Flash News

ദിലീപിന്റെ ജാമ്യം; ആരാധകരുടേയും ദിലീപ് ഫാന്‍സ് അസ്സോസിയേഷന്റേയും ആഹ്ലാദ പ്രകടനങ്ങള്‍ ആലുവ സബ് ജയിലിനു മുന്നില്‍

October 3, 2017

dileep-fans-830x412ആലുവ: ദിലീപിന് ജാമ്യം ലഭിച്ച വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ആലുവ സബ് ജയ്‌ലിന് മുന്നിലേക്ക് ദിലീപിന്റെ ആരാധകരുടെ പ്രവാഹം. സബ് ജയിലിന് മുന്നിലൂടിയുള്ള റോഡിലെ ഗാതാഗതം തടസപ്പെട്ടുന്ന രീതിയില്‍ പോലും വന്‍ ജനാവലിയാണ് തടിച്ചുകൂടിയിരിക്കുന്നത്.

ദിലീപിന് ജാമ്യം ലഭിച്ചതിലുള്ള സന്തോഷമാണ് ആരാധകര്‍ പ്രകടിപ്പിക്കുന്നത്. ജയിലിന് മുന്നില്‍ മധുരപലഹാരങ്ങള്‍ ഫാന്‍സ് വിതരണം ചെയ്തു. ദിലീപ് ഫാന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടന് ജാമ്യം ലഭിച്ചത് വന്‍ ആഘോഷമാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആലുവയില്‍ റോഡ് ഷോ അടക്കമുള്ള ആഘോഷ പരിപാടികള്‍ നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഹൈക്കോടതി ജാമ്യം നല്‍കിയതോടെ വൈകിട്ട് അഞ്ചിന് മുന്‍പ് താരത്തിന് പുറത്തിറങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹൈക്കോടതി വിധിയുടെ പകര്‍പ്പ് ഉടന്‍ തന്നെ ജയിലില്‍ എത്തിക്കാനും ദിലീപിന്റെ അഭിഭാഷകര്‍ ശ്രമിക്കുന്നുണ്ട്.

ദിലീപിന് ഹൈക്കോടതി ജാമ്യമനുവദിച്ചതിന് പുറകെ ദിലീപ് ഓണ്‍ലൈന്‍ എന്ന ഫെയ്‌സ്ബുക്ക് പേജിന്റെ കവര്‍പേജ് മാറ്റി ആഘോഷപരിപാടികള്‍ ആരംഭിച്ചു. ‘ഇന്റര്‍വെല്‍’ എന്നാണ് പുതിയ കവര്‍പേജില്‍ എഴുതിയിരിക്കുന്നത്.
കൊച്ചി രാജാവ് എന്ന ചിത്രത്തിലെ ദിലീപിന്റെ കഥാപാത്രം ജയില്‍ മോചിതനായി പുറത്തിറങ്ങുന്ന ചിത്രമാണ് പേജില്‍ ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഇത്രയും ദിവസമായിട്ടും കേരളാ പൊലീസിന് കുറ്റം തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഇത് ദിലീപിന്റെ പുനര്‍ജന്മമാണെന്നുമാണ് ഹൈക്കോടതിക്കു മുന്നില്‍ തടിച്ചുകൂടിയ ആരാധകരുടെ പ്രതികരണം.

dileep

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top