Flash News

സ്മാര്‍ട്ട് ഫോണുകളിലും ടാബുകളിലും അശീല വീഡിയോകള്‍ കാണുന്നവര്‍ക്ക് മുന്നറിയിപ്പ്; സിസ്റ്റത്തിലെ വിലപ്പെട്ട രേഖകള്‍ ചോര്‍ത്താന്‍ പുതിയ മാല്‍‌വെയര്‍ വ്യാപകം

October 2, 2017

mobile-web-e1444193241619-1200x675സ്മാര്‍ട്ട്‌ഫോണിലോ ടാബുകളിലോ സ്ഥിരമായി പോണ്‍ വീഡിയോ കാണുന്നവര്‍ക്ക് പുതിയ മുന്നറിയിപ്പ്. ഓണ്‍ലൈനില്‍ പോണ്‍ സൈറ്റുകള്‍ സ്ഥിരമായി കാണുന്നവരുടെ സിസ്റ്റത്തിലെ വിലപ്പെട്ട രേഖകള്‍ ചോര്‍ത്തുന്ന പുതിയ പ്രോഗ്രാം ആണ് വെല്ലുവിളി സൃഷ്ടിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തില്‍ ഇത്തരം ഒരു മാല്‍വെയര്‍ ലോകത്താകമാനം വ്യാപിക്കുന്നുവെന്നാണ് സൈബര്‍ സുരക്ഷ വൃത്തങ്ങളെ ഉദ്ധരിച്ച് ബ്രിട്ടീഷ് പത്രമായ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

പോണ്‍ വൈറസ് സ്ഥിരം സന്ദര്‍ശിക്കുന്നതുമൂലം നാലില്‍ ഒരു സ്മാര്‍ട്ട്‌ഫോണും വൈറസ്, മാല്‍വെയര്‍ ആക്രമണത്തിന് ഇരയാകാറുണ്ട്. ഭൂരിഭാഗം പോണ്‍ വെബ്‌സൈറ്റുകളും വൈറസുകളുടെയും മാല്‍വെയറുകളുടെയും കേന്ദ്രമാണ്. ഇങ്ങനെ നിരന്തരം സന്ദര്‍ശിക്കുന്നവരുടെ ഡിവൈസിലേക്ക് ഉപഭോക്താവ് അറിയാതെ തന്നെ ഇവ കടക്കുന്നു.

അതായത് കംപ്യൂട്ടര്‍ ഉപയോഗിച്ച് പോണ്‍ കാണുന്നതിനേക്കാള്‍ അപകടമാണ് സ്മാര്‍ട്ട്‌ഫോണ്‍, ടാബ് ഉപയോഗിച്ച് അശ്ലീല വീഡിയോ കാണുന്നതെന്ന് ടെക് വിദഗ്ധര്‍ പറയുന്നു. യൂറോപ്പില്‍ അടുത്തിടെ വ്യാപകമായ മാല്‍വെയറിന്റെ ഉറവിടം റഷ്യയാണ് എന്നാണ് റിപ്പോര്‍ട്ട്. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായുള്ള കംപ്യൂട്ടറുകള്‍ പോണ്‍ വീഡിയോകള്‍ കാണുന്നതിനായി ഉപയോഗിക്കരുത് എന്നാണ് പ്രധാനമായ പരിഹാര മാര്‍ഗ്ഗം.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top