Flash News

അല്‍‌സലാം കൊട്ടാരത്തിനു സമീപം നടന്ന വെടിവെപ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു

October 7, 2017

saudiറിയാദ്: ജിദ്ദയില്‍ അല്‍ സലാം കൊട്ടാരത്തിന് സമീപം വെടിവെപ്പ്. മൂന്ന് പേര്‍ കൊല്ലപ്പെട്ടു. അക്രമിയും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരുമാണ് കൊല്ലപ്പെട്ടത്. മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.

സൗദി സ്വദേശിയായ മന്‍സൂര്‍ അല്‍അംരി (28) ആണ് സുരക്ഷ ജീവനക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ഇയാളെ ആഭ്യന്തരമന്ത്രാലയും തിരിച്ചറിഞ്ഞു. കലാശ്‌നിക്കോവ് തോക്കും മൂന്ന് മോലോറ്റോവ് കോക്‌ടെയ്‌ലും ഇയാളില്‍ നിന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. അല്‍ സലാം കൊട്ടാരത്തിന് സമീപമുള്ള ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥര്‍ക്ക് നേരെയാണ് മന്‍സൂര്‍ വെടിയുതിര്‍ത്തത്.

അക്രമിയും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരുമാണ് കൊല്ലപ്പെട്ടത്. ഹമ്മാദ് ബിന്‍ ഷല്ലാഹ് അല്‍ മുതൈരി, അബ്ദുള്ള ബിന്‍ ഫൈസല്‍ അല്‍ സുബൈഇ, എന്നീ സുരക്ഷാ ഉദ്യോഗസ്ഥരും വെടിയുതിർത്ത മന്‍സൂര്‍ അല്‍-അംരിയുമാണ് (28) കൊല്ലപ്പെട്ടത്. വാലിദ് ബിന്‍ അലി ഷാമി, അഹമ്മദ് സാലിഹ് അല്‍ ഖര്‍നി, അബ്ദുള്ള ഹിന്ദി സുബൈഅ് എന്നീ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സൗദി സ്വദേശിയായ മന്‍സൂറാണ് സുരക്ഷ ജീവനക്കാര്‍ക്കു നേരെ വെടിയുതിര്‍ത്തതെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് മൻസൂർ അൽ തുർക്കി പറഞ്ഞു. അല്‍ സലാം കൊട്ടാരത്തിനു സമീപമുള്ള ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥര്‍ക്കു നേരെയാണ് മന്‍സൂര്‍ വെടിയുതിര്‍ത്തത്. സംഭവ സ്ഥലത്ത് തന്നെ അക്രമി കൊല്ലപ്പെട്ടു. വാഹനത്തില്‍ നിന്നിറങ്ങി സുരക്ഷാ ജീവനക്കാര്‍ക്ക് നേരെ ഇയാള്‍ തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരം നടന്ന സംഭവം രാത്രി വൈകിയോടെയാണ് ആഭ്യന്തര മന്ത്രാലയം പുറത്ത് വിട്ടത്.

മന്‍സൂറിന് ക്രിമിനല്‍ റെക്കോര്‍ഡുകളില്ലെന്നും ഏതെങ്കിലും സായുധ സംഘവുമായി ബന്ധമില്ലെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. എന്താണ് ആക്രമണം നടത്താനുള്ള കാരണമെന്ന് അന്വേഷിച്ചുവരികയാണെന്നും ആഭ്യന്തര മന്ത്രാലയം വക്താവ് മന്‍സൂര്‍ അര്‍ തുര്‍ക്കി പറഞ്ഞു.

വേനല്‍ക്കാലത്ത് രാജകുടുംബം ഔദ്യോഗിക ബിസിനസുകള്‍ നടത്തുന്നത് അല്‍ സലാം കൊട്ടാരത്തിലാണ്. സൗദി രാജാവ് ഇപ്പോള്‍ റഷ്യന്‍ സന്ദര്‍ശനത്തിലാണ്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top