Flash News

ബഹ്‌റൈന്‍ ലാല്‍ കെയെഴ്സ് അസ്രി ബീച്ച് ശുചീകരണം നടത്തി

October 7, 2017 , ജഗത് കെ.

Bahrain-LalCares-SwatchatSeva (2)ബഹ്‌റൈന്‍: സ്വച്ഛത ഹി സേവ പരിപാടിയുടെ ഭാഗമായി മോഹന്‍ലാലിന്‍റെ നേതൃത്വത്തില്‍ കേരളത്തില്‍ നടത്തിയ ശുചീകരണ പരിപാടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ബഹ്‌റൈന്‍ ലാല്‍ കെയെഴ്സ് അസ്രി ബീച്ച് ശുചീകരണം നടത്തി. ബഹ്‌റൈന്‍ ലാല്‍ കെയെഴ്സ് പ്രസിഡന്റ്‌ ജഗത് കൃഷ്ണകുമാര്‍, സെക്രട്ടറി എഫ്.എം. ഫൈസല്‍, ട്രഷറര്‍ ഷൈജു, വൈസ് പ്രസിഡന്റ്‌ ടിറ്റോ ഡേവിസ്, ജോ. സെക്രട്ടറി അരുണ്‍ തൈക്കാട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വച്ഛത ഹി സേവ പരിപാടിയില്‍ ഭാഗഭാക്കാകാനുള്ള ക്ഷണം സ്വീകരിച്ചുകൊണ്ട് ഗാന്ധി ജയന്തി ദിനത്തില്‍ നടന്‍ മോഹന്‍ലാലിന്‍റെ നേതൃത്വത്തില്‍ അദ്ദേഹത്തിന്റെ ഫാന്‍സ്‌ അസോസിയേഷന്‍ കേരളത്തില്‍ നൂറോളം സ്ഥലങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.

Bahrain-LalCares-SwatchatSeva (1) Bahrain-LalCares-SwatchatSeva (3) Bahrain-LalCares-SwatchatSeva (4) Bahrain-LalCares-SwatchatSeva (5) Bahrain-LalCares-SwatchatSeva (6)

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top