Flash News

ഫ്രണ്ട്സ് ഓഫ് ബഹ്റൈനിന്റെ ബക്രീദ്/ഓണാഘോഷം ‘സ്നേഹസംഗമം’ എന്ന പേരില്‍ ആഘോഷിച്ചു

October 1, 2017 , ഫ്രണ്ട്സ് ഓഫ് ബഹ്റൈന്‍

IMG-20170930-WA0016ബഹ്‌റൈന്‍: ഫ്രണ്ട്സ് ഓഫ് ബഹ്റൈന്‍ ബക്രീദും ഓണവും ‘സ്നേഹസംഗമം’ എന്ന പേരില്‍ അതിബൃഹത്തായി ആഘോഷിച്ചു.
പ്രസിഡന്റ് ജൃോതിഷ് പണിക്കര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ചെയര്‍മാന്‍ എഫ്.എം. ഫൈസല്‍ അദ്ധ്യക്ഷനായിരുന്നു. മഹര്‍ഷി ബ്രഹ്മാനന്ദ യോഗി ഓണം-ബക്രീദ് സ്നേഹ സന്ദേശം നല്‍കി.

അജയ് കൃഷ്ണന്‍, സതീഷ് മുതലയില്‍, മോനി ഒടികണ്ടത്തില്‍, എം.ടി. വിനോദ്, അജിത് കുമാര്‍, പ്രദീപ് വിശ്വകല, ജേക്കബ് തേക്കുംതോട്, എബി തോമസ്, റഷീദ് വാല്ലൃക്കോട്, മുഹമ്മദലി, രാജ് ഉണ്ണികൃഷ്ണന്‍ തുടങ്ങി സമൂഹത്തിലെ വിവിധ നേതാക്കള്‍ ആശംസകള്‍ അര്‍പ്പിച്ചു. സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍ നന്ദി പറഞ്ഞു.

വനിതാ വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ ഓണപ്പുടവ മത്സരം, കുട്ടികളുടെ നാടന്‍ വേഷ മത്സരങ്ങള്‍, നൃത്തം, ഗാനമേള എന്നിവ അരങ്ങേറി. പ്രസിഡന്റ് റീനാ രാജീവ്, സെക്രട്ടറി സൈറാ പ്രമോദ്, ഷില്‍സ റിലീഷ്, സുമിത സതീഷ്, ബിസ്മി ഇമാം, മിനി ജൃോതിഷ്, ഷാഹിന ഫൈസല്‍, ജയലക്ഷ്മി എന്നിവര്‍ നേതൃത്വം നല്‍കി. അര്‍ഷി രാജീവ്, സഞ്ജന സതീഷ്, അര്‍പ്പണ പ്രമോദ് എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.

വിഭവസമൃദ്ധമായ ഒാണസദ്യയും നിരവധി കായിക മത്സരങ്ങളും നടന്നു.

IMG-20170930-WA0025 k1 k2

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top