Flash News
വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി ഒളിവില്‍ കഴിയുന്ന ഫാ. എബ്രഹാം വര്‍ഗീസ് തന്റെ നിലപാടറിയിച്ച് യൂട്യൂബില്‍ വീഡിയോ അപ്‌ലോഡ് ചെയ്തു   ****    ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ അന്തര്‍ദേശീയ വടംവലി മത്സരം ഫണ്ട് റെയ്‌സിംഗ് കിക്കോഫ് പിണറായി വിജയന്‍ നിര്‍വ്വഹിച്ചു   ****    മലങ്കര അതിഭദ്രാസനം 32ാമത് കുടുംബമേള; സെക്യൂരിറ്റി, മെഡിക്കല്‍ വിഭാഗങ്ങള്‍ പ്രവര്‍ത്തനസജ്ജം   ****    ഷോളി കുമ്പിളുവേലി വെസ്റ്റ്‌ചെസ്റ്റര്‍ വൈസ്‌മെന്‍ ക്ലബ്ബ് പ്രസിഡന്റായി സ്ഥാനമേറ്റു   ****    കോണ്‍ഗ്രസ്സുകാര്‍ കൊണ്ടുവന്ന ഭക്ഷ്യഭദ്രതാ നിയമത്തിന് കമ്മ്യൂണിസ്റ്റുകാര്‍ പിന്തുണച്ചു; ഞങ്ങളത് നടപ്പാക്കുന്നു, അത്രയേ ഉള്ളൂ; സര്‍‌വ്വ കക്ഷി സംഘത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി   ****   

അന്ന് സൗരവ് ഗാംഗുലി മനസ്സു വെച്ചതുകൊണ്ട് മഹേന്ദ്ര സിംഗ് ധോണി സൂപ്പര്‍ താരമായെന്ന് വിരേന്ദര്‍ സേവാഗ്

October 9, 2017

dhoni-ganguly-mമുംബൈ: മുന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ ത്യാഗമാണ് മഹേന്ദ്ര സിങ് ധോണിയെന്ന കളിക്കാരന്റെ വിജയത്തിനു പിന്നിലെന്ന് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സേവാഗ്. ബാറ്റിംഗ് ഓര്‍ഡറില്‍ ധോണിക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ അന്ന് നായകനായിരുന്ന ഗാംഗുലി തീരുമാനിച്ചില്ലായിരുന്നുവെങ്കില്‍ ധോണി എന്ന മികച്ച ബാറ്റ്‌സ്മാന്‍ ഉണ്ടാകില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ടി.വിക്കു നല്‍കിയ അഭിമുഖത്തിലാണ് സേവാഗ് ഇക്കാര്യം വ്യക്തമാക്കിയത്.

ബാറ്റിംഗ് ഓര്‍ഡറില്‍ മാറ്റം വരുത്തി ഞങ്ങള്‍ അന്ന് പരീക്ഷണം നടത്തുമായിരുന്നു. നല്ലൊരു ഓപ്പണിംഗ് കൂട്ടുകെട്ട് ഉണ്ടായാല്‍ മൂന്നാമനായി ഗാംഗുലിക്ക് ഇറങ്ങാന്‍ പറ്റുമെന്ന് ഞങ്ങള്‍ കണക്കുകൂട്ടി. എന്നാല്‍ മോശം തുടക്കമാണ് കിട്ടുന്നതെങ്കില്‍ ധോണിയേയും പത്താനേയും കൂറ്റനടികള്‍ക്ക് ഇറക്കേണ്ടി വരും. അപ്പോഴാണ് ധോണിയെ മൂന്നാമനായി ഇറക്കാന്‍ ഗാംഗുലി തീരുമാനിച്ചത്’.

ഇത് രണ്ടാം തവണയാണ് ഗാംഗുലി ബാറ്റിങ്ങില്‍ തന്റെ സ്ഥാനം ത്യജിക്കുന്നത്. നേരത്തെ എനിക്കുവേണ്ടിയും ഇങ്ങനെ സ്ഥാനം ത്യജിച്ചിരുന്നു. ഇങ്ങനെ ചെയ്യുന്ന ക്യാപ്റ്റന്മാര്‍ അപൂര്‍വമാണ്. ദാദ അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ ധോണി ഇന്നത്തെ പോലെ ഒരു വലിയ കളിക്കാരനാകുമായിരുന്നില്ല. എന്നും പുതിയ കളിക്കാര്‍ക്ക് അവസരം നല്‍കുന്നതില്‍ വിശ്വസിച്ചിരുന്ന കളിക്കാരനായിരുന്നു ധോണിയെന്നും സേവാഗ് പറഞ്ഞു.

2011 ലെ ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്ക്ക് പെട്ടെന്ന് മൂന്ന് വിക്കറ്റ് നഷ്ടമായപ്പോള്‍ ഏഴാമനായി ഇറങ്ങാറുള്ള ധോണി നാലാമതായി ഇറങ്ങി ഇന്ത്യക്ക് വിജയവും കിരീടവും നേടിക്കൊടുത്തിരുന്നു. പുതിയ കളിക്കാര്‍ക്ക് അവസരം കൊടുക്കുന്നതില്‍ സൗരവ് ഗാംഗുലി പ്രത്യേകം താല്‍പ്പര്യം കാണിച്ചിരുന്നതായും സേവാഗ് പറഞ്ഞു.

സെവാഗ്, യുവരാജ്, കൈഫ്, ഹര്‍ഭജന്‍,ധോണി തുടങ്ങിയവര്‍ക്ക് അവസരം നല്‍കുന്നതില്‍ ഗാംഗുലി പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഇന്ത്യ കണ്ട ഏറ്റവും മികച്ച നായകരിലൊരാളായാണ് ഗാംഗുലിയെ കണക്കാക്കുന്നത്. വിദേശ മണ്ണില്‍ നിരന്തരം തോറ്റുകൊണ്ടിരുന്ന ടീം വിജയിക്കാന്‍ തുടങ്ങിയത് ഗാംഗുലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലായിരുന്നു.ധോണിയെ മികച്ച ഫിനിഷറാക്കാന്‍ സഹായിച്ചത് ദ്രാവിഡിന്റെ നായകത്വമാണെന്നും സെവാഗ് പറഞ്ഞു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top