Flash News

പൃഥിരാജിനെ ഭീഷണിപ്പെടുത്തി കൊലവിളിയുമായി ദിലീപ് ഫാന്‍സ് അസ്സോസിയേഷന്‍

October 6, 2017

mammootty-dileep-mainകൊച്ചി: ദിലീപിനെതിരെ പ്രതികരിച്ച സ്ത്രീകള്‍ താരത്തിന്റെ യഥാര്‍ത്ഥ കൊട്ടേഷന്‍ കാണാന്‍ കിടക്കുന്നതേയുള്ളൂ എന്ന ഭീഷണി മുഴക്കിയതിന് പിന്നാലെ പൃഥിരാജിനെതിരെയും ദിലീപ് ഫാന്‍സിന്റെ സൈബര്‍ ആക്രമണം. പൃഥിരാജിന്റെ ഫേസ്ബുക്ക് പേജിലും ഫാന്‍സ് ഗ്രൂപ്പിലുമെല്ലാം തെറിവിളികളുടെയും അശ്ലീല കമന്റുകളുടെയും ആറാട്ടാണ്. ദിലീപിനു ജാമ്യം കിട്ടിയതിനു പിന്നാലെ അദ്ദേഹത്തെ താര സംഘടനയില്‍നിന്നു പുറത്താക്കിയ നടപടിക്കെതിരേ അമ്മയുടെ വൈസ് പ്രസിഡന്റ് കെബി ഗണേഷ് കുമാര്‍ നടത്തിയ വിവാദമായ പ്രസ്താവനയാണ് പൃഥിക്കെതിരെ ‘ജനപ്രിയ’ ഫാന്‍സിനെ ഇളക്കിയത്.

‘ദിലീപിന് അമ്മയില്‍ അംഗത്വമുണ്ടെങ്കിലും ഇല്ലെങ്കിലും അഭിനയിക്കാന്‍ കഴിയും. മമ്മൂട്ടിയാണു ദിലീപിന്റെ പ്രാഥമിക അംഗത്വം റദ്ദാക്കിയെന്നു വ്യക്തമാക്കിയത്. എന്നാല്‍, അമ്മയുടെ നിയമങ്ങള്‍ അനുസരിച്ച് ഇതു സാധ്യമല്ല. അംഗത്വത്തില്‍നിന്നു സസ്‌പെന്‍ഡ് ചെയ്യാം. അതിനുശേഷം വിശദമായ അന്വേഷണങ്ങള്‍ക്കു ശേഷം അച്ചടക്ക സമിതിക്കു മാത്രമേ പുറത്താക്കാന്‍ അവകാശമുള്ളൂ. അതുകൊണ്ടു മമ്മൂട്ടിയുടെ പ്രഖ്യാപനം അടിസ്ഥന രഹിതമാണ്. പൃഥ്വിരാജിനെ പ്രീതിപ്പെടുത്താനായിരുന്നു അത്. നിലവില്‍ അമ്മയുടെ ഭാഗമാകണോ വേണ്ടയോ എന്നതു ദിലീപിനു തീരുമാനിക്കാം. ഞാനായിരുന്നു സ്ഥാനത്തെങ്കില്‍ തിരികെ പ്രവേശിക്കില്ല. പൊന്നുകൊണ്ടു പുളിശേരി വച്ചുതരാമെന്നു പറഞ്ഞാലും അമ്മയിലേക്കു പോകില്ല. ദിലീപിന് ശക്തമായി സിനിമകളുമായി മുന്നോട്ടു പോകാം. ദിലീപിനു ജാമ്യം കിട്ടിയതില്‍ അങ്ങേയറ്റം സന്തോഷിക്കുന്നു. അദ്ദേഹത്തിനൊപ്പം നില്‍ക്കാന്‍ കഴിയുന്നതില്‍ അഭിമാനിക്കുന്നു. മാധ്യമങ്ങള്‍ എത്ര ആക്രമിച്ചാലും ഇതാണു നിലപാട്. ജനങ്ങളും അദ്ദേഹത്തിനൊപ്പമാണ്’ ഗണേഷ് കുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് പൃഥിരാജിനെതിരെയുള്ള സൈബര്‍ ആക്രമണം രൂക്ഷമായത്. പൃഥി ഫാന്‍സ് സൈബര്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ രംഗത്ത് എത്തിയിട്ടുണ്ട്. ദിലീപ് പൃഥി ഫാന്‍സ് യുദ്ധത്തില്‍ സമൂഹമാധ്യമത്തില്‍ പൊതുജനങ്ങളുടെ പിന്തുണ പൃഥിരാജിനൊപ്പമാണ്.

dileep-bail-1നേരത്തെ ജാമ്യത്തില്‍ പുറത്തിറങ്ങുന്ന താരത്തെ സ്വീകരിക്കാനായി ആലുവ സബ്ജയിലിനു മുന്നിലെത്തിയ ആരാധകര്‍ നടന്‍ പൃഥ്വീരാജിനും മാധ്യമപ്രവര്‍ത്തകര്‍ക്കും എതിരെ കൊലവിളി മുഴക്കിയിരുന്നു.

