Flash News
പ്രൗഢഗംഭീരമായ ചടങ്ങില്‍ അമ്മ സോണിയാ ഗാന്ധിയില്‍ നിന്ന് കോണ്‍‌ഗ്രസ് അദ്ധ്യക്ഷസ്ഥാനം രാഹുല്‍ ഏറ്റെടുത്തു   ****    സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ക്ലിഫ്ടണ്‍ ദേവാലയ കൂദാശയും ക്രിസ്മസ് സര്‍വീസും 22 – 25 തീയതികളില്‍   ****    ബിജെപിയേയും മോദിയെയും വിറപ്പിച്ച രാഹുല്‍   ****    അമ്മയില്‍ നിന്ന് കോണ്‍‌ഗ്രസിന്റെ ചെങ്കോല്‍ ഏറ്റുവാങ്ങുന്ന രാഹുല്‍ ഗാന്ധിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ചു കാര്യങ്ങള്‍   ****    ജിഷ വധക്കേസ്; യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാന്‍ പോലീസ് കൃത്രിമ രേഖകളുണ്ടാക്കിയെന്ന്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍   ****   

മനുഷ്യ മനഃസ്സാക്ഷിയെ മരവിപ്പിക്കുന്ന കൂട്ടക്കൊലപാതകം; ലാസ്‌വേഗാസിലെ വെടിവെപ്പില്‍ അമ്പതിലേറെ പേര്‍ മരിച്ചു; മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയെന്ന് അധികൃതര്‍; ഇരുന്നൂറിലധികം പേര്‍ക്ക് പരിക്ക്; കൊലയാളിയെ സുരക്ഷാ സേന വെടിവെച്ചുകൊന്നു

October 2, 2017

las-vegas1ലാസ് വേഗാസ്: ലോകത്തിലെ ഏറ്റവും വലിയ ചൂതാട്ട നഗരമായ യുഎസിലെ ലാസ് വേഗാസിലുണ്ടായ വെടിവെയ്പില്‍ മരിച്ചവരുടെ എണ്ണം അമ്പതായി. 200ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മാന്‍ഡലെ ബേ കാസിനോയില്‍ ഞായറാഴ്ച രാത്രി 10 മണിയോടെ ആയിരുന്നു സംഭവം. യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ വെടിവെയ്പാണ് ഉണ്ടായത്.

അക്രമികളിൽ ഒരാളെ സുരക്ഷാസേന വെടിവച്ചു കൊന്നു. ഇയാൾ പ്രദേശവാസിയാണെന്നും ആക്രമണത്തിന് പ്രേരണ എന്താണെന്നു അറിവായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. കൂടെയുണ്ടായിരുന്ന 64 വയസ്സുള്ള സ്റ്റീഫൻ പഡോക്ക് എന്നയാൾക്കായി തെരച്ചിൽ ശക്തമാക്കി. പഡോക്കിന്റെ വനിതാ പങ്കാളി മരിലൗ ഡാൻ‌ലിയെ ലാസ് വേഗസ് മെട്രോപൊളീറ്റൻ പൊലീസ് പിന്തുടരുന്നുണ്ട്. ഇവർ കസ്റ്റഡിയിലായെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.

ജാസൺ അൽഡീന്റെ നേതൃത്വത്തിൽ സംഗീതപരിപാടി നടന്നു കൊണ്ടിരിക്കെയായിരുന്നു വെടിവയ്പ്. പരിപാടി ആസ്വദിക്കാൻ വലിയ ജനക്കൂട്ടമാണ് എത്തിയിരുന്നത്. ഇതാണ് അപകടത്തിന്റെ തീവ്രത വർധിപ്പിച്ചത്. യന്ത്രത്തോക്കുകളാണ് ആക്രമികൾ ഉപയോഗിച്ചതെന്നു കരുതുന്നു. മരിച്ചവരിൽ ഒരു പൊലീസുകാരനുമുണ്ട്. പരുക്കേറ്റ രണ്ട് പൊലീസുകാരുടെ നില ഗുരുതരമാണ്.

കാസിനോയുടെ 32–ാം നിലയിൽനിന്നാണു വെടിവയ്പുണ്ടായതെന്നാണ് റിപ്പോർട്ട്. പരിഭ്രാന്തരായ ആൾക്കൂട്ടം ഹോട്ടലിനു പുറത്തേക്കോടുന്ന വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. രണ്ടു പേർ ചേർന്ന് തുടർച്ചയായി വെടിവയ്ക്കുകയായിരുന്നെന്നു ദൃക്സാക്ഷികൾ പറഞ്ഞു. ആക്രമികൾ വന്നതെന്നു കരുതുന്ന വാഹനങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

las-vegas-2 las-vegas3 las-vegas4 las-vegas5

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top