Flash News

പാക്കിസ്ഥാനില്‍ നിന്നുള്ള യാത്രക്കാരുടെ എണ്ണം കുറഞ്ഞു; അമേരിക്കയിലേക്കുള്ള പി‌ഐ‌എ സര്‍‌വ്വീസുകള്‍ നിര്‍ത്തലാക്കുന്നു

October 8, 2017

imageഇസ്ലാമാബാദ്: അമേരിക്കയിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും അടുത്ത ജനുവരി മുതല്‍ നിര്‍ത്താന്‍ പാക് ദേശീയ വിമാനക്കമ്പനി പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് (പി.ഐ.എ). യാത്രക്കാരുടെ എണ്ണം കുറഞ്ഞതിനാലാണ് സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പി.ഐ.എയുടെ സാമ്പത്തിക നില മെച്ചപ്പെട്ടശേഷം സര്‍വീസുകള്‍ പുനരാരംഭിക്കുമെന്നാണ് അവകാശവാദം. വിമാനക്കമ്പനി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും ലാഭകരമല്ലാത്ത പല സര്‍വീസുകളും നടത്താന്‍ ബുദ്ധിമുട്ടാണെന്നും വിമാനക്കമ്പനി വക്താവ് പറഞ്ഞു. ആഴ്ചയില്‍ രണ്ടു തവണ ന്യൂയോര്‍ക്കിലേക്ക് പറക്കുന്ന വിമാനത്തിലേക്ക് നവംബറിനു ശേഷമുള്ള ബുക്കിംഗുകള്‍ നിലവില്‍ സ്വീകരിക്കുന്നില്ല. എന്നാല്‍ ലാഹോര്‍ ന്യൂയോര്‍ക്ക്, കറാച്ചി, ലാഹോര്‍, ന്യൂയോര്‍ക്ക് സര്‍വീസുകള്‍ ഡിസംബര്‍ 31 വരെ തുടരും.

ഭീകര സംഘടനകള്‍ക്ക് സുരക്ഷിത താവളം ഒരുക്കുന്നതിന്റെ പേരില്‍ ഡൊണാള്‍ഡ് ട്രംപ് നടത്തിയ രൂക്ഷ വിമര്‍ശം യു.എസ് പാക് ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കയിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കാനുള്ള തീരുമാനം. എന്നാല്‍, സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കുന്നത് സംബന്ധിച്ച മാധ്യമ വാര്‍ത്തകള്‍ വിമാനക്കമ്പനി അധികൃതര്‍ പിന്നീട് നിഷേധിച്ചു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് പി.ഐ.എ അധികൃതര്‍ പറഞ്ഞു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top