നൂറുകണക്കിന് ആളുകളാണ് ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങളായി ദിലീപിനെ വാഴ്ത്തി, എതിരാളികളെ ഭീഷണിപ്പെടുത്തി മുദ്രാവാക്യങ്ങളുമായി രംഗത്തെത്തിയത്. നടന്‍ പൃഥ്വിരാജ് മുതല്‍ ചാനല്‍ അവതാരകന്‍ വിനു വരെ ഫാന്‍സിന്റെ ഹിറ്റ് ലിസ്റ്റിലുണ്ടായിരുന്നു. ദിലീപിനൊപ്പം വാഴ്ത്തല്‍ ലഭിച്ചത് മുന്‍ ഡിജിപി സെന്‍കുമാറിന് മാത്രമാണ്. കൃത്യമായ നേതൃത്വത്തോടെ ഓരോ സംഘങ്ങളായാണ് ഫാന്‍സ് സബ് ജയിലിനെത്തിയത്. ഏകീകൃത സ്വഭാവത്തിലുള്ള മുദ്രാവാക്യവും കൃത്യമായ ആസൂത്രണത്തോടെ എതിര്‍ നിലപാടുകളുള്ള പ്രമുഖരെ തിരഞ്ഞുപിടിച്ചുള്ള അസഭ്യ പ്രയോഗങ്ങളുമായിരുന്നു നടന്നത്. എല്ലാവരും പരസ്പരം ലഡു വിതരണവും മധുരം തീറ്റിക്കലുമായി അരങ്ങു കൊഴിപ്പിച്ചു. മാലയിടാനും ചാനലുകള്‍ക്കുമുന്നില്‍ ലഡു തിന്നാനുമായി ഒരു വൃദ്ധയെയും ഫാന്‍സുകാര്‍ തുടക്കംമുതലേ തയ്യാറാക്കിയിരുന്നു. ആദ്യം ദിലീപിന് ജയ് വിളിച്ചുകൊണ്ടിരുന്ന ഇവര്‍, ദൃശ്യമാധ്യമങ്ങള്‍ തത്സമയ സംപ്രേഷണം ആരംഭിച്ചതോടെ മുദ്രാവാക്യങ്ങളുടെ സ്വഭാവം മാറ്റുകയായിരുന്നു. ‘പൃഥ്വിരാജേ നിന്നെപ്പിന്നെ കണ്ടോളാം… സെന്‍കുമാറിനഭിവാദ്യങ്ങള്‍’ എന്നിങ്ങനെയായിരുന്നു ആദ്യ മുദ്രാവാക്യങ്ങള്‍. പിന്നീട് ഇവ കുറേക്കൂടി രൂക്ഷമായി. ഏഷ്യാനെറ്റ് ന്യൂസ് അവതാരകന്‍ വിനുവിനെതിരേ ഫാന്‍സ് അസഭ്യ മുദ്രാവാക്യം നടത്തി.

dileep-fans-830x412മാതൃഭൂമിയിലെ വേണുവിനെയും വെറുതെ വിട്ടില്ല. രാഷ്ട്രീയ നേതൃത്വത്തെയോ പൊലീസ് ഉദ്യോഗസ്ഥരെയോ കോടതിയെയോ ഒരു മുദ്രാവാക്യത്തിലും പരാമര്‍ശിക്കാതിരിക്കാന്‍ വന്നെത്തിയ ആള്‍ക്കൂട്ടം കൃത്യമായി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ദിലീപിനെതിരായി ചുമത്തപ്പെട്ട കേസിലെ കക്ഷികളെയും മുദ്രാവാക്യത്തിലേക്ക് വലിച്ചിഴക്കാതിരിക്കാന്‍ കൃത്യമായ നിര്‍ദേശം ലഭിച്ചതുപോലെയായിരുന്നു ഫാന്‍സ് നീക്കങ്ങള്‍ നടത്തിയത്.

ദിലീപിനെതിരെ പ്രതികരണം നടത്തിയ സ്ത്രീകളെ മൊബൈലിലെ തുണ്ടുപടത്തിലാക്കും അതിന് ദിലീപേട്ടന്‍ ഒന്ന് മനസ്സുവെച്ചാല്‍ മാത്രം മതിയെന്നും ദിലീപ് ആരാധകരുടെ പേരില്‍ ലോസേര്‍സ് മീഡിയ എന്ന ഫേസ്ബുക് പേജില്‍ വന്ന പോസ്റ്റ് നേരത്തെ വിവാദമായിരുന്നു. ബലാത്സംഗക്കേസില്‍ ദിലീപ് റിമാന്‍ഡില്‍ കഴിയുമ്പോള്‍ പിആര്‍ പ്രചാരണം നടത്തിയ ഫേസ്ബുക് പേജുകളില്‍ ഒന്നായിരുന്നു ഇത്.

ചരിത്രത്തില്‍ ആദ്യമായി റേപ്പ് ചെയ്ത് ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തു എന്നതാണ് ദിലീപ് നേരിടുന്ന കേസ്. മീഡിയ സിനിമ പ്രവര്‍ത്തകരടക്കം ധാരാളം സ്ത്രീകള്‍ ദിലീപിനെതിരെ രംഗത്തു വന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം പറയുന്ന ധാരാളം സ്ത്രീകള്‍ നടിക്കൊപ്പം നിന്നിരുന്നു. ഇവരെല്ലാമാണ് ഫാന്‍സ് പേജിന്റെ റേപ്പ് ഭീഷണി നേരിടുന്നത്. ഇതേ രീതിയുള്ള സൈബര്‍ ആക്രമണമാണ് പൃഥിരാജിന്റെ പേജില്‍ നിറയുന്നത്. ചുട്ട മറുപടി പൃഥി ഫാന്‍സും നല്‍കിയതോടെ വിവാദം വീണ്ടും ചൂടുപിടിക്കുകയാണ്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top