Flash News

ആ പ്രണയജോഡികള്‍ ഇനി ഭാര്യാഭര്‍ത്താക്കന്മാര്‍; നടി സാമന്തയും നാഗചൈതന്യയും വിവാഹിതരായി

October 7, 2017

samaടോളിവുഡിലെ പ്രണയ ജോടികളായ നടി സാമന്തയും നാഗചൈതന്യയും ഇനി ഭാര്യാഭര്‍ത്താക്കന്മാര്‍. ഇന്നു പുലര്‍ച്ചെയാണ് ഇവര്‍ വിവാഹം കഴിഞ്ഞെന്നുള്ള വിവരം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. ഗോവയിലെ സ്വകാര്യ ഹോട്ടലില്‍ പരമ്പരാഗത ഹിന്ദു രീതിയിലായിരുന്നു ചടങ്ങുകള്‍.

വിവാഹത്തിനു മുമ്പുതന്നെ ഇരുവരും വലിയ ശ്രദ്ധാകേന്ദ്രമായി മാറിയിരുന്നു. ഇരുവരും ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും ഒന്നിച്ചുള്ള നിരവധി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. വിവാഹത്തിനു മുമ്പുള്ള മെഹന്തി ആഘോഷങ്ങളുടെ ചിത്രം വലിയ വൈറലായിരുന്നു. ബന്ധുക്കളും അടുത്ത വൃത്തങ്ങളും മാത്രമാണു ചടങ്ങില്‍ പങ്കെടുത്തത്. 150 പേരാണു വിവാഹത്തില്‍ പങ്കെടുത്തതെന്നാണു വിവരം. ഒക്‌ടോബര്‍ എട്ടിനു സിനിമാ മേഖലയില്‍ ഉള്ളവര്‍ക്കായി വലിയ റിസപ്ഷന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഹണിമൂണും ന്യൂ ഇയറും ആഘോഷിക്കാന്‍ ഇന്ത്യക്കു വെളിയിലേക്കു പോകാനാണ് ഉദ്ദേശിക്കുന്നതെന്നു സാമന്ത പറഞ്ഞു. ഇരുവരും നിരവധി സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. വിവാഹ ശേഷവും ഒരു തെലുങ്ക് സിനിമയില്‍ ഒന്നിക്കുമെന്നാണു വിവരം. വിജയ് നായകനാകുന്ന മെര്‍സല്‍ എന്ന ചിത്രമാണ് സാമന്തയുടെ റിലീസാകാനുള്ള ചിത്രം.

sama1 sama2 sama3 sama4 sama5

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top