Flash News

അരുണ്‍ ജയ്‌റ്റ്‌ലി അമേരിക്കയിലേക്ക്

October 9, 2017

jaitleyകേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി ഇന്ന് അമേരിക്കയിലേക്ക് പോകും. ഇന്ന് ന്യൂയോർക്കിൽ എത്തുന്ന ജെയ്റ്റ്ലി ബാങ്ക് ഒാഫ് അമേരിക്കയും സി.ഐ.ഐയും സംഘടിപ്പിക്കുന്ന നിക്ഷേപകയോഗത്തിൽ പങ്കെടുക്കും. ഒരാഴ്ചത്തെ ഒൗദ്യോഗികസന്ദർശനത്തിനായാണ് ജെയ്റ്റ്ലി അമേരിക്കയിലേക്ക് പോകുന്നത്. അന്താരാഷ്ട്ര നാണയനിധി യോഗത്തിൽ പങ്കെടുക്കും.

ചൊവ്വാഴ്ച കൊളംബിയ സർവകലാശാലയിൽ ‘നേരിട്ടുള്ള വിദേശനിക്ഷേപം: നേട്ടങ്ങളും വെല്ലുവിളികളും’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. തുടർന്ന് ബോസ്റ്റണിലേക്ക് തിരിക്കും. അവിടെ ‘ഇന്ത്യൻ സമ്പദ്വ്യവസ്ഥ: മുന്നിലേക്കുള്ള പാത’ എന്ന വിഷയത്തിൽ നടക്കുന്ന നിക്ഷേപകസംഗമത്തിൽ പങ്കെടുക്കുന്ന അദ്ദേഹം പിന്നീട് ഹാർവാഡ് സർവകലാശാലയിൽ ഇന്ത്യയിലെ നികുതിപരിഷ്കാരങ്ങൾ സംബന്ധിച്ച് പ്രഭാഷണം നടത്തും.

റിസർവ് ബാങ്ക് ഗവർണർ ഉർജിത് പട്ടേല്‍, സാമ്പത്തികാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ്, മുഖ്യ സാമ്പത്തികഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യൻ തുടങ്ങിയവരും സംഘത്തിലുണ്ട്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top