Flash News
മോഹന്‍ലാലിനെ ഡബ്ല്യൂസിസി അംഗങ്ങള്‍ അപമാനിച്ചെന്ന് സിദ്ദിഖും കെപി‌എസി ലളിതയുക്; ഭിന്നാഭിപ്രായക്കാരുള്ള അമ്മയില്‍ പ്രതീക്ഷയില്ലെന്ന് പാര്‍‌വ്വതി   ****    ‘മീ ടൂ’ അലന്‍സിയറിനെതിരെ; ബെഡ്ഡില്‍ കിടന്നിരുന്ന ഞാന്‍ ചാടിയെഴുന്നേറ്റപ്പോള്‍ കൈയ്യില്‍ കടന്നു പിടിച്ച് കുറച്ചു നേരം കൂടി കിടക്കൂ എന്നു പറഞ്ഞു; പേര് വെളിപ്പെടുത്താതെ നടി   ****    ഡബ്ല്യൂസിസി പത്രസമ്മേളനത്തില്‍ പറഞ്ഞ ആരോപണങ്ങള്‍ക്ക് വിയോജിപ്പ് പ്രകടിപ്പിച്ച് നടന്‍ സിദ്ദീഖിന്റെ പത്രസമ്മേളനം; സത്യാവസ്ഥ മനസ്സിലാക്കാതെയാണ് നടിമാര്‍ പ്രതികരിച്ചതെന്ന്   ****    മൂലധനശക്തികളോടുള്ള ആസക്തി പ്രതിസന്ധി നേരിടുന്നത് തൊഴിലാളികള്‍: റസാഖ് പാലേരി   ****    ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി   ****   

പി.വൈ.എഫ്.എ ബാസ്ക്കറ്റ്ബോള്‍ മത്സരം: ന്യൂയോര്‍ക്ക് ഫോഴ്സ് ചാമ്പ്യന്‍സ്

October 4, 2017 , നിബു വെള്ളവന്താനം

FullSizeRന്യൂയോര്‍ക്ക്: പെന്തക്കോസ്തല്‍ യൂത്ത് ഫെലോഷിപ്പ് ഓഫ് നോര്‍ത്തമേരിക്കയുടെ (പി.വൈ.എഫ്.എ) ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 30 ശനിയാഴ്ച ലോംഗ് ഐലന്റിലുള്ള ഐലന്റ് ഗാര്‍ഡന്‍ സ്റ്റേഡിയത്തില്‍ വാര്‍ഷിക കായിക മത്സരങ്ങള്‍ നടത്തപ്പെട്ടു. ഷോണ്‍ ഡാനിയേല്‍ ക്യാപ്റ്റനായിട്ടുള്ള ന്യൂയോര്‍ക്ക് ഫോഴ്സ് ടീം ബാസ്ക്കറ്റ്ബോള്‍ മത്സരത്തില്‍ വിജയികളായി. ഇത് രണ്ടാം തവണയാണ് ഈ ടീം ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കുന്നത്.

ന്യൂയോര്‍ക്കിലും പരിസര പ്രദേശങ്ങളിലുമുള്ള 40 ല്‍ പരം സഭകളിലെ യുവജനങ്ങള്‍ വിവിധ ടീമുകളിലായി മത്സരങ്ങളില്‍ പങ്കെടുത്തു. വിജയികള്‍ക്കുള്ള ട്രോഫിയും അവാര്‍ഡും സംഘടനയുടെ വാര്‍ഷിക സമ്മേളനത്തില്‍ വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ജോയല്‍ അലക്സാണ്ടര്‍ എം.വി.പി ട്രോഫി കരസ്ഥമാക്കി.

പി. വൈ. എഫ്.എ യുടെ കൂടുതല്‍ വിവരങ്ങള്‍ക്ക്: www.pyfa.org

FullSizeR001

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top