Flash News

ഉത്തമകാവ്യം (കവിത) തൊടുപുഴ കെ. ശങ്കര്‍

October 7, 2017 , തൊടുപുഴ കെ. ശങ്കര്‍

uthama size

സഭ്യതയൊരുമുഖ്യ-
ഘടകം കവിതയില്‍
ലഭ്യമാകണമോരോ
കവിക്കും പിഴയ്ക്കാതെ!

പദ്യരൂപമോ അല്ല
ഗദ്യരൂപമോ കാവ്യം,
ഉദ്യമിക്കണം സഭ്യ-
ശൈലിയില്‍വിരചിപ്പാന്‍

വൃത്തവുമതുപോലെ
ചന്തവും ചമല്‍ക്കാര
വൃത്തിയും പാലിക്കിലേ
കാവ്യമാകുകയുള്ളു!

മുഗ്ദ്ധസൗന്ദര്യം വേണ-
മൊപ്പത്തിനൊപ്പം ഭാഷാ-
ശുദ്ധിയുമതിനൊപ്പം
കാവ്യത്തിലുടനീളം

പകവീട്ടുവാനുള്ള
മാധ്യമമല്ല കാവ്യം
പകരം പരസ്പര-
സ്‌നേഹവര്‍ദ്ധനയ്ക്കല്ലോ!

സത്തമ, സമാധാന,
സുന്ദര, സുഹ്രുദ്ബന്ധം
സതതം വളര്‍ത്തുവാന്‍
മാത്രമാകണം കാവ്യം!

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top