Flash News

‘സംസ’ ഓണം-ഈദ് ആഘോഷം ‘ശ്രാവണപ്പുലരി 2017’ ഒക്ടോബര്‍ 6-ന്

October 2, 2017 , സംസ, ബഹ്‌റൈന്‍

photoബഹ്‌റൈന്‍: ‘സംസ’- ‘ഗള്‍ഫ്‌ ദിവാനിയ ഗ്രൂപ്പ് ഓഫ് കമ്പനീസ്’ ഓണം ഈദ് ആഘോഷം ‘ശ്രാവണപ്പുലരി 201’ ഒക്ടോബര്‍ 6 ന്
ബാംഗ്‌സാംഗ്‌തായ് റസ്റ്റോറന്റില്‍ നടക്കും.

രാവിലെ ഒമ്പത് മണി മുതല്‍ ആരംഭിക്കുന്ന ആഘോഷ പരിപാടികളില്‍ അത്തപ്പൂക്കളം കളിയാട്ടം, ഗാനമേള, ശാസ്ത്രീയ നൃത്തം, കുട്ടികളുടെ ഗാനമാലിക, തിരുവാതിര, ഒപ്പന, സിനിമാറ്റിക് ഡാന്‍സ് തുടങ്ങിയ കലാപരിപാടികള്‍ അരങ്ങേറും. സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ള പ്രമുഖരും, തൊഴിലാളികളും പങ്കെടുക്കുന്ന ഈ വിരുന്നില്‍ ശ്രീ. കൃഷണന്‍ കണ്ണൂര്‍ ഒരുക്കുന്ന വിഭവ സമൃദ്ധമായ സദ്യയും ഒരുക്കിയിട്ടുണ്ട്.

വിശദ വിവരങ്ങള്‍ക്ക്: 33825307/39210553.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top