.
എല്‍ഫിന്‍സ്റ്റണില്‍ സര്‍ക്കാര്‍ നടപ്പാക്കിയ പൊതുജനങ്ങളുടെ കൂട്ടക്കൊലയാണ് ഉണ്ടായതെന്നും ശിവസേന കുറ്റപ്പെടുത്തി. റെയില്‍വേ സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയിട്ട് മതി ബുള്ളറ്റ് ട്രെയിനുകള്‍ കൊണ്ടു വരുന്നത്. സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് റെയില്‍വേ മന്ത്രി പിയുഷ് ഗോയല്‍ രാജി വയ്ക്കണമെന്നും ബിജെപിയുടെ കേന്ദ്രത്തിലെ മുഖ്യ സഖ്യകക്ഷികളിലൊന്നായ ശിവസേന ആവശ്യപ്പെട്ടു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply