Flash News
പ്രൗഢഗംഭീരമായ ചടങ്ങില്‍ അമ്മ സോണിയാ ഗാന്ധിയില്‍ നിന്ന് കോണ്‍‌ഗ്രസ് അദ്ധ്യക്ഷസ്ഥാനം രാഹുല്‍ ഏറ്റെടുത്തു   ****    സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ക്ലിഫ്ടണ്‍ ദേവാലയ കൂദാശയും ക്രിസ്മസ് സര്‍വീസും 22 – 25 തീയതികളില്‍   ****    ബിജെപിയേയും മോദിയെയും വിറപ്പിച്ച രാഹുല്‍   ****    അമ്മയില്‍ നിന്ന് കോണ്‍‌ഗ്രസിന്റെ ചെങ്കോല്‍ ഏറ്റുവാങ്ങുന്ന രാഹുല്‍ ഗാന്ധിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ചു കാര്യങ്ങള്‍   ****    ജിഷ വധക്കേസ്; യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാന്‍ പോലീസ് കൃത്രിമ രേഖകളുണ്ടാക്കിയെന്ന്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍   ****   

പ്രഥമ ഇന്‍ഡോ ഗ്ലോബല്‍ ടെക് അവാര്‍ഡ് ഡോക്ടര്‍ വിജയകുമാറിന്

October 3, 2017

INDO GLOBAL TECH AWARD

പ്രഥമ ഇന്‍ഡോ ഗ്ലോബല്‍ ടെക് അവാര്‍ഡ് ഇന്ത്യന്‍ ഗ്ലോബല്‍ ടെക് ചെയര്‍മാന്‍ ഡോക്ടര്‍ സിദ്ധീഖ് മുഹമ്മദില്‍ നിന്നും ഡോക്ടര്‍ വിജയകുമാര്‍ സ്വീകരിക്കുന്നു

ദോഹ : ഇന്ത്യയിലെ വിവിധ ടെക്‌നോളജി സംരംഭങ്ങളെ ലോകത്തിന് പരിചയപ്പെടുത്തുന്നതിനായി രൂപീകൃതമായ ഇന്‍ഡോ ഗ്ലോബല്‍ ടെക്കിന്റെ പ്രഥമ എക്‌സലന്‍സ് അവാര്‍ഡിന് പ്രമുഖ ഇന്ത്യന്‍ ശാസ്ത്രഞ്ജനും വിവിധ വിഷയങ്ങളിലായി അറുപതോളം പേറ്റന്റുകളുടെ ഉടമയുമായ രാജാ വിജയകുമാറിനെ തെരഞ്ഞെടുത്തു.

ബാഗ്ലൂര്‍ ആസ്ഥാനമായ സ്‌കലീന്‍ സൈബര്‍ നെറ്റിക്‌സ് ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോക്ടര്‍ രാജ സസ്റ്റയിനബിള്‍ എനര്‍ജി, വേസ്റ്റ് മാനേജ്‌മെന്റ്, പവര്‍ സിസ്റ്റംസ് തുടങ്ങി വിവിധ ശാസ്ത്ര മേഖലകളില്‍ ലോകോത്തര സംഭാവനകള്‍ അര്‍പ്പിച്ച വ്യക്തിയാണ്.

ദുബൈയിലെ ഡബ്ലു ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ ഗ്ലോബല്‍ ടെക് ചെയര്‍മാന്‍ ഡോക്ടര്‍ സിദ്ധീഖ് മുഹമ്മദ് അവാര്‍ഡ് സമ്മാനിച്ചു.

പ്രമുഖ നാനോ ടെക്‌നോളജി സയന്റിസ്റ്റ് ഡോക്ടര്‍ മദന്‍ അയ്യങ്കാര്‍, സൗദി ടൂറിസം കൗണ്‍സില്‍ ലൈസന്‍സിംഗ് വിഭാഗം സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍ ഹസന്‍ അല്‍ അംരി, ഡോക്ടര്‍ അബ്ദുല്‍ മജീദ്, ബാബാ അലക്‌സാണ്ടര്‍ എന്നിവര്‍ക്കും ചടങ്ങില്‍ എക്‌സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു.

ഇന്ത്യന്‍ ശാസ്ത്രഞ്ജരുടെ സംഭാവനകളെ ലോകത്തിന് പരിചയപ്പെടുത്തുകയും സാങ്കേതിക വിദ്യയുടെ വിനിമയ പരിപാടികളിലൂടെ വികസന കുതിപ്പിന് ആക്കം കൂട്ടുകയുമാണ് അവാര്‍ഡ് നല്‍കുന്നതിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഇന്ത്യന്‍ ഗ്ലോബല്‍ ടെക് ചെയര്‍മാന്‍ ഡോക്ടര്‍ സിദ്ധീഖ് മുഹമ്മദ് പറഞ്ഞു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top