Flash News
പ്രൗഢഗംഭീരമായ ചടങ്ങില്‍ അമ്മ സോണിയാ ഗാന്ധിയില്‍ നിന്ന് കോണ്‍‌ഗ്രസ് അദ്ധ്യക്ഷസ്ഥാനം രാഹുല്‍ ഏറ്റെടുത്തു   ****    സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ക്ലിഫ്ടണ്‍ ദേവാലയ കൂദാശയും ക്രിസ്മസ് സര്‍വീസും 22 – 25 തീയതികളില്‍   ****    ബിജെപിയേയും മോദിയെയും വിറപ്പിച്ച രാഹുല്‍   ****    അമ്മയില്‍ നിന്ന് കോണ്‍‌ഗ്രസിന്റെ ചെങ്കോല്‍ ഏറ്റുവാങ്ങുന്ന രാഹുല്‍ ഗാന്ധിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ചു കാര്യങ്ങള്‍   ****    ജിഷ വധക്കേസ്; യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാന്‍ പോലീസ് കൃത്രിമ രേഖകളുണ്ടാക്കിയെന്ന്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍   ****   

കൊച്ചിയെ ഇളക്കി മറിച്ച് അണ്ടര്‍ സെവെന്റീന്‍ ലോകകപ്പ്; സ്പെയിനും ബ്രസീലും ഇഞ്ചോടിഞ്ചു പൊരുതി; ബ്രസീലിന് ജയം

October 8, 2017

brazil-674101-830x412കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന അണ്ടര്‍ പതിനേഴ് ലോകകപ്പില്‍ സ്‌പെയിനെതിരെ ബ്രസീലിന് ഒരു ഗോളിന്റെ ജയം. മുഴുവന്‍ സമയവും നടന്ന വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് ഗ്യാലറികളെ ഇളക്കിമറിച്ച് ബ്രസീല്‍ വിജയം കൈപ്പിടിയിലൊതുക്കിയത്‌. കളി തുടങ്ങി അഞ്ചാം മിനിറ്റില്‍ സ്‌പെയിന്‍ ആദ്യ ഗോള്‍ നേടി. എന്നാല്‍ പിന്നീട് വന്‍ തിരിച്ചുവരവ് തന്നെയാണ്‌ ബ്രസീലിന്റെ യുവരക്തം നടത്തിയത്‌

ഒമ്പതാം നമ്പര്‍ താരം ലിങ്കണാണ് 26 ാം മിനിറ്റില്‍ ബ്രസീലിനായി ആദ്യ ഗോള്‍ നേടിയത്. പിന്നീട് ആദ്യ പകുതി അവസാനിക്കാന്‍ ഒരു മിനിറ്റ് ശേഷിക്കെ ബ്രസീല്‍ ലീഡ് നേടി. ഇത്തവണ സ്ട്രൈക്കര്‍ പൗലീഞ്ഞോയിലൂടെയാണ്‌ ബ്രസീല്‍ ലക്ഷ്യം കണ്ടത്‌. ഇതോടെ സ്‌കോര്‍ (2-1) എന്ന നിലയില്‍ കളി പുരോഗമിച്ചു. മഞ്ഞപ്പട തന്നെയാണ് കളിയിലുടനീളം ആധിപത്യം വഹിച്ചത്. അവസരങ്ങള്‍ പലത് കിട്ടിയെങ്കിലും ബോക്‌സിനകത്ത് വെച്ച് പലതും നഷ്ടപ്പെടുകയായിരുന്നു. അതേസമയം ഗോളടിക്കാനായി നിരന്തരം സ്‌പെയിന്‍ ശ്രമങ്ങള്‍ നടത്തി. എന്നാല്‍ കരുത്തരായ ബ്രസീലിന് മുന്നില്‍ യൂറോപ്യന്‍ വമ്പന്‍മാര്‍ മുട്ടുമടക്കുകയായിരുന്നു.

ഐഎസ്‍എൽ മല്‍സരത്തിലേതു പോലെ കാണികൾ ഒഴുകിയെത്തിയില്ലെങ്കിലും കാൽപ്പന്തിൽ മായാജാലം തീർത്തവരെയെല്ലാം സ്റ്റേഡിയത്തിലെത്തിയ കാണികൾ അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചു. തുടക്കത്തിലെ ബ്രസീലിന്റെ പതറിയ കളിക്ക് കൂകിവിളിച്ചെങ്കിലും മധ്യനിരയിൽ മാർക്കസ് അന്റോണിയോ, അലൻ തുടങ്ങിയവരുടെയും മുന്നേറ്റത്തിൽ ലിങ്കൻ, പൗളീഞ്ഞോ തുടങ്ങിയവരുടെയും പ്രകടനം കാണികളുടെ കയ്യടി നേടി. ബ്രസീൽ ഗോൾകീപ്പർ ഗബ്രിയേൽ ബ്രസാവോയുടെ ചില കിടിൽ സേവുകൾക്കും കാണികൾ നിറഞ്ഞ പ്രോത്സാഹനം നൽകി. സ്പെയിനിന്റെ യുവനിരയും മോശമാക്കിയില്ല. വലതുവിങ്ങിൽ സ്ഥിരം അപകടം സൃഷ്ടിച്ച ഫെറാൻ ടോറസ്, മുന്നേറ്റത്തിൽ ആബേൽ റൂയിസ് തുടങ്ങിയവർ പന്തുതൊട്ടപ്പോഴെല്ലാം ഗാലറി ഇളകിമറിഞ്ഞു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top