Flash News

പ്രായപൂര്‍ത്തിയാകാത്ത മകളെ ബലമായി വിവാഹം കഴിപ്പിക്കുന്നത് തടയാനെത്തിയ അമ്മയെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ പുറത്ത്; ജോധ്‌പൂരില്‍ നിന്ന് മനഃസ്സാക്ഷിയെ നടുക്കുന്ന ദൃശ്യങ്ങള്‍

October 8, 2017

CHILD-MARIAGEശൈശവ വിവാഹം കൂടിവരുന്ന ഒരവസ്ഥയാണ് ഇന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിലാണ് അധികവും ഇങ്ങനെ നടക്കുന്നത്. രാജസ്ഥാനില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നത് തടഞ്ഞ അമ്മയെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

രണ്ടുപേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെയും അമ്മയെയും മര്‍ദ്ദിക്കുന്നതും പിന്നീട് പെണ്‍കുട്ടിയെ ട്രാക്ടറില്‍ കയറ്റി കൊണ്ടുപോകുവാന്‍ ശ്രമിക്കുന്നതിന്റെയും ദ്യശ്യങ്ങളാണ് വീഡിയോയില്‍ കാണുന്നത്.

നാട്ടുകാരില്‍ ഒരാള്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. രാജസ്ഥാനിലെ ജോധ്പൂര്‍ ജില്ലയിലെ ഒരു ഗ്രാമത്തില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. അഹമ്മദ് ഖാന്‍ എന്ന ആള്‍ തന്റെ പ്രായപൂര്‍ത്തിയാകാത്ത മകളെ ഷൗക്കത്ത് എന്ന ആള്‍ക്ക് വിവാഹം കഴിച്ച് കൊടുക്കാന്‍ ശ്രമിക്കുകയും ഇതേ തുടര്‍ന്ന് അമ്മ നീമത്ത് അത് തടയുകയുമായിരുന്നു.

വീഡിയോയില്‍ കാണുന്ന ചെറുപ്പക്കാരന്‍ പെണ്‍കുട്ടിയുടെ അമ്മയെ ക്രൂരമായി മര്‍ദ്ദിക്കുന്നതും വടിവെച്ച് അടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. വീഡിയോയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് ഫയല്‍ ചെയ്ത് കുറ്റവാളികളെ പിടികൂടിയിട്ടുണ്ട്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top