Flash News

ആപ്പിള്‍ ഐഫോണ്‍ 8 പ്ലസിന്റെ ബാറ്ററി ചൂടായി ഫോണ്‍ രണ്ടായി പിളരുന്നുവെന്ന് റിപ്പോര്‍ട്ട്

October 8, 2017

batteryആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോണ്‍ മോഡലുകളായ ഐഫോണ്‍ 8 പ്ലസിനെതിരെ വ്യാപക പരായി. ബാറ്ററി ചൂടായി വീര്‍ത്ത് ഫോണ്‍ പിളരുന്നുവെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തായ്‌വാനില്‍ നിന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ വന്നത്. ചാര്‍ജ് ചെയ്യാന്‍ വെച്ചപ്പോള്‍ ബാറ്ററി ചൂടായി വീര്‍ത്ത് ഫോണ്‍ രണ്ടായി പിളര്‍ന്നുവെന്ന് ഒരു സ്ത്രീയാണ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. പിളര്‍ന്ന ഫോണുകളുടെ ദൃശ്യം ആരോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ദിവസങ്ങള്‍ക്ക് ശേഷം ചൈന, കാനഡ, ഗ്രീസ് എന്നിവിടങ്ങളിലടക്കം ആറോളം സമാനമായ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഇതുവരെ ലക്ഷക്കണക്കിന് ഐ ഫോണുകളാണ് വിറ്റഴിച്ചിട്ടുള്ളത്. അതേസമയം ഒറ്റപ്പെട്ട സംഭവങ്ങളാവാം ഇതെന്നും അഭിപ്രായമുയരുന്നുണ്ട്. നേരത്തെ സാംസംങ് ഗ്യാലക്‌സി നോട്ട് 7 സ്മാര്‍ട്‌ഫോണിന് ഇതുപോലെ പ്രശ്‌നങ്ങളുണ്ടായിരുന്നു. ബാറ്ററി പൊട്ടിത്തെറിച്ച് തീപ്പിടിച്ച നിരവധി സംഭവങ്ങള്‍ ആവര്‍ത്തിച്ചു വരുന്നതോടെ ഫോണിന്റെ വില്‍പന തന്നെ കമ്പനി നിര്‍ത്തിവെച്ചു. ഫോണിനായി വാങ്ങിയ ബാറ്ററികളായിരുന്നു ആ പ്രശ്‌നത്തിന് കാരണമെന്നായിരുന്നു സാംസങ്ങിന്റെ വിശദീകരണം.

ആപ്പിളും തങ്ങളുടെ ഉപകരണങ്ങളില്‍ ഉപയോഗിക്കാനായി മറ്റ് കമ്പനികളില്‍ നിന്നും ഉപകരണങ്ങള്‍ വാങ്ങാറുണ്ട്. അത്തരത്തില്‍ വാങ്ങിയ ബാറ്ററികളില്‍ ചിലതാകാം ഇപ്പോള്‍ ശ്രദ്ധയില്‍പെട്ട സംഭവങ്ങള്‍ക്ക് കാരണമെന്നാണ് പ്രാഥമിക നിരീക്ഷണം. അതുകൊണ്ടുതന്നെ സമാന സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കപ്പെടാനിടയുണ്ട്.

എന്തായാലും സംഭവത്തെ കുറിച്ച് ആപ്പിള്‍ അന്വേഷണം നടത്തി വരികയാണ്. വില്‍പന തുടങ്ങി ആദ്യ ആഴ്ചകളില്‍ തന്നെ ഗുരുതര പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് പുതിയ ഐഫോണ്‍ മോഡലുകളുടെ വില്‍പനയെ ബാധിച്ചേക്കുമെന്നും ആപ്പിള്‍ ആശങ്കപ്പെടുന്നുണ്ട്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top