Flash News

ഹൃദ്രോഗം പ്രതിരോധിക്കാം: ഡോ. അബ്ദുല്‍ റഷീദ്

September 30, 2017 , മീഡിയ പ്ലസ് പ്രസ് റിലീസ്

PH - 1WORLD HEART DAY 2017

ലോക ഹൃദയദിനത്തോടനുബന്ധിച്ച് മീഡിയ പ്‌ളസ്, ഫ്രന്റ്‌സ് കള്‍ചറല്‍ സെന്റര്‍, ആന്റി സ്‌മോക്കിംഗ് സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന സെമിനാറില്‍ ആന്റി സ്‌മോക്കിംഗ് സൊസൈറ്റി അധ്യക്ഷന്‍ ഡോ. അബ്ദുല്‍ റഷീദ് വിഷയവതരിപ്പിച്ച് സംസാരിക്കുന്നു

ദോഹ: ശാസ്ത്രീയമായ ഭക്ഷണ രീതികളും ആരോഗ്യകരമായ ജീവിത ശൈലികളും പിന്തുടര്‍ന്നാല്‍ ഹൃദ്രോഗം ഒരു പരിധിവരെ നിയന്ത്രിക്കാനാകുമെന്നും ഇത് സംബന്ധിച്ച വ്യക്തമായ ബോധവല്‍ക്കരണ പരിപാടികള്‍ നടക്കേണ്ടതുണ്ടെന്നും ആന്റി സ്‌മോക്കിംഗ് സൊസൈറ്റി അധ്യക്ഷന്‍ ഡോ. അബ്ദുല്‍ റഷീദ്. എം.ഡി. അഭിപ്രായപ്പെട്ടു. ലോക ഹൃദയദിനത്തോടനുബന്ധിച്ച് മീഡിയ പ്‌ളസ്, ഫ്രന്റ്‌സ് കള്‍ചറല്‍ സെന്റര്‍, ആന്റി സ്‌മോക്കിംഗ് സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന സെമിനാറില്‍ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആധുനിക ലോകം അഭിമുഖീകരിക്കുന്ന സുപ്രധാനമായ ആരോഗ്യ പ്രശ്‌നമായി ഹൃദ്രോഗം മാറിയിരിക്കുന്നു. ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥാനത്തിലുള്ള നിരന്തരമായ ബോധവല്‍ക്കരണത്തിലൂടെ മാത്രമേ ഹൃദ്രോഗത്തെ ക്രിയാത്മകമായി പ്രതിരോധിക്കാനാവുകയുള്ളൂ. ആരോഗ്യകരമായ ജീവിത ശൈലി ശീലിക്കുക, ഭക്ഷണക്രമത്തില്‍ ആവശ്യമായ മാറ്റം വരുത്തുക, ചടഞ്ഞിരിക്കുന്നത് ഒഴിവാക്കി കര്‍മോല്‍സകരാവുക, ശരീര ഭാരം ആനുപാതികമായി നിലനിര്‍ത്തുക, മാനസിക സമ്മര്‍ദ്ധം, കോപം മുതലായവ ലഘൂകരിക്കുക , പുകവലി നിര്‍ത്തുക, മദ്യപാനം വര്‍ജ്ജിക്കുക തുടങ്ങിയവയെല്ലാം ഹൃദ്രോഗത്തിനടിമപ്പെടാതിരിക്കാന്‍ നമ്മെ സഹായിക്കുമെന്നും ഈ വിഷയത്തില്‍ സമൂഹത്തിന്റെ അടിയന്തിര ശ്രദ്ധ പതിയണമെന്നും അദ്ദേഹം പറഞ്ഞു. കൊഴുപ്പാണ് ഹൃദ്രോഗത്തിന് മുഖ്യ കാരണമെന്നാണ് വൈദ്യശാസ്ത്രം നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ പുതിയ പഠനങ്ങള്‍ കൊഴുപ്പിനെ കുറ്റമുക്തമാക്കുന്നതാണ്. പുതിയ പഠന ഫലങ്ങളും ഗവേഷണങ്ങളുമൊക്കെ ജനങ്ങളുമായി പങ്കുവെക്കുവാനുമള്ള അവസരമാണ് ഇത്തരം ദിനാചരണങ്ങളില്‍ നടക്കേണ്ടതന്നെ് അദ്ദേഹം പറഞ്ഞു.

PH - 2 WORLD HEART DAY 2017ഫ്രന്റ്‌സ് കള്‍ചറല്‍ സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബു റഹ്മാന്‍ കിഴിശ്ശേരി പരിപാടി ഉദ്ഘാടനം ചെയ്തു.. മീഡിയ പ്‌ളസ് സി.ഇ.ഒ. ഡോ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. സ്റ്റാര്‍ കിച്ചണ്‍ എക്യുപ്‌മെന്റ് മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ സലാം ചടങ്ങില്‍ വിശിഷ്ട അതിഥിയായിരുന്നു.

എണ്ണമറ്റ രോഗങ്ങളിലേക്ക് നമ്മെ വലിച്ചിഴക്കുന്ന വ്യായാമരഹിതമായ ജീവിതത്തിനെതിരെ വിട്ടു വീഴ്ചയില്ലാത്ത സമരം പ്രഖ്യാപിച്ചിരിക്കുകയാണ് വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷനും യുനെസ്‌കോയും ലോകാരോഗ്യ സംഘടനയുമെന്നും പ്രസംഗകര്‍ ഓര്‍മ്മപ്പെടുത്തി. വ്യായാമരഹിതമായ ജീവിതം രോഗങ്ങളെ മാടി വിളിക്കുകയാണ്. നിത്യേന നാം ചെയ്യുന്ന ജോലി വേണ്ടത്ര വ്യായാമം നല്‍കുന്നില്ല. സാരമായ ശാരീരികാധ്വാനത്തോടെ ചെയ്യേണ്ട ജോലികള്‍ ഇന്നു നന്നേ വിരളമാണ്. ശാസ്ത്ര സാങ്കേതിക മേഖലകളിലെ കണ്ടുപിടുത്തങ്ങള്‍ നമ്മെ അലസരും സുഖിയന്മാരുമാക്കിയിരിക്കുന്നു. ഇതിനൊരു മാറ്റം അത്യാവശ്യമാണ്. ഹൃദയത്തിനോ, ശ്വാസകോശങ്ങള്‍ക്കോ വേണ്ടത്ര പ്രയോജനം കിട്ടണമെങ്കില്‍ കൃത്യവും ഊര്‍ജസ്വലവുമായ വ്യായാമ പദ്ധതി സംവിധാനം ചെയ്യണം. വേഗത്തില്‍ നടക്കുക, ജോഗിംങ്ങ്, നീന്തുക, സൈക്കിള്‍ ചവിട്ടുക, ഡാന്‍സ് ചെയ്യുക തുടങ്ങിയവയില്‍ ഓരോരുത്തര്‍ക്കും അനുയോജ്യമായത് തെരഞ്ഞെടുക്കാം. കൃത്യമായി വ്യായാമ മുറകള്‍ അരമണിക്കൂറെങ്കിലും ആഴ്ചയില്‍ മൂന്നോ നാലോ പ്രാവശ്യം ചെയ്യണമെന്നു മാത്രം. വ്യായാമം ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാക്കാനുള്ള സാധ്യത സാരമായി കുറക്കുന്നു എന്ന തിരിച്ചറിവോടെ ജീവിത ശൈലിയില്‍ മാറ്റം വരുത്താതിരുന്നാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് സെമിനാര്‍ മുന്നറിയിപ്പ് നല്‍കി.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top