Flash News

ആനയും, അന്ധന്മാരും, പിന്നെ ഞാനും! (കവിത) : ജയന്‍ വര്‍ഗീസ്

October 6, 2017 , ജയന്‍ വര്‍ഗീസ്

anayum banner

ഒന്നാമന്‍:
ആനയാ, നാണയാ-
നാണയാ, ണാനയീ
തൂണിനേ, പ്പോലെയിരിക്കും?

രണ്ടാമന്‍:
ആനയ, ല്ലാനയ-
ല്ലാനയ, ല്ലാനയീ
ചേല് മുറം പോലിരിക്കും?

മൂന്നാമന്‍:
ആരു പറഞ്ഞാന
തൂണും മുറോമല്ല,
ചാലേ, യുരുണ്ടോരു കോല് ?

നാലാമന്‍:
തൂണും, മുറോമല്ല,
കോലല്ല, യാനയോ-
രാടുന്ന കേവലം ചൂല്?

ആളനക്കം കേ-
ട്ടടുത്തവ, രെന്നോട്
ചോദിച്ചി, തിലേതാ, നാണ?

ആരെയും കൂസാതെ
താന്‍ കണ്ടൊരാനയാ-
ണാനയെ, ന്നോര്‍ത്തവര്‍ നില്‍പ്പൂ!

ആരെതിര്‍ത്താലും,
തകര്‍ക്കുവാ, നായവ-
രാകെ തയാറെടുക്കുന്നു!

ഓടുകയാണെന്റെ
പ്രാണനും കൊണ്ട് നാ-
‘ലാന’യെക്കണ്ടുപോയ്, സോറി!

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